Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Saturday, 17 December 2011 11:26

ഗര്‍ഭിണികളുടെ ചില ഉല്‍ക്കണ്‌ഠകള്‍

Written by  ഫാ. ജോസഫ്‌ വയലില്‍ CMI
Rate this item
(0 votes)

രണ്ടുതരം ഗര്‍ഭിണികളെ ഇന്ന്‌ നമുക്ക്‌ കാണാന്‍ കഴിയുന്നു. ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ട ഓരോ സ്‌ത്രീയും താന്‍ ഗര്‍ഭിണിയായി എന്നറിയുമ്പോള്‍ മുതല്‍ സന്തോഷവതിയാണ്‌. അതേസമയം ഉല്‍ക്കണ്‌ഠാകുലയും. ഉല്‍കണ്‌ഠ പ്രധാനമായും ഗര്‍ഭത്തില്‍ ഉള്ള കുഞ്ഞിനെപ്പറ്റിയാണ്‌. കുഞ്ഞിന്‌ എന്തെങ്കിലും പറ്റുമോ എന്നതാണ്‌ ഉല്‍ക്കണ്‌ഠയുടെ അടിസ്ഥാനം. അതിനാല്‍, ഗര്‍ഭിണിയാണ്‌ എന്നറിയുന്നതുമുതല്‍ പ്രത്യേക ശ്രദ്ധ, ഇടയ്‌ക്കിടയ്‌ക്ക്‌ ഡോക്‌ടറെ കാണല്‍, സ്‌കാനിങ്ങ്‌, കൂടുതല്‍ വിശ്രമം, മെച്ചപ്പെട്ട ഭക്ഷണം കഴിക്കല്‍ തുടങ്ങിയ പല പരിപാടികളും ആരംഭിക്കുന്നു. ഇതൊന്നും തെറ്റാണ്‌ എന്നോ വേണ്ടെന്നോ എന്ന അര്‍ത്ഥത്തിലല്ല ഇതിവിടെ സൂചിപ്പിക്കുന്നത്‌. ഇങ്ങനെയൊക്കെയാണ്‌ ചെയ്യുന്നത്‌ എന്ന്‌ സൂചിപ്പിക്കുന്നു എന്നുമാത്രം. ഇതെല്ലാം കുറച്ച്‌ ആവശ്യവും കുറച്ച്‌ അനാവശ്യവും ആണ്‌ എന്നതാണ്‌ യാഥാര്‍ ത്ഥ്യം.
താന്‍ ഗര്‍ഭിണിയായി എന്നറിയുന്ന രണ്ടാമത്തെ വിഭാഗത്തിലുള്ള ഓരോ സ്‌ത്രീയും അസ്വസ്ഥയാകുന്നു. കാരണം, ഗര്‍ഭിണി ആകാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല. അവള്‍ക്ക്‌ വേണ്ടാത്ത ഗര്‍ഭവും കുഞ്ഞുമാണ്‌ അത്‌. അതിനാല്‍, കുഞ്ഞിനെ ജനിക്കുവാനും ജീവിക്കുവാനും അനുവദിക്കാതെ നശിപ്പിക്കുന്നു. ജനിപ്പിച്ച അമ്മയുടെയും അപ്പന്റെയും ഹൃദയത്തിലും മനസിലും ഈ കുഞ്ഞുങ്ങള്‍ക്ക്‌ സ്ഥലം നിഷേ ധിക്കപ്പെടുന്നു. തന്മൂലം, ഈ ഭൂമിയിലും അവര്‍ക്ക്‌ സ്ഥലം നിഷേധിക്കപ്പെടുന്നു.
ഈ കാര്യങ്ങള്‍ ഓര്‍മവച്ചുകൊണ്ട്‌ പരിശുദ്ധ മറിയത്തെപ്പറ്റി ചിന്തിക്കാം. ഇന്നത്തെ ഗര്‍ഭിണികള്‍ കാണിക്കുന്ന രീതി ആദ്യമേ സൂചിപ്പിച്ചുവല്ലോ. അതുമായി നോക്കിയാല്‍ മറിയത്തിന്റെ അവസ്ഥയോ? പ്രസവത്തിന്‌ കുറച്ചു ദിവസങ്ങള്‍മുമ്പ്‌ ആയിരിക്കണം നസറത്തില്‍നിന്ന്‌ ബത്‌ലഹേമിലേക്ക്‌ മറിയവും യൗസേപ്പും പോയത്‌. രണ്ട്‌ സ്ഥലങ്ങളും തമ്മില്‍ 170 കിലോമീറ്ററില്‍ അധികം ദൂരമുണ്ട്‌. മോട്ടോര്‍ വാഹനങ്ങള്‍ ഒന്നുമില്ല. നടന്നും കഴുതപ്പുറത്തും ഒക്കെയായിരിക്കും പ്രസവദിവസങ്ങള്‍ അടുത്തപ്പോഴത്തെ ഈ ദീര്‍ഘയാത്ര.

അവിടെ ചെന്നിട്ടും സ്ഥലം കിട്ടാതെ അലഞ്ഞു. പിന്നീട്‌ ഒരു ഗുഹയിലെത്തി യേശുവിനെ പ്രസവിച്ചു. ഈ ഗുഹയില്‍ രാത്രിയില്‍ തണുപ്പടിക്കാതെ കഴിയുന്ന കന്നുകാലികള്‍ ഉണ്ടായിരുന്നു. അതിനാലാണ്‌ കാലിത്തൊഴുത്തില്‍ ഉണ്ണി പിറന്നു എന്ന്‌ പറയുന്നത്‌. ഫിലിപ്പിയര്‍ക്കുള്ള ലേഖനം 2:6 ഇപ്രകാരം പറയുന്നു: അവന്‍ ദൈവമായിരുന്നിട്ടും ദൈവത്തോടുള്ള സമാനത വലിയ കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കി ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. ആ കാണപ്പെട്ട ദിവസത്തിന്റെ അനുസ്‌മരണമാണ്‌ ക്രിസ്‌മസ്‌.

പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പും തങ്ങളുടെ ഹൃദയത്തിലും മനസിലും ഉണ്ണിയേശുവിനും നമുക്കും എന്തുമാത്രം സ്ഥലം നല്‍കിയതുകൊണ്ടാണ്‌ നമുക്ക്‌ ഉണ്ണിയേശുവിനെ കിട്ടിയത്‌ എന്നത്‌ നാം ധ്യാനവിഷയമാക്കേണ്ടതാണ്‌. ദൈവത്തിന്റെ മനസില്‍ നമുക്ക്‌ എന്തുമാത്രം സ്ഥലം ഉള്ളതുകൊണ്ടാണ്‌ യേശുവിനെ ലോകത്തിലേക്ക്‌ അയച്ചത്‌ എ ന്നതും നാം ധ്യാനിക്കേണ്ടതാണ്‌.

അടുത്ത കാലത്ത്‌ ക്രിസ്‌മസിന്റെ ആഘോഷങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്‌. ലോകത്ത്‌ എല്ലായിടത്തും ക്രിസ്‌മസ്‌ കാലം ആഘോഷങ്ങളുടെയും കച്ചവടത്തിന്റെയും കാലമാണ്‌. ആഘോഷങ്ങളും കച്ചവടവും നടക്കട്ടെ. അനേകം മനുഷ്യര്‍ തങ്ങളുടെ ഹൃദയത്തിലും മനസിലും ദൈവത്തിനും പല മനുഷ്യര്‍ക്കും സ്ഥലം നിഷേധിച്ചുകൊണ്ടാണ്‌ ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌.

എന്തെന്നാല്‍, സത്രത്തില്‍ അവര്‍ക്ക്‌ സ്ഥലം കിട്ടിയില്ല എന്ന്‌ അന്ന്‌ പറഞ്ഞത്‌ ഇന്നും എത്രയോ ശരി. തങ്ങളുടെ ജീവിതത്തില്‍, മനസില്‍, ഹൃദയത്തില്‍ യേശുവിന്‌ സ്ഥലം നല്‍കാത്തവരെയും ലഭിച്ചിരുന്ന സ്ഥലം നിഷേധിച്ചവരെയും നാം കാണുന്നു. എന്നാല്‍, അവര്‍ എല്ലാവരുംതന്നെ ക്രിസ്‌മസിന്റെ ആഘോഷങ്ങളിലും കച്ചവടത്തിലും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്‌. തിന്നു കുടിക്കുവാനും മദ്യപിക്കുവാനും ടൂര്‍ പോകുവാനും ഷോപ്പിങ്‌ നടത്തുവാനും മാത്രമാണ്‌ ചിലര്‍ക്ക്‌ ക്രിസ്‌മസ്‌. സ്വന്തം ജീവിതപങ്കാളിക്ക്‌ ഹൃദയമാകുന്ന നസ്രത്തില്‍ സ്ഥലം നല്‍കാത്തവര്‍ ഉണ്ട്‌. മക്കള്‍ക്ക്‌ ഹൃദയത്തില്‍ സ്ഥലം നല്‍കാത്തവര്‍ ഉണ്ട്‌. മാതാപിതാക്കള്‍ക്ക്‌ ഹൃദയത്തില്‍ സ്ഥലം നല്‍കാത്തവര്‍ ഉണ്ട്‌. സ്വസഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ഹൃദയത്തില്‍ സ്ഥലം നല്‍കാത്തവര്‍ ഉണ്ട്‌. മേലധികാരികള്‍ക്കും കീഴ്‌ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊ ക്കെ ഹൃദയത്തില്‍ സ്ഥലം നല്‍കാത്തവര്‍ ഉണ്ട്‌. അന്യമതസ്ഥര്‍ക്ക്‌ ഹൃദയത്തില്‍ സ്ഥലം നല്‍കാന്‍ പലര്‍ക്കും കഴിയാതെ വരുന്നതുകൊണ്ടാണ്‌ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌. ഇതര രാഷ്‌ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഹൃദയത്തില്‍ സ്ഥലം നല്‍കാതിരിക്കുമ്പോഴാണ്‌ രാഷ്‌ട്രീയ സംഘട്ടനങ്ങളും രാഷ്‌ട്രീയ കൊലപാതകങ്ങളും നടക്കുന്നത്‌. ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരുമെല്ലാം വലിയ അഴിമതി കാണിക്കുന്നതും കൈക്കൂലി വാങ്ങുന്നതും അങ്ങനെ സാധാരണ ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട നീതി നിഷേധിക്കുന്നതും ഈ സാധാരണക്കാര്‍ക്ക്‌ അവരുടെ ഹൃദയത്തില്‍ സ്ഥലം ഇല്ലാത്തതുകൊണ്ടാണ്‌. ഈ രാജ്യത്ത്‌ ലക്ഷംകോടി രൂപയുടെയും മറ്റും അഴിമതി നടക്കുമ്പോള്‍ എത്രയോ പാവങ്ങളും രോഗികളും ഉണ്ട്‌ എന്ന്‌ ഓര്‍ക്കണം. വീടും ഭക്ഷണവും ഇല്ലാതെ എത്ര പേര്‍ കഴിയുന്നുണ്ട്‌ എന്ന്‌ ഓര്‍ക്കണം. തൊഴില്‍ ഇല്ലാത്ത എത്രപേര്‍ ഉണ്ട്‌ എന്ന്‌ ഓര്‍ക്കണം. ഇവരെപ്പറ്റിയൊക്കെയുള്ള സ്‌നേഹപൂര്‍ണമായ, കരുണാപൂര്‍വമായ ഒരു ഓര്‍മ ഉണ്ടെങ്കില്‍ ഇത്രമാത്രം അഴിമതികള്‍ ഉണ്ടാവുകയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഇത്രമാത്രം ഫയലുകള്‍ തീരുമാനമാകാതെ കിടക്കുകയില്ല. ബഹു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നമുക്ക്‌ വ്യക്തമായ കാര്യം ഇതാണ്‌: ലക്ഷക്കണക്കിനാളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കാന്‍ തുടങ്ങിയിട്ട്‌ അനേകവര്‍ഷങ്ങളായി. മുഖ്യമന്ത്രി ഇടപെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ അനങ്ങുകയും ഫയലുകള്‍ നീങ്ങുകയും പെട്ടെന്ന്‌ തീരുമാനങ്ങള്‍ ഉ ണ്ടാവുകയും ചെയ്യുന്നത്‌ നാം കണ്ടു.

ചിന്തിച്ചുപോയാല്‍ അങ്ങനെ എത്ര ഉദാഹരണങ്ങള്‍. എത്രയോ പേര്‍, മറ്റ്‌ എത്രയോ പേര്‍ക്ക്‌ തങ്ങളുടെ ഹൃദയവും മനസുമാകുന്ന സത്രത്തില്‍ സ്ഥലം നിഷേധിച്ചിരിക്കുന്നു. ഇങ്ങനെ സ്ഥലം നിഷേധിച്ചുകൊണ്ടുതന്നെയാണ്‌ അനേകര്‍ ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌. ഹൃദയമാകുന്ന സത്രത്തില്‍ സ്ഥലം കൊടുക്കാത്ത, അഥവാ കൊടുത്തിരുന്ന സ്ഥലം തിരിച്ചെടുത്ത ഏതാനും പേര്‍ക്കെങ്കിലും അവിടെ സ്ഥലം നല്‍കിക്കൊണ്ട്‌ ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ ഒരുങ്ങാം. ഭൗതിക ആഘോഷങ്ങള്‍ നടത്താന്‍ ധാരാളം സമയം ചെലവഴിക്കുകയും പണം മുടക്കുകയും ചെയ്യുമ്പോള്‍ ഇക്കാര്യം മറന്നുപോകണ്ട.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.