ഡിസംബര്‍ 11 ലെ സി.എല്‍. ജോസിന്റെ 'നവസുവിശേഷവല്‍ക്കരണവും സാംസ്‌കാരിക പ്രവര്‍ത്തനവും' കാലികപ്രസക്തിയും പ്രാധാന്യവുംകൊണ്ട് അതീവ ശ്രദ്ധേയമായി. സഭയിലെ ഉന്നതരും അത്യുന്നതരും അവഗണിച്ച വിഷയം തിരുത്തല്‍ സംസ്‌കാരമുള്ള ശാലോം പരിഗണിച്ചതില്‍ അനുമോദനങ്ങള്‍!
കലയും സാഹിത്യവുമൊക്കെ ആസ്വദിക്കുന്ന മനുഷ്യമനസ് ഉരുകിയ മെഴുകിന് തുല്യം. ഇഷ്ടമുള്ള രൂപത്തില്‍ രൂപപ്പെടുത്താം. ഉല്‍കൃഷ്ട വിചാരങ്ങള്‍ ഉണര്‍ത്തുന്ന കലയും സാഹിത്യവും മനുഷ്യനെ സംസ്‌കാരമുള്ളവനാക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് കമ്യൂണിസ്റ്റുകാര്‍ കലയുടെയും സാഹിത്യത്തിന്റെയും സ്വാധീനം മനസിലാക്കി പ്രവര്‍ത്തിച്ചു. ഇന്നും ജീവിക്കുന്ന നാടക-സിനിമാഗാനങ്ങള്‍ ഉദാഹരണം. ആശയപ്രചാരണത്തിനും രാഷ്ട്രീയ വളര്‍ച്ചയ്ക്കും അതു കാരണമായി എന്നത് നിഷേധിക്കാനാകാത്ത സത്യം.
കഥകളിയും തുള്ളലും പാഠകവും കാണുന്നതും കേള്‍ക്കുന്നതും ക്രൈസ്തവവിരുദ്ധമെന്ന് കല്പിച്ച് പഠിപ്പിച്ച സഭാനേതൃത്വമാണിവിടെയുണ്ടായിരുന്നത്. കലാസാഹിത്യ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം മനസിലാക്കാതെ സഭ മുന്നേറിയതിന്റെ ഫലമാണ് സാംസ്‌കാരിക രംഗത്തെയും കലാരംഗത്തെയും തളര്‍ച്ചയും വിളര്‍ച്ചയും.
സുവിശേഷവല്‍ക്കരണം കലാസാഹിത്യങ്ങളിലൂടെ എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കണം. പെരുന്നാളും പ്രദക്ഷിണവും പള്ളിപ്രസംഗവും കൊണ്ടുമാത്രം ഇടവകക്കാരുടെ ആത്മീയത വളരുകയില്ല. അല്ലാത്തപക്ഷം മനുഷ്യനിലെ അധമവാസനകള്‍ പോഷിപ്പിക്കുന്ന കലയും സാഹിത്യവുമൊക്കെ സമൂഹത്തെ ഗ്രസിക്കും. അരസികരായ അക്ഷരവൈരികളുടെയും കലാവിരോധികളുടെയും കൂടാരമാകാതിരിക്കട്ടെ ക്രൈസ്തവസമൂഹം.
കെ.എം. പൈലി കൊല്ലിത്താനത്ത്
Read 107 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.