Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 09 December 2011 12:16

നവ സുവിശേഷവല്‍ക്കരണവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും

Written by  ഷെവ. സി. എല്‍. ജോസ്‌
Rate this item
(6 votes)

നമ്മുടെ കേരളത്തില്‍ ഏകദേശം 5000 ത്തിലധികം പള്ളികളുണ്ട്‌. അവിടെ വര്‍ഷത്തില്‍ ഒരു നാടകമെങ്കിലും അവതരിപ്പിക്കുമ്പോള്‍, ശരാശരി ആയിരം പ്രേക്ഷകര്‍ എന്ന കണക്കില്‍ മൊത്തം 50 ലക്ഷം ജനങ്ങളാണ്‌ നാടകം കാണുന്നത്‌. പള്ളിമുറ്റത്തു നാടകമുണ്ടെന്നു കേള്‍ക്കുമ്പോള്‍ കാണാന്‍ വരുന്നതു കത്തോലിക്കര്‍ മാത്രമല്ല, ഇതര മതസ്ഥരും കാണും. അവരും നാടകത്തിലെ ക്രൈസ്‌തവമൂല്യങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കും.നമ്മുടെ കേരളത്തില്‍ ഏകദേശം 5000 ത്തിലധികം പള്ളികളുണ്ട്‌. അവിടെ വര്‍ഷത്തില്‍ ഒരു നാടകമെങ്കിലും അവതരിപ്പിക്കുമ്പോള്‍, ശരാശരി ആയിരം പ്രേക്ഷകര്‍ എന്ന കണക്കില്‍ മൊത്തം 50 ലക്ഷം ജനങ്ങളാണ്‌ നാടകം കാണുന്നത്‌. പള്ളിമുറ്റത്തു നാടകമുണ്ടെന്നു കേള്‍ക്കുമ്പോള്‍ കാണാന്‍ വരുന്നതു കത്തോലിക്കര്‍ മാത്രമല്ല, ഇതര മതസ്ഥരും കാണും. അവരും നാടകത്തിലെ ക്രൈസ്‌തവമൂല്യങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കും.

കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സത്യ-ധര്‍മ ചിന്തകള്‍ക്കു സ്ഥാനമില്ലാതാകുന്ന കാലമാണിത്‌. സിനിമ, ടി.വി, കേബിള്‍ ടി.വി, ഇന്റര്‍നെറ്റ്‌, പത്രമാസികകള്‍ തുടങ്ങിയ സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ മൂല്യങ്ങളെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. ഇങ്ങനെ അമ്പരപ്പിക്കുന്ന അന്ധകാരം പരന്നുകൊണ്ടിരിക്കുമ്പോള്‍, ഈ രംഗങ്ങളില്‍ നമുക്കെന്തെങ്കിലും ചെയ്യാനുണ്ടോ? ചെയ്യാന്‍ കഴിയുമോ? നവസുവിശേഷവല്‍ക്കരണത്തിന്റെ വെളിച്ചത്തില്‍ കലാസാഹിത്യരംഗങ്ങളിലൂടെയും ഇതരമാധ്യമങ്ങള്‍ വഴിയും മനുഷ്യരാശിയെ സംസ്‌കരിക്കുക എന്ന വലിയ ദൗത്യമാണ്‌ ഇന്നത്തെ ലോകത്തില്‍ ക്രൈസ്‌തവന്‌ നിര്‍വഹിക്കാനുള്ളത്‌.

ആരാണീ രാജ്യത്തു പ്രസിദ്ധീകരണ വിദ്യ ആദ്യം നടപ്പാക്കിയത്‌? ആദ്യം ഒരു പുസ്‌തകം അച്ചടിച്ചിറക്കിയത്‌ ആരാണ്‌? ആദ്യം ഒരു നിഘണ്ടു ഉണ്ടാക്കിക്കൊടുത്തത്‌ ആര്‌? മലയാളത്തില്‍ സഞ്ചാരസാഹിത്യത്തിനു നാന്ദികുറിച്ചത്‌ ആരാണ്‌? ഒന്നാമത്തെ നോവലിന്റെ കര്‍ത്താവ്‌ ആര്‌? ഒന്നാമത്തെ നാടകത്തിന്റെ കര്‍ത്താവ്‌ ആരാണ്‌? ആരാണാദ്യം ഇവിടെ പത്രം തുടങ്ങിയത്‌? എല്ലാറ്റിനും ഒറ്റ ഉത്തരമേയുള്ളൂ- ക്രിസ്‌ത്യാനികള്‍! ആ ക്രിസ്‌ത്യാനികളുടെ ഇന്നത്തെ അവസ്ഥ എന്താണ്‌? കലാസാഹിത്യ രംഗങ്ങളില്‍ നമ്മള്‍ ഇന്ന്‌ ആരെങ്കിലുമാണോ? നമ്മുടെ ശബ്‌ദത്തിന്‌ വിലയുണ്ടോ? എന്തേ ഇങ്ങനെ സംഭവിക്കാന്‍? ഉത്തരവാദികള്‍ നമ്മള്‍ത്തന്നെയാണ്‌. അതായത്‌ സഭാധികാരികളും അല്‌മായസമൂഹവും.

എന്റെ ചില അഭിപ്രായങ്ങള്‍ താഴെ കുറിക്കട്ടെ.
1. കൃഷി, വ്യവസായം, ബാങ്കിങ്ങ്‌, വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ ക്രിസ്‌ത്യാനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതില്‍ വിജയിച്ചു. എന്നാല്‍ അതോടൊപ്പമോ അതിനെക്കാള്‍ കൂടുതലോ പ്രാധാന്യം കൊടുക്കേണ്ട കലാസാഹിത്യങ്ങളെ പണ്ടേ നമ്മള്‍ അവഗണിച്ചു. അതിന്റെ കെടുതികളാണ്‌ നമ്മുടെ സമൂഹം ഇപ്പോള്‍ അനുഭവിക്കുന്നത്‌. കലാസാഹിത്യങ്ങള്‍ക്ക്‌ യാതൊരു പ്രോത്സാഹനവും കൊടുത്തില്ല. എഴുത്തുകാരെ നമ്മള്‍ വളര്‍ത്തിയില്ല. ഇന്നും ഇതുതന്നെയാണ്‌ സ്ഥിതി. ആരെയും കുറ്റപ്പെടുത്തുകയല്ല. ഇതിന്റെ ആവശ്യകത സഭയ്‌ക്കും സഭാധികാരികള്‍ക്കും വേണ്ടത്ര ഗൗരവത്തില്‍ തോന്നിയിട്ടില്ല. (കത്തോലിക്കാ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും കെ.സി.ബി.സി അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയതും നല്ല നാടകങ്ങളെ പ്രോത്സാഹിപ്പിക്കാനായി വര്‍ഷംതോറും പി.ഒ.സിയില്‍ പ്രൊഫഷണല്‍ നാടകമത്സരം നടത്തുന്നതും മറക്കുന്നില്ല.)

2. കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അമ്പതുകൊല്ലം കൊണ്ട്‌ തഴച്ചു വളര്‍ന്നു. ആ വളര്‍ച്ച മുഖ്യമായും കല, സാഹിത്യം, നാടകം, കഥാപ്രസംഗം, ഗാനങ്ങള്‍ തുടങ്ങിയ പ്രചരണ മാര്‍ഗങ്ങള്‍കൊണ്ടാണ്‌ കൈവരിച്ചത്‌. രണ്ടായിരം കൊല്ലത്തിന്റെ പാരമ്പര്യമുള്ള കത്തോലിക്കാ സഭയുടെ ഈ രംഗത്തുള്ള വളര്‍ച്ചയോ? കാര്യമായിട്ടൊന്നുമില്ല.

3.
ബ്രഹ്മാണ്‌ഡ ദേവാലയങ്ങള്‍, കൂറ്റന്‍ കോളജുകള്‍, ഗംഭീര ആശുപത്രികള്‍, പള്ളിവക ഷോപ്പിങ്ങ്‌ കോംപ്ലക്‌സുകള്‍-ഇവയ്‌ക്ക്‌ കോടികള്‍ ചിലവഴിക്കുമ്പോള്‍, സഭ കലയ്‌ക്കും സാഹിത്യത്തിനും വേണ്ടി ചെയ്യുന്നത്‌ വട്ടപ്പൂജ്യം. ഇവയ്‌ക്കുവേണ്ടി ചിലവഴിക്കാന്‍ മാത്രം നമുക്കു പണമില്ല. സഭയ്‌ക്കകത്തും കച്ചവട മനഃസ്ഥിതിയും ലാഭചിന്തയുമാണ്‌. കലയ്‌ക്കും സാഹിത്യത്തിനും ഇന്‍വെസ്റ്റ്‌ ചെയ്‌താല്‍ പെട്ടെന്നു റിട്ടേണ്‍ ഇല്ല. അതിന്റെ റിട്ടേണ്‍ കാലക്രമത്തിലാണ്‌ എന്ന്‌ അധികാരികള്‍ മനസിലാക്കുന്നില്ല.


4. സഭ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും വളര്‍ത്തിയിട്ടില്ല, വളര്‍ത്തുന്നുമില്ല. സ്വന്തം പരിശ്രമംകൊണ്ടു കഷ്‌ടപ്പെട്ടു വളര്‍ന്നു വരുന്നവരെ സഭ പലപ്പോഴും തങ്ങളുടെ സാഹിത്യകാരന്മാരും കലാകാരന്മാരുമാണെന്ന്‌ അവകാശപ്പെടുന്നു എന്നുമാത്രം.


5. നമ്മള്‍ പ്രോത്സാഹിപ്പിക്കാത്ത- വളര്‍ത്താത്ത എഴുത്തുകാര്‍, സഭയ്‌ക്കുവേണ്ടി ശബ്‌ദിക്കേണ്ട അവസരം വരുമ്പോള്‍ ഒരക്ഷരം മിണ്ടില്ല. നിസ്സംഗത പാലിക്കും. `ആറാം തിരുമുറിവ്‌' സമരം വന്നപ്പോള്‍, നാടകത്തിനെതിരെ ശബ്‌ദിക്കാന്‍ നമുക്ക്‌ എത്ര കത്തോലിക്കാ സാഹിത്യകാരന്മാരെ കിട്ടി? നമ്മള്‍ ആരെയും വളര്‍ത്തിയില്ല, ഒരുക്കിയില്ല.


6. നമ്മുടെ സമുദായത്തിന്റെ നേട്ടങ്ങള്‍ പറയുമ്പോള്‍ പള്ളികള്‍, മഠങ്ങള്‍, കോളജുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ എണ്ണം കാണിക്കുന്ന നീണ്ട പട്ടിക നിരത്തും. എന്നാല്‍ നമുക്ക്‌ എത്ര കലാകേന്ദ്രങ്ങള്‍, നാടകസംഘങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, തിയറ്ററുകള്‍, ഇന്നയിന്ന സാഹിത്യകാരന്മാര്‍, സാംസ്‌കാരിക പ്രമുഖര്‍, കലാകാരന്മാര്‍ ഉണ്ടെന്ന്‌ അഭിമാനത്തോടെ പറയാനാവുമോ? പറയാന്‍ കാര്യമായിട്ടൊന്നുമില്ല എന്നതാണ്‌ സത്യം. (പാലാ രൂപതയുടെ പാലാ കമ്യൂണിക്കേഷന്‍സ്‌, തൃശൂര്‍ രൂപതയുടെ കലാസദന്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ അമല കമ്യൂണിക്കേഷന്‍സ്‌ എന്നീ സംഘടനകളെ ഞാന്‍ മറക്കുന്നില്ല. അവയുടെ സേവനങ്ങളെ ആദരവോടെ കാണുന്നു).


7. 1958 ലും 1976 ലും ഓള്‍ കേരള കാത്തലിക്‌ യൂത്ത്‌ ഫെസ്റ്റിവല്‍ സമുജ്ജ്വലമായി നടന്നു. കലാസാഹിത്യ കായികരംഗങ്ങളില്‍ ഒട്ടേറെ യുവജനങ്ങള്‍ക്ക്‌ ഉണര്‍വും ഉത്തേജനവും പ്രോത്സാഹനവും അവ സമ്മാനിച്ചു. കുറെയേറെ പ്രതിഭകളെ ആ യുവജനോത്സവങ്ങള്‍ കണ്ടെടുക്കുകയും ചെയ്‌തു. പിന്നെ എന്തുകൊണ്ട്‌ അഖില കേരളാടിസ്ഥാനത്തില്‍ അതു നടന്നില്ല? അതിന്റെ നേട്ടങ്ങള്‍ കണക്കിലെടുത്ത്‌ എത്രയും വേഗം അതു പുനരാരംഭിക്കുക.

8. നാടകം-കല-സാഹിത്യം ഇവയില്‍ അറിവും താല്‌പര്യവും അര്‍പ്പണബോധവുമുള്ള ഒരു വിദഗ്‌ധ ടീമിനെ കേരളാടിസ്ഥാനത്തില്‍, വിവിധ രൂപതകളില്‍നിന്നു തെരഞ്ഞെടുക്കുക. ആ കമ്മിറ്റി ഒരു ഗവേണിംഗ്‌ ബോഡിയായി ``സുവിശേഷവല്‍ക്കരണം കലാസാഹിത്യങ്ങളിലൂടെ'' എന്ന ലക്ഷ്യംവച്ചുകൊണ്ട്‌ ചുമതലയേറ്റ്‌ സ്ഥിരമായി പ്രവര്‍ത്തിക്കണം. ആ പ്രവര്‍ത്തനം കാലാന്തരത്തില്‍ മികച്ച ഫലങ്ങളുണ്ടാക്കും.

9. ഓരോ രൂപതകളിലെയും സകല വൈദികര്‍ക്കും അവര്‍ക്കുവേണ്ടി വര്‍ഷംതോറും ധ്യാനം നടത്തുന്ന അതേ ശുഷ്‌കാന്തിയോടും പ്രാധാന്യത്തോടുംകൂടി കലാസാഹിത്യങ്ങളെക്കുറിച്ചും നാടകത്തെയും അതിന്റെ പ്രേരകശക്തിയെക്കുറിച്ചും സെമിനാറുകള്‍, സ്റ്റഡീ ക്ലാസുകള്‍ എന്നിവ എല്ലാ വര്‍ഷവും നടത്തുക.


10. ഇവാഞ്ചലൈസേഷന്‍ ത്രോ ആര്‍ട്‌സ്‌ ആന്റ്‌ ലിറ്ററേച്വര്‍ എന്ന വിഷയം കേരളത്തിലെയും ഇന്ത്യയിലെയും സകല സെമിനാരികളിലും പാഠ്യവിഷയമാക്കണം- സിലബസിന്റെ ഒരു ഭാഗമാക്കണം. അതാതു വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടിയവരെ ക്ഷണിച്ചുവരുത്തി ക്ലാസുകളെടുപ്പിക്കണം. സെമിനാരി വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ ഓരോ ഇടവകയില്‍ സേവനം ചെയ്യേണ്ടവരാണ്‌. കലാസാഹിത്യ നാടകങ്ങളുടെ സ്വാധീനശക്തി മനസിലാക്കി അവര്‍ വിശ്വാസികളുടെ ഇടയിലേക്കിറങ്ങട്ടെ.


11. കേരളത്തിന്റെ വിവിധ മേഖലകളില്‍ സാഹിത്യ ക്യാമ്പുകള്‍, നാടകവര്‍ക്കുഷോപ്പുകള്‍ എന്നിവ നടത്തി കലാസാഹിത്യ വിഷയങ്ങളില്‍ താല്‍പര്യമുള്ള യുവതീയുവാക്കളെ വളര്‍ത്തിയെടുക്കുക. ഭാവിയിലെ നോവലിസ്റ്റുകള്‍, കവികള്‍, നാടകകൃത്തുകള്‍ അങ്ങനെ വളര്‍ന്നുവരട്ടെ.


12. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളോടു ബന്ധപ്പെട്ട വിഷയങ്ങളില്‍ യുവജനങ്ങള്‍ക്കു പരിശീലനം നല്‍കാന്‍ നല്ലൊരു പരിശീലനകേന്ദ്രം സ്ഥാപിക്കുക അഥവാ അത്തരം കോഴ്‌സുകള്‍ നടത്തുക. വര്‍ഷംതോറും പ്രാപ്‌തിയും പ്രതിഭയും വാസനയുമുള്ള കുറച്ചുപേരെയെങ്കിലും തെരഞ്ഞെടുത്തു, സ്‌കോളര്‍ഷിപ്പ്‌ നല്‍കി ഉപരിപരിശീലനത്തിന്‌ അയക്കുന്നതു നല്ലതാണ്‌.


13. മേല്‍പറഞ്ഞ പല കാര്യങ്ങളും പ്രവര്‍ത്തിക്കാന്‍ സൗജന്യസേവനത്തിനു തയാറുള്ള കുറെപ്പേരെ കിട്ടുമെന്ന്‌ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. കിട്ടിയാല്‍ത്തന്നെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. ഇതിനെയെല്ലാം ഏകോപിപ്പിച്ചും കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കാന്‍ ഒരു ഓഫീസും അതിനാവശ്യമായ പേയ്‌ഡ്‌ സ്റ്റാഫും വേണം. ഇതിനൊന്നും നമ്മള്‍ തയാറല്ലെങ്കില്‍ നമുക്കീരംഗത്തും കാര്യമായിട്ടൊന്നും ചെയ്യാനാവില്ല.


14. ആധുനിക കാലത്തിന്റെ ചുമരെഴുത്തു മനസിലാക്കാതെ, കലാസാഹിത്യ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനത മനസിലാക്കാതെ, സഭ മുമ്പോട്ടു നീങ്ങുന്നതു ഭാവിയില്‍ അപകടം ചെയ്യും. നമ്മുടെ ഇടവകക്കാരെ നന്നാക്കാന്‍ കുമ്പസാരവും കുര്‍ബാനയും വിരസമായ പള്ളിപ്രസംഗവും വാര്‍ഷികധ്യാനവും ഭക്തിപ്രകടനങ്ങളും പെരുന്നാളുകളും ദീപാലങ്കാരവും പ്രദക്ഷിണവും മതിയെന്നു സഭാധികാരികള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത്‌ ആലോചനയില്ലാത്ത, അപക്വമായ അപകടകരമായ ചിന്തയാണ്‌.

15. ഈ വിഷയത്തില്‍ പ്രായോഗികമായ ചില ചിന്തകള്‍കൂടി ഞാന്‍ പങ്കുവയ്‌ക്കട്ടെ. നമ്മുടെ എഴുത്തുകാരെ പി.ഒ.സിയില്‍ വിളിച്ചുകൂട്ടി നവസുവിശേഷവല്‍ക്കരണ പ്രക്രിയയില്‍ അവര്‍ക്ക്‌ എന്തു പറയാനുണ്ടെന്ന്‌- ചെയ്യാനുണ്ടെന്ന്‌ ആരായുക. അവരുടെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത്‌ വേണ്ടതു ചെയ്യുക. ഇതേ രീതിയില്‍ത്തന്നെ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കരായ സുഹൃത്തുക്കളെ വിളിച്ചുചേര്‍ത്ത്‌ അഭിപ്രായങ്ങള്‍ തേടുക.

16. ജീവന്‍ ടി.വി, ശാലോം ടി.വി, ഡിവൈന്‍ ടി.വി തുടങ്ങിയ ദൃശ്യമാധ്യമങ്ങളുടെ അധികാരികളെയും നമ്മുടെ പത്ര-മാസികാ-വാരികാ പത്രാധിപന്മാരെയും വിളിച്ചുകൂട്ടി അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എന്തൊക്കെയാണ്‌ എന്നന്വേഷിക്കുക.

17. മേല്‍പ്പറഞ്ഞ ചാനലുകളിലൂടെ ക്രൈസ്‌തവ മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്ന നല്ല കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍, ബൈബിള്‍ ഇതിവൃത്തങ്ങളുടെ സ്‌കിറ്റുകള്‍, ടെലിഫിലിമുകള്‍, സീരിയലുകള്‍ മുതലായവ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടതു ചെയ്യുക.

18. ക്രൈസ്‌തവ സന്ദേശങ്ങളും ഗുണപാഠങ്ങളുമുള്ള ടെലിഫിലിമുകള്‍ സഭാനേതൃത്വം മുന്‍കൈ എടുത്തു നിര്‍മിക്കുകയും ഉചിതമായി വിതരണം ചെയ്യുകയും അവ വാങ്ങാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക.

19. നമ്മുടെ പള്ളിമുറ്റങ്ങളില്‍ നല്ല ഗുണപാഠവും സന്ദേശവുമുള്ള മൂല്യവാഹിയായ നാടകങ്ങളും ഏകാങ്കങ്ങളും യുവജനങ്ങള്‍ പഠിച്ച്‌ അവതരിപ്പിച്ചിരുന്ന പതിവ്‌ തീരെ ഇല്ലാതായിരിക്കുന്നു. നാടകശൂന്യമായ പള്ളിമുറ്റമാണ്‌ പരക്കെ കാണപ്പെടുന്നത്‌. അതിനു പകരമായിട്ട്‌, ഭക്തസംഘടനാ ഭാരവാഹികളും പള്ളിക്കമ്മിറ്റിക്കാരും ചില പ്രൊഫഷണല്‍ നാടകങ്ങള്‍ ബുക്കു ചെയ്‌തുകൊണ്ടുവന്നു കളിപ്പിക്കുന്നു. അവ പലപ്പോഴും ക്രൈസ്‌തവാദര്‍ശങ്ങള്‍ക്ക്‌ വിരുദ്ധമായ, നിലവാരം കുറഞ്ഞ നാടകങ്ങളാണ്‌. ഇത്തരം പ്രവണത ഇടവക വികാരിമാര്‍ കര്‍ശനമായി നിയന്ത്രിക്കണം. പകരം ഇടവകയിലെ യുവജനങ്ങള്‍ നല്ല മൂല്യങ്ങളും ബൈബിള്‍ ആശയങ്ങളുമുള്ള നാടകങ്ങള്‍ അവതരിപ്പിക്കട്ടെ. അവരുടെ അഭിനയസാമര്‍ത്ഥ്യവും കലാപരമായ കഴിവും പ്രകടിപ്പിക്കാനും അതുവഴി ഭാവിയിലെ മികച്ച നടന്മാരെ വാര്‍ത്തെടുക്കാനും സാധിക്കും. അവസരം കൊടുത്തില്ലെങ്കില്‍ അവരുടെ കഴിവുകള്‍ മുരടിച്ചുപോകും. നമ്മുടെ ഭാഗത്തുനിന്നു അവസരം ലഭിക്കാതെ വരുമ്പോള്‍ നമ്മുടെ യുവാക്കള്‍ അവസരം ലഭിക്കുന്ന മതവിരുദ്ധ മേഖലകളിലേക്കു വഴിതിരിഞ്ഞുപോകും. അങ്ങനെയൊരു ദുരന്തം വന്നാല്‍ അതിന്റെ ഉത്തരവാദിത്വം നാടകത്തോട്‌ താല്‍പര്യം കാണിക്കാത്ത ഇടവക വൈദികര്‍ക്കാണ്‌ എന്നു ഞാന്‍ ധൈര്യമായി പറയും. നവസുവിശേഷവല്‍ക്കരണത്തില്‍ വൈദികരും കാര്യമായ പങ്കുവഹിക്കണം, പ്രത്യേകിച്ചും കലാസാംസ്‌കാരിക രംഗങ്ങളില്‍.


20. അവസാനമായി ഒരു വസ്‌തുതകൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. എല്ലാ പള്ളികള്‍ക്കും ഇടവക വാര്‍ഷികങ്ങളുണ്ട്‌. ഒരു പള്ളിയില്‍ ഒരു വര്‍ഷത്തില്‍ ചുരുങ്ങിയത്‌ ഒരു നാടകമെങ്കിലും നിര്‍ബന്ധമായും അവതരിപ്പിച്ചിരിക്കണമെന്നു സഭാനേതൃത്വത്തില്‍ നിന്നു സര്‍ക്കുലര്‍ പോകണം. നാടകം നടത്തിയതിന്റെ റിപ്പോര്‍ട്ടും ആവശ്യപ്പെടണം.
തൃശൂര്‍ അതിരൂപതയില്‍ 200 ലേറെ പള്ളികളുണ്ട്‌. 200 വാര്‍ഷികങ്ങളില്‍ ഒരു നാടകംവച്ച്‌ 200 നാടകങ്ങള്‍ അവതരിപ്പിക്കുന്നു. ഒരു നാടകത്തിന്‌ ആയിരം മുതല്‍ രണ്ടായിരം വരെ പ്രേക്ഷകരുണ്ടാവുമെങ്കിലും ശരാശരി ആയിരംപേര്‍ എന്നു കണക്കാക്കിയാല്‍ അതിരൂപതയില്‍ ഒരു വര്‍ഷത്തില്‍ രണ്ടുലക്ഷം ജനങ്ങളാണ്‌ മൂല്യവാഹിയായ നാടകങ്ങള്‍ കാണുക?

നമ്മുടെ കേരളത്തില്‍ ഏകദേശം 5000 ത്തിലധികം പള്ളികളുണ്ട്‌. അവിടെ വര്‍ഷത്തില്‍ ഒരു നാടകമെങ്കിലും അവതരിപ്പിക്കുമ്പോള്‍, ശരാശരി ആയിരം പ്രേക്ഷകര്‍ എന്ന കണക്കില്‍ മൊത്തം 50 ലക്ഷം ജനങ്ങളാണ്‌ നാടകം കാണുന്നത്‌. പള്ളിമുറ്റത്തു നാടകമുണ്ടെന്നു കേള്‍ക്കുമ്പോള്‍ കാണാന്‍ വരുന്നതു കത്തോലിക്കര്‍ മാത്രമല്ല, ഇതര മതസ്ഥരും കാണും. അവരും നാടകത്തിലെ ക്രൈസ്‌തവമൂല്യങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കും.
ആശയങ്ങളൊക്കെ നല്ലതാണ്‌, ഇതിനെല്ലാം ചിലവഴിക്കാന്‍ പണമെവിടെ എന്നാവും അടുത്ത കാതലായ ചോദ്യം. വിമോചന സമരത്തിനും കോളജു സമരത്തിനും കേരളത്തില്‍ പരിശുദ്ധ മാര്‍പാപ്പ വന്നപ്പോഴും അങ്ങനെ പലതിനും കോടികള്‍ ചിലവഴിച്ച എന്റെ സമുദായം അതുമാത്രം ചോദിക്കരുത്‌. പണം കണ്ടെത്തി വേണ്ടതു ചെയ്യാന്‍ തയ്യാറല്ലെങ്കില്‍, എല്ലാം ഇപ്പോള്‍ നടക്കുംപടി അങ്ങു നടന്നാല്‍ മതി.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.