ഫ്രഞ്ച് വിപ്ലവകാലത്ത് ഇറങ്ങിയതും ധാരാളം മനുഷ്യരെ സ്വാധീനിച്ചതുമായ ഒരു വാചകം ഇങ്ങനെയാണ്: മനുഷ്യന്‍ സ്വതന്ത്രനായി ജീവിക്കുന്നു; എന്നാല്‍, എല്ലായിടത്തും അവന്‍ ചങ്ങലയിലാണ്.'ഈ ചങ്ങല പൊട്ടിച്ച് സ്വാതന്ത്ര്യം പ്രാപിക്കുവാനുള്ള ശ്രമം ആണല്ലോ മനുഷ്യര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. തല്‍ഫലമായി രാഷ്ട്രീയവും ജാതിപരവും മതപരവും സാമ്പത്തികവും ലിംഗപരവുമായ ഒരുപാട് അടിമത്തങ്ങള്‍ അവസാനിച്ചിട്ടുണ്ട്. എന്നാല്‍, വ്യക്തികളുടെ യഥാര്‍ത്ഥ അവസ്ഥ പരിശോധിച്ചാല്‍, അനേകം പേര്‍ വലിയ അടിമത്തത്തിലാണെന്നും എല്ലാവരും ഏതെങ്കിലും തരത്തിലുള്ള അടിമത്തത്തിലാണെന്നും മനസിലാക്കാന്‍ കഴിയും.
മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു എന്ന ചൊല്ല് പോലും ശരിയല്ല. ജന്മപാപത്തിന്റെ ബന്ധനവുമായിട്ടാണ് ഓരോരുത്തരും ജനിക്കുന്നത്. വളര്‍ന്നു വരുമ്പോള്‍ പല തരത്തിലുള്ള അടിമത്തങ്ങള്‍ മനുഷ്യരെ പിടികൂടുന്നു. ഇതില്‍ ഏറ്റവും പ്ര ധാനം കര്‍മപാപത്തില്‍ നിന്നുള്ള അടിമത്തമാണ്.പാപത്തിന്റെ എണ്ണവും കാഠിന്യവും കൂടുന്തോറും അടിമത്തത്തിന്റെ തീവ്രതയും കൂടുന്നു. മനസിന്റെ ബന്ധനമാണ് മറ്റൊരു പ്രധാന പ്ര ശ്‌നം. നിരവധി കാരണങ്ങളാല്‍, നിരവധി പ്രാവശ്യം മനസിന് മുറിവേറ്റവരാണ് ഒരോരുത്തരും.
ഇതില്‍ കുറെ മുറിവുകള്‍ക്ക് സൗഖ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍, സൗഖ്യപ്പെടാത്ത മുറിവുകള്‍ ധാരാളം കിടപ്പുണ്ട്. മനസായിട്ടല്ല ആരും ഈ മുറിവുകളും അവയുടെ ഭാരവും ചുമക്കുന്നത്; നിവൃത്തികേടുകൊണ്ടാണ്. ഇതിനും പുറമേ രോഗങ്ങളുടെ ബന്ധനം ഉള്ളവര്‍ ധാരാളം ഉണ്ട്. സത്യം അറിയാത്ത അവസ്ഥയും ഒരു ബന്ധനമാണ്; അജ്ഞതയുടെ ബന്ധനം. വ്യക്തിപരവും ജോലിപരവും കുടുംബപരവും സാമ്പത്തികവുമായ മേഖലകളില്‍ ഓരോരുത്തര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഓരോ ബന്ധനങ്ങള്‍ ആണ്. ഇതിനുംപുറമേ, മതവും രാഷ്ട്രീയവും സാമൂഹ്യവ്യവസ്ഥിതിയും സാമ്പത്തിക വ്യവസ്ഥിതിയുമെല്ലാം കെട്ടിയേല്‍പ്പിക്കുന്ന ബന്ധനങ്ങളും ഉണ്ട്. ചുരുക്കത്തില്‍, ജനിക്കുമ്പോള്‍ പോലും ബന്ധനത്തിലാണ്; പിന്നീട് ഉള്ള ജീവിതത്തിലും ബന്ധനങ്ങള്‍ ഉണ്ട്.
ഈ സാഹചര്യത്തിലാണ് ലൂക്കാ 4:16-22 വചനങ്ങള്‍ നമ്മുടെ ശ്രദ്ധ അര്‍ഹിക്കുന്നത്. യേശു വളര്‍ന്ന സ്ഥലമായ നസറത്തിലെ സിനഗോഗില്‍ ഒരു സാബത്ത് ദിവസം യേശു ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 61-ാം അധ്യായം ഒന്നുമുതലുള്ള വചനങ്ങള്‍ വായിച്ചു. ആ വചനങ്ങള്‍ ഇങ്ങനെയാണ്: കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു (ലൂക്കാ 4:18-19).
പുസ്തകം അടച്ച് ശുശ്രൂഷകനെ ഏല്‍പ്പിച്ചശേഷം യേശു കേള്‍വിക്കാരോട് പറഞ്ഞു: നിങ്ങള്‍ കേട്ടിരിക്കെ തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു. യേശുവിനെപ്പറ്റിയാണ് ഏശയ്യാ പ്രവാചകന്‍ ഈ പ്രവചനം നടത്തിയിരുന്നത്. യേശു അത് കേള്‍വിക്കാര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയായിരുന്നു.
യേശു തന്നെപ്പറ്റിത്തന്നെ പറഞ്ഞ കാര്യങ്ങളിലേക്ക് കടന്നുചെല്ലാം. ഒന്ന്, കര്‍ത്താവിന്റെ ആത്മാവ് യേശുവിന്റെ മേലുണ്ട്. യേശു യോര്‍ദ്ദാനില്‍നിന്ന് സ്‌നാനം സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് യേശുവിനെ അഭിഷേകം ചെയ്തു. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ യേശുവിന്റെമേല്‍ ഇറങ്ങിവന്നു എന്ന് ലൂക്കാ 3:22 ലും മത്തായി 3:16 ലും മര്‍ക്കോസ് 1:10 ലും നാം വായിക്കുന്നു. യേശുവില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവിന്റെ ശക്തി, ദൗത്യം നിര്‍വഹിക്കുവാന്‍ യേശുവിന് ആവശ്യമായിരുന്നു. ആ ശക്തി പരിശുദ്ധാത്മാവ് യേശുവിനെ അഭിഷേകം ചെയ്ത് യേശുവിന് നല്‍കി.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്നും യേശു വായിച്ച അടുത്ത വാചകങ്ങള്‍, എന്തിനാണ് പരിശുദ്ധാത്മാവ് യേശുവിനെ അഭിഷേകം ചെയ്തത് എന്നതിനുള്ള ഉത്തരമാണ്. യേ ശുവിന്റെ ദൗത്യങ്ങള്‍ ഇവയാണ്: ഒന്ന്, ദരിദ്രരെ സുവിശേഷം അറിയിക്കുക. ആത്മാവിന്റെ ദാരിദ്ര്യാവസ്ഥയാണ് യേശു ഉദ്ദേശിക്കുന്നത്. ഭൗതികദാരിദ്ര്യം അനുഭവിക്കുന്നവര്‍ പലതരത്തില്‍ പ്രതികരിക്കുന്നു. ചിലര്‍ ദാരിദ്ര്യാവസ്ഥ അംഗീകരിച്ച് എളിമയോടുകൂടി മറ്റുള്ളവരോട് ചോദിക്കും. മറ്റു ചിലര്‍ ദുരഭിമാനം മൂലം ദാരിദ്ര്യാവസ്ഥ മറച്ചുവച്ച് സഹിക്കും. ഇതില്‍ എളിമപ്പെട്ട് സഹായം ചോദിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക; അവരാണ് വിശക്കാതെ ജീവിക്കുക. ഇതുപോലെ, ആത്മീയ ദാരിദ്ര്യവും ഉണ്ട്. എല്ലാവരുംതന്നെ ആത്മീയ ദാരിദ്ര്യത്തിലാണ്. കുെറപ്പേര്‍, ആത്മീയ ദാരിദ്ര്യം തിരിച്ചറിഞ്ഞ് ദൈവത്തില്‍ ആശ്രയിക്കും. അവരുടെ ആത്മീയ ദാരിദ്ര്യം മാറും. രണ്ടാമത്തെ കൂട്ടര്‍, ആത്മീയദാരിദ്ര്യം ഉണ്ടെന്ന് അറിയുന്നില്ല; അഥവാ അംഗീകരിക്കില്ല. അതിനാല്‍, അവര്‍ ദൈവത്തെ അംഗീകരിക്കുകയോ ആശ്രയിക്കുകയോ ചെയ്യുകയില്ല. അവര്‍ എന്നും ആത്മീയദാരിദ്ര്യത്തില്‍ ആയിരിക്കും. ആത്മീയദാരിദ്ര്യം തിരിച്ചറിയുന്നവര്‍ മാത്രമേ ദൈവത്തെ അന്വേഷിക്കൂ; ദൈവത്തിന്റെ അടുത്തേക്ക് ചെല്ലൂ;
രണ്ടാമത് യേശു പറഞ്ഞത്, യേശുവിനെ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്തത് ബന്ധിതര്‍ക്ക് മോചനം നല്‍കാനാണ് എന്നാണ്. പാപം, രോഗം, ആന്തരികമുറിവുകള്‍, പിശാചുബാധ തുടങ്ങിയ നിരവധി തരത്തിലുള്ള ബന്ധനങ്ങളില്‍ ആയിരുന്നവരെ യേശു ആ ബന്ധനത്തില്‍നിന്നും മോചിപ്പിച്ച് സ്വതന്ത്രരാക്കി. യേശുവിനെയും യേശു പറഞ്ഞ വചനങ്ങളെയും വിശ്വസിച്ചവര്‍ ആത്മാവിന്റെയും ബുദ്ധിയുടെയും അന്ധകാരത്തില്‍നി്ന്നും പുറത്തുവന്നു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക എന്നതിനുകൂടിയാണ് പരിശുദ്ധാത്മാവ് യേശുവിനെ അഭിഷേകം ചെയ്തത് എന്ന് യേശു പ്രഖ്യാപിച്ചു. എല്ലാ മനുഷ്യരും തുല്യരും ദൈവമക്കളും ആണെന്നും അതിനാല്‍ സഹോദരീ സഹോദരന്മാരാണെന്നും യേശു പഠിപ്പിച്ചു. എല്ലാവരെയും യേശു മാനിക്കുകയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തു. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ വന്നവനാണ് താനെന്ന് യേശു തെളിയിച്ചു.
പരിശുദ്ധാത്മാവ് തന്നെ അഭിഷേകം ചെയ്തതിന്റെ മറ്റൊരു ലക്ഷ്യംകൂടി യേശു പറഞ്ഞു: കര്‍ത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുക. ദൈവത്തെ വിശ്വസിക്കുന്ന, സ്‌നേഹിക്കുന്ന, ആരാധിക്കുന്ന, ദൈവവചനമനുസരിച്ച് ജീവിക്കുന്ന ഒരു സമൂഹമാണല്ലോ കര്‍ത്താവിന് സ്വീകാര്യമായ സമൂഹം. അങ്ങനെ ഒരു ജനത്തെ ഒരുക്കുക എന്നതും യേശുവിന്റെ ലക്ഷ്യമായിരുന്നു. ചുരുക്കത്തില്‍ പാപം, രോഗം, പിശാച്, ആന്തരികമുറിവുകള്‍, ചൂഷണം തുടങ്ങിയ എല്ലാ ബന്ധനങ്ങളും തകര്‍ത്ത് മനുഷ്യരെ രക്ഷിക്കുവാനാണ് പരിശുദ്ധാത്മാവ് യേശുവിനെ അഭിഷേകം ചെയ്തത്. ഈ ദൗത്യം യേശു നിറവേറ്റി; ഇന്നും നിറവേറ്റിക്കൊണ്ടിരിക്കുന്നു.
നമ്മള്‍ ഓരോരുത്തരും പലവിധ ബന്ധനങ്ങളിലാണ്. യേശുവിന് നമ്മെ മോചിപ്പിക്കാന്‍ കഴിയും. പാപങ്ങള്‍ ക്ഷമിച്ചുകൊ ണ്ടും ആന്തരികമുറിവുകള്‍ സുഖപ്പെടുത്തിക്കൊണ്ടും രോഗശാന്തി തന്നുകൊണ്ടും പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ടും വചനത്താല്‍ അന്ധകാരം മാറ്റിക്കൊണ്ടും ദൈവം നമ്മുടെ ബ ന്ധനങ്ങള്‍ അഴിക്കും. നമ്മുടെ കഴിഞ്ഞ കാലംതന്നെ അതിന് തെളിവാണ്. ഇനിയും അഴിയേണ്ട ബന്ധനങ്ങള്‍ നമ്മളില്‍ ഉണ്ട്. അവയെല്ലാം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാം. കാര്യങ്ങള്‍ അ റിഞ്ഞതുകൊണ്ട് മാത്രം ഫലമില്ല. അറിഞ്ഞ കാര്യങ്ങളെ ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. യേശു ബന്ധനങ്ങള്‍ തകര്‍ക്കും എന്നറിഞ്ഞതുകൊണ്ടുമാത്രം ആയില്ല. യേശുവിന്റെ ശക്തിയാല്‍ നമ്മുടെ ബന്ധനങ്ങള്‍ തകര്‍ക്കണം. അവിടെ യാണ് വിജയം. അതിനായി പ്രാര്‍ത്ഥിക്കാം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.