മനുഷ്യര്‍ ദൈവത്തോടും മറ്റുള്ളവരോടും നീതിരഹിതമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് നിയമങ്ങള്‍ ഉണ്ടായത്. അപ്പോള്‍ നീതി നിഷേധത്തിന്റെ ഫലമാണ് നിയമനിര്‍മ്മാണം. നീതി ലംഘിക്കുന്നത് ആവര്‍ത്തിക്കാതിരിക്കാനും പുതിയ നീതി ലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാനും നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. സാഹചര്യത്തിന് അനുസരിച്ച് പുതിയ നിയമങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നിയമങ്ങള്‍ ഉണ്ടായശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ടാകും. എ ങ്കിലും നിയമ ലംഘനങ്ങള്‍ ഉണ്ട്. സാധാരണക്കാരും അറിവ് ഉള്ളവരും നിയമപണ്‌ഡിതരും നിയമം ഉണ്ടാക്കുന്നവരും നി യമം വച്ച് മറ്റുള്ളവരെ വിസ്‌തരിക്കുകയും വിധിക്കുകയും ചെ യ്യുന്നവരുമെല്ലാം നിയമം ലംഘിക്കുന്നുണ്ട്. ഭരണകര്‍ത്താക്ക ളും ആത്മീയ ശുശ്രൂഷകരും നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിക്കുന്നവര്‍ ആകണം എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങള്‍ മനുഷ്യരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. നിരാശ, സങ്കടം, വെറുപ്പ്, അരിശം തുടങ്ങി പല വികാരങ്ങള്‍ അവര്‍ക്ക് ഉണ്ടാകുന്നു. അവരെ മാത്രമല്ല അവരുടെ സ്ഥാനത്തെയും വെറുക്കുന്നു. അവര്‍ക്ക് നിയമങ്ങള്‍ ലം ഘിച്ചും അനീതി കാണിച്ചും നീതികേട് കാണിച്ചും ജീവിക്കാമെങ്കില്‍ എന്തുകൊണ്ട് എനിക്കും അങ്ങനെ ആയിക്കൂടാ എന്ന ചിന്ത ജനങ്ങളെ കീഴടക്കുന്നു. ആത്മീയ ശുശ്രൂഷകര്‍ നിയമം ലംഘിക്കുമ്പോള്‍ അവരെ പോലെ നിയമം ലംഘിക്കുവാനും ആത്മീയ ജീവിതത്തില്‍ പുറകോട്ടു പോകുവാനും മനുഷ്യരി ല്‍ പ്രവണത ശക്തിപ്പെടുന്നു.
ഈ പശ്ചാത്തലത്തില്‍ മത്തായി 23/1-4 വചനങ്ങളില്‍ യേശു പറയുന്ന കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധ അര്‍ഹിക്കുന്നവയാണ്. ഈ വചനങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ. നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍ അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു, പ്രവര്‍ ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നില്ല. തങ്ങള്‍ ഉണ്ടാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങളും, ദൈവം മോശവഴി നല്‌കപ്പെട്ട നിയമങ്ങളും നിയമജ്ഞരും ഫരിസേയരും അനുസരിക്കുന്നില്ല. എന്നാല്‍, ജനങ്ങളെല്ലാം ഇവ അനുസരിക്കണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. ഇത് വിശ്വാസികളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു; നിയമലംഘനത്തിന് പ്രചോദനം നല്‌കുന്നു; നിയമജ്ഞരെയും ഫരിസേയരെയും അവരുടെ സ്ഥാനങ്ങളെയും അവഗണിക്കുവാനും വെറുക്കുവാനും കാരണമാകുന്നു. അതിനാല്‍, യേശു ജനങ്ങളെ പഠിപ്പിക്കുകയാണ്. അവര്‍ നിയമം അനുസരിക്കുന്നവരാണെങ്കില്‍ കൂടി രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമത്, അവരെ പോലെ നിങ്ങളും നിയമലംഘകരും ദൈവസ്‌നേഹം ഇല്ലാത്തവരും ആകരുത്. രണ്ടാമതായി, അവര്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാകയാല്‍ അവരുടെ സ്ഥാനത്തെയും അവരെയും നിങ്ങള്‍ ബഹുമാനിക്കണം.
ഈ രണ്ട് കാര്യങ്ങളും അന്നത്തെ ജനങ്ങളെ എന്നപോലെ ഇന്നത്തെ ജനങ്ങളെയും വിഷമിപ്പിക്കുന്ന ഉപദേശങ്ങള്‍ ആണ്. എന്നാലും, എന്തുകൊണ്ടാണ് യേശു ഇങ്ങനെ രണ്ട് ഉപദേശങ്ങള്‍ നല്‌കുന്നത്? ആദ്യം ഒന്നാമത്തെ ഉപദേശം എടുക്കാം. അവരെപോലെ നിങ്ങളും നിയമലംഘകരും ദൈവസ്‌നേഹം ഇല്ലാത്തവരും ആകരുത്. എന്താണ് അതിന്റെ കാ രണം? കാരണം ഇതാണ്. നിയമം അനുസരിക്കേണ്ടതും ദൈവസ്‌നേഹത്തില്‍ ജീവിക്കുന്നതും പ്രധാനമായി അവനവനുവേണ്ടി തന്നെയാണ്. ഞാന്‍ നിയമം അനുസരിച്ചും ദൈവത്തെ സ്‌നേഹിച്ചും ജീവിച്ചാല്‍ അതിന്റെ മുഖ്യഗുണം എനിക്ക് തന്നെയാണ്. ഏറ്റവും വലിയ ഗുണം എനിക്ക് സ്വര്‍ഗ്ഗം കിട്ടും എന്നതുതന്നെയാണ്. കൂട്ടത്തില്‍ മറ്റ് പല ദൈവാനുഗ്രഹങ്ങളും ഈലോകജീവിതകാലത്തും കിട്ടും. ദൈവത്തെ സ് നേഹിക്കുന്നവര്‍ക്ക് ദൈവം എല്ലാം നന്മയ്‌ക്കായി മാറ്റും. നി യമം അനുസരിച്ചും ദൈവത്തെ സ്‌നേഹിച്ചും ജീവിക്കുന്നതിന് ചില സാമൂഹ്യമാനങ്ങളും ഉണ്ട്. ദൈവത്തെ സ്‌നേഹിച്ചും നിയമങ്ങള്‍ അനുസരിച്ചും ജീവിക്കുന്നവരുടെ കുടുംബങ്ങളും തലമുറകളും അനുഗ്രഹിക്കപ്പെടും. മക്കളും ചെറുമക്കളുമെല്ലാം ദൈവത്തെ സ്‌നേഹിച്ചും നിയമങ്ങള്‍ അനുസരിച്ചും ജീവിക്കുന്നതിനും അത് പ്രചോദനവും കാരണവുമാകും. ദൈ വത്തെ സ്‌നേഹിച്ചും നിയമങ്ങള്‍ അനുസരിച്ചും ജീവിക്കുന്നവര്‍ കൂടുതലായി ഉണ്ടാകുമ്പോള്‍ മാത്രമേ സമൂഹത്തിലും രാജ്യത്തിലും സൈ്വരജീവിതം സാധ്യമാകുകയുള്ളൂ. ഇങ്ങനെ പല കാരണങ്ങള്‍ നിയമം അനുസരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുവാന്‍ പറയാം. എങ്കിലും ഇവയില്‍ ഏറ്റവും പ്രധാനം സ്വന്തം ആത്മരക്ഷതന്നെയാണ്. മാര്‍പാപ്പയോ, മെത്രാനോ, വികാരിയച്ചനോ, ഇടവകയിലെ സിസ്റ്റര്‍മാരോ, അപ്പനോ, അമ്മയോ നിയമം അനുസരിക്കുന്നില്ല; അതുകൊണ്ട് ഞാനും നിയമങ്ങള്‍ അനസരിക്കില്ല എന്ന് വിധിയുടെ സമയത്ത് ദൈവത്തോട് ന്യായം പറഞ്ഞാലും ആ ന്യായവാദങ്ങള്‍ ദൈവം സ്വീകരിക്കുകയില്ല. ആരൊക്കെ നിയമലംഘനം നടത്തിയാലും ശരി അത് നീ നിയമലംഘനം നടത്തുന്നതിനോ ദൈവത്തെ സ്‌നേഹിക്കാതെ ജീവിക്കുന്നതിന് ന്യായീകരണം ആകുന്നില്ല എന്ന് യേശു പറയുകയാണ്. അവര്‍ നിയമലംഘനം നടത്തിയാല്‍ അതിന്റെ ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടി വരും എന്നു കൂടി യേശു നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്.
രണ്ടാമത്തെ കാര്യം: അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നിയമങ്ങള്‍ അനുസരിക്കുന്നതിന് വീഴ്‌ചകള്‍ വരുത്തുന്നവര്‍ ആണെങ്കില്‍ കൂടി അവരെ അധികാരികള്‍ എന്ന നിലയില്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണം. കാരണം, അവര്‍ മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. മോശ നിയമദാതാവാണ്. ആ മോശയുടെ പിന്‍തുടര്‍ച്ചക്കാരാണ് നിയമജ്ഞരും ഫരിസേയരും. അതിനാല്‍, അധികാരത്തില്‍ ഇരിക്കുന്നവര്‍, അധികാരികള്‍ എന്ന നിലയില്‍ ആദരിക്കപ്പെടണം. അതോടൊപ്പം നിയമങ്ങള്‍ നമ്മള്‍ അനുസരിക്കുകയും വേണം. ഇത് രണ്ടും നമ്മുടെ നന്മയ്‌ക്കും സമൂഹത്തിന്റെ സുസ്ഥിതിക്കും ആവശ്യമാണ്.
നമ്മള്‍ എല്ലാവരും വിലയിരുത്തുമ്പോള്‍ നമ്മുടെ ആധ്യാത്മിക നേതാക്കളിലും ഇതര ഭരണകര്‍ത്താക്കളിലും പലവിധ കുറ്റങ്ങളും കുറവുകളും കാണുന്നു. അതിന്റെ ഫലമായി അവരെ ബഹുമാനിക്കാതിരിക്കാനും അവരെ അനുസരിക്കാതിരിക്കാനുമുള്ള ഒരു പ്രവണതയും നമ്മില്‍ തല പൊക്കാം. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യവും യേശുവിന്റെ വചനങ്ങളില്‍ ഉണ്ട്. മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ ആണെങ്കില്‍ കൂടി അവര്‍ നിയമലംഘനം നടത്തിയാല്‍ ദൈവം അതും കണ്ണടയ്‌ക്കുകയില്ല എന്നതാണ് ഒന്നാമത്തെ കാര്യം. അധികാരസ്ഥാനങ്ങളില്‍ ഉള്ളവര്‍ നിയമലംഘനം നടത്തുമ്പോള്‍ അധീനരെ അത് മാനസികമായും ധാര്‍മ്മികമായും തളര്‍ത്തിക്കളയും എന്നതാണ് രണ്ടാമത്തെ കാര്യം. അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ അധീനര്‍ക്ക് ഉതപ്പ് നല്‌കുന്നു എന്നത് മൂന്നാമത്തെ കാര്യം. അതിനാല്‍ അധികാരികളും അധീനരും ദൈവത്തെ സ്‌നേഹിക്കുവാനും നിയമങ്ങള്‍ അനുസരിക്കുവാനും കടപ്പെട്ടിരിക്കുന്നു.
Friday, 18 November 2011 11:19
ദുര്‍മാതൃകകള്‍ കാണുമ്പോഴും നിയമം അനുസരിക്കുക
Written by ഫാ. ജോസഫ് വയലില്‍ CMI
Read 303 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.