ജോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്‌നാപകനില്‍ നിന്നും മാമ്മോദീസ സ്വീകരിച്ച വേളയില്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം യേശുവിനുണ്ടായി. തുടര്‍ന്ന് പരിശുദ്ധാത്മാവ് യേ ശുവിനെ പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിനായി മരുഭൂമിയിലേക്ക് നയിച്ചു. മൂന്ന് മേഖലകളിലുള്ള പ്രലോഭനങ്ങള്‍ ആണ് അവിടെ യേശു നേരിട്ടത്. അതില്‍ ആദ്യത്തേത് ശരീരത്തിന്റെ പ്രലോഭനങ്ങളാണ്. വിശപ്പ് ഒരു ശാരീരിക പ്രശ്‌നമാണ്. ഭക്ഷണം ആണ് അതിന് പരിഹാരം. ഉപവാസത്തില്‍ ദിവസങ്ങളോളം ജീവിക്കുന്ന ഒരാള്‍ക്ക് ഭക്ഷണമായിരിക്കും ഏറ്റവും വലിയ പ്രലോഭനം. അതിനാല്‍ പിശാച് ഈ ആവശ്യത്തെ അവതരിപ്പിച്ചുകൊണ്ടും അതിന് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടുമാണ് ആദ്യത്തെ പ്രലോഭനം നല്കുന്നത്. കല്ലുകളോട് അപ്പമാകാന്‍ പറയുക. യേശു മനസ്സുവച്ചാല്‍ നടക്കുന്ന കാര്യമാണത്. പക്ഷേ, ശരീരത്തിന്റെ ആവശ്യത്തോടുള്ളവെല്ലുവിളിയില്‍ യേശു വീണു പോയില്ല. പിശാച് പറഞ്ഞ ദൈവവചനത്തെ മറ്റൊരു ദൈവവചനം കൊണ്ട് യേശു നേരിട്ടു.
സ്വന്തം ഉത്തരവാദിത്വത്തെ നിരാകരിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ് രണ്ടാമത്തെ പ്രലോഭനം. ദേവാലയത്തിന്റെ ഗോപുരത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുക. ഇവിടെയും വചനത്തിന് വചനം കൊണ്ടു തന്നെ മറുപടി പറഞ്ഞ് യേശു പരീക്ഷയെ നേരിട്ടു. മൂന്നാമത്തെ പ്രലോഭനം അധികാരസാധ്യത കാണിച്ചുകൊണ്ടാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും കാണിച്ചുകൊണ്ട് പിശാച് പ്രലോഭിപ്പിച്ചു. നീ സാഷ്ടാംഗം വീണ് എന്നെ ആരാധിച്ചാല്‍ ഇതെല്ലാം ഞാന്‍ നിനക്ക് നല്കും.സാത്താനെ ആരാധിക്കാന്‍ പറ്റില്ല എന്ന് പ റഞ്ഞ് യേശു സാത്താനെ ഓടിച്ചു.
ശരീരം, അധികാരം, സമ്പത്ത്, ഉത്തരവാദിത്വം ഇവയെല്ലാം മനുഷ്യരെ പ്രലോഭിപ്പിക്കുന്നു. യേശു ഉപവസിച്ചും പ്രാര്‍ത്ഥിച്ചും കഴിയുന്ന ദിവസങ്ങളിലാണ് സാത്താന്‍ പ്രലോഭനവുമായി എത്തുന്നത്. ഇതുപോലെ നമുക്കും പറ്റാം. ചിലര്‍ ജഡത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടവ അന്വേഷിച്ചു പോകും. മറ്റ് ചിലരാകട്ടെ അങ്ങനെ അന്വേഷി ച്ചു പോകുന്നില്ല. പക്ഷേ, അവരുടെ അടുത്തേക്ക് പിശാച് പ്രലോഭനങ്ങളുമായി വരും. പല രൂപത്തിലും ഭാവത്തിലുമാ ണ് പിശാച് വരുന്നത്. അവന്റെ പ്രലോഭനത്തില്‍ വീഴാതെ പിടിച്ചു നില്‍ക്കുവാന്‍ ചിലപ്പോള്‍ വിഷമം ആണ്. പലരും വീണു പോകുന്നു. ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ, അനേകര്‍ അത് ഗൗനിക്കുന്നില്ല. അനേകര്‍ അത് മനപൂര്‍വ്വം ലംഘിക്കുന്നു. ഉത്തരവാദിത്വം പല രൂപങ്ങളിലുണ്ട്. ഒന്നാമത്തേത് സ്വന്തം ജീവനോടുള്ള ഉത്തരവാദിത്വമാണ്. നിത്യരക്ഷയ്ക്കായി ഓരോരുത്തരും ശ്രമിക്കണം. ആരോഗ്യം നിലനിര്‍ത്താന്‍ ശ്രമിക്കണം. മരണം വരെ ജീവിച്ചിരിക്കുവാന്‍ ശ്രമിക്കണം. രോഗങ്ങള്‍, മരണം, തുടങ്ങിയവ സംഭവിക്കാവുന്ന പ്രവൃത്തികള്‍ ചെയ്യരുത്. ഉദാഹരണത്തിന് മദ്യപാനം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം, ആത്മഹത്യാശ്രമം, അലസവും അപകടകരവുമായ ഡ്രൈവിംഗ് തുടങ്ങിയവ. രണ്ടാമത്തേത് മറ്റുള്ളവരോടുള്ള ഉത്തരവാദിത്വം ആണ്. ഭാര്യ, മക്കള്‍, മതാപിതാക്കള്‍, സഹോദരങ്ങള്‍, സഹപ്രവര്‍ത്തകര്‍, മേലധികാരികള്‍, കീഴ്ജീവനക്കാര്‍, സേവനവും ശുശ്രൂഷയും ലഭിക്കുവാന്‍ അര്‍ഹതയുള്ള ജനങ്ങള്‍ എന്നിവര്‍ തുടങ്ങി വരാനിരിക്കുന്ന തലമുറകളോടുപോലും ഓരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. നമ്മളില്‍ ആരും ഈ ഉത്തരവാദിത്വം അതിന്റെ പൂര്‍ണ്ണതയില്‍ നിറവേറ്റുന്നില്ല. കുറച്ചുപേര്‍, ഈ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ കടുത്ത പരാജയങ്ങള്‍ ആണ്. നീതി നിഷേധിക്കപ്പെടുന്നതിന്റെ വേദനകളും മുറിവുകളും നഷ്ടങ്ങളും പരിവേദനങ്ങളുമായി കഴിയുന്നവരുമൊക്കെയാണ്, എത്ര പേരാണ് എന്നറിയുമ്പോള്‍ നമുക്ക് അമ്പരപ്പ് ഉണ്ടാകും. ഭര്‍ത്താക്കന്മാരും ഭാര്യമാരും മക്കളും മാതാപിതാക്കളും സഹോദരങ്ങളും സഹപ്രവര്‍ത്തകരും സേ വനം ലഭിക്കുവാന്‍ അര്‍ഹതപ്പെട്ട ജനങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. നമ്മള്‍ മറ്റുള്ളവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതുകൊണ്ട് സഹിക്കുന്ന ധാരാളം പേര്‍ ഉണ്ട്. എന്നാല്‍ ചിലര്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ കടുത്ത പരാജയങ്ങള്‍ ആയതുകൊണ്ട് നീതി നിഷേധിക്കപ്പെട്ട് സഹിച്ച് കഴിയുന്ന ധാരാളം പേര്‍ ഉണ്ട്. ഇവരില്‍ പലരും ജീവിക്കുന്നത് ഉത്തരവാദിത്വം നിറവേറ്റുന്നവരുടെ തന്നെ ഭവനങ്ങളിലും ജോലി സ്ഥലങ്ങളിലും ആണ്. പലരും ഉത്തരവാദിത്വമുള്ള പദവികള്‍ ഏറ്റെടുക്കും. പക്ഷേ, ഉത്തരവാദിത്വം നിറവേറ്റില്ലതാനും. മൂന്നാമത്തേത് അധികാരം സമ്പത്ത് ഇവ കാണിച്ചുകൊണ്ടുള്ള പ്രലോഭനമാണ്. ഇവ രണ്ടും വേണ്ടുവോളം നാം കാണുന്നു. അധികാരത്തിനും സമ്പത്തിനും വേണ്ടി നടത്തുന്ന കള്ളത്തരങ്ങള്‍ ഗൂഢാലോചനകള്‍ അക്രമങ്ങള്‍ കൊലപാതകങ്ങള്‍ ഒക്കെ ധാരാളം. ചെറിയ പിണക്കങ്ങളും ശത്രുതകളും ചെറും വലുതുമായ കാലുവാരലുകളും മറ്റും വേണ്ടുവോളം നടക്കുന്നു. കുടുംബങ്ങളില്‍ നിന്ന് ആരംഭിച്ച് സമൂഹം മുഴുവനിലേക്കും വ്യാപിച്ചിരിക്കുന്നു.
ഈ മൂന്ന് മേഖലകളിലുമുള്ള പ്രലോഭനങ്ങളെ അതിജീവിച്ച യേശു നമുക്ക് മാതൃകയാണ്. എങ്ങനെ പ്രലോഭനങ്ങളെ നേരിടണം എന്ന് യേശു മാതൃകയും കാണിക്കുന്നു. പ്രലോഭനങ്ങളെ നേരിടാന്‍ ഏറ്റവും ശക്തമായ ഒരായുധം ദൈവവചനങ്ങള്‍ തന്നെയാണ്. വചനത്തിന്റെ വായനയും പഠനവും ധ്യാനവുമെല്ലാം അതിനാല്‍ പ്രധാനമാണ്.
വീണ്ടും ഒരു നോമ്പുകാലത്തേക്ക് നാം പ്രവേശിക്കുന്നു. പലരും പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ അധികശ്രമം നടത്തുന്ന ദിവസങ്ങളാണിവ. അതില്‍ കുറെ വിജയവും ഉണ്ടാകുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരോടുള്ള കടമകള്‍ നിറവേറ്റുന്നതില്‍ ഉള്ള വീഴ്ചകള്‍ തിരുത്തണം. വസ്ത്രമല്ല, ഹൃദയമാണ് കീറേണ്ടത് എന്ന ദൈവവചനം ഓര്‍ക്കുക.
Friday, 17 February 2012 11:25
പരീക്ഷിക്കപ്പെടുന്ന മനുഷ്യന്‍
Written by ഫാ. ജോസഫ് വയലില്‍ CMI
Read 82 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.