Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 20 January 2012 12:31

മുല്ലപ്പെരിയാര്‍ ഡാമും മുട്ടിപ്പായ പ്രാര്‍ത്ഥനയും

Written by  Shalom Editor
Rate this item
(0 votes)

കാലമിത്രയായിട്ടും മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തിനൊരു പരിഹാരം കാണുവാന്‍ ജനപ്രതിനിധികള്‍ക്കോ രാജ്യം ഭരിക്കുന്നവര്‍ക്കോ സാധിച്ചിട്ടില്ല. രാഷ്ട്രീയ അധികാരികളുടെ സ്വാധീനവും അവരുടെ പ്രവര്‍ത്തനങ്ങളുമൊക്കെ നാം ഈ കഴിഞ്ഞ കുറച്ചു ദിവസം പത്രത്തിലൂടെയും ടി.വിയിലൂടെയും കണ്ടുകഴിഞ്ഞു. അവരും എന്തു ചെയ്യാനാണ്? അവരും മനുഷ്യരല്ലേ? അപ്പോള്‍ നാമിനിയും മനുഷ്യരില്‍ ആശ്രയിക്കാതെ ദൈവത്തിലാശ്രയിച്ചാല്‍ ഇതിനു പരിഹാരമുണ്ടാകും. ആ ഒരു മാര്‍ഗമേ നമ്മുടെ ജനങ്ങള്‍ക്ക് ഇനി മുമ്പിലുള്ളൂ. ഇതു ദൈവത്തെ മനുഷ്യര്‍ ആശ്രയിക്കണം എന്നു ദൈവംതന്നെ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ നീതിന്യായ കോടതിയും ഭരണാധികാരികളുംകൂടി ഇതിനൊരു പരിഹാരം ഇതിനകം കണ്ടേനേ! ഇപ്പോള്‍ നാം ശരിക്കും കഠിനഹൃദയനായ ഫറവോ ഭരിച്ച ഈജിപ്റ്റിലെ അടിമകളെപ്പോലെയാണ്. അവര്‍ ചെയ്തതു നമുക്കും ഇപ്പോള്‍ ചെയ്യാം. കരമുയര്‍ത്തി, സജീവനായ ദൈവത്തെ വിളിക്കാം. നമ്മുടെ രോദനം കര്‍തൃസന്നിധിയിലെത്തട്ടെ. ഈ ദുരന്തത്തില്‍നിന്നും നമ്മെ രക്ഷിക്കാന്‍ നമുക്കൊരുമിച്ചു കാരുണ്യവാനായ ദൈവത്തോടു പ്രാര്‍ത്ഥിക്കാം. അല്ലാതെ യാതൊരു പ്രതിവിധിയും ഇതിനില്ല.
പുറകില്‍ ഈജിപ്റ്റുസൈന്യവും മുമ്പില്‍ ചെങ്കടലും നിസഹായമായ അവസ്ഥ. ഇതുതന്നെയല്ലേ നമ്മുടെ അവസ്ഥയും. ചെങ്കടലിനെ രണ്ടായി പിളര്‍ന്ന് അതിലൂടെ ഇസ്രായേല്‍ മക്കളെ വഴിനടത്തി ഈജിപ്റ്റില്‍നിന്നും എന്നന്നേക്കുമായി രക്ഷിച്ച ദൈവത്തില്‍ നമുക്കാശ്രയിക്കാം. അതുപോലെ ജറീക്കോ പട്ടണത്തിന്റെ മതിലുകള്‍ തകര്‍ന്നു വീഴുവാന്‍ വാഗ്ദാനപേകടവുമായി- കാഹളം മുഴങ്ങി. കാഹളധ്വനി കേട്ടപ്പോള്‍ ജനം അട്ടഹസിക്കുകയും മതില്‍ നിലംപതിക്കുകയും ചെയ്തു. അവര്‍ ഇരച്ചുകയറി പട്ടണം പിടിച്ചെടുത്തു (ജോഷ്വാ 6:20). ഇതിനും അവര്‍ മതിലിനു ചുറ്റും ഏഴുപ്രാവശ്യം പ്രദക്ഷിണം വച്ചു. ഇപ്പോഴത്തെ നമ്മുടെ വാഗ്ദാനപേടകമായ ദിവ്യകാരുണ്യ സന്നിധിയില്‍ ആരാധനയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണം. സാധിക്കുമെങ്കില്‍ ഒരു ജാഗരണ പ്രാര്‍ത്ഥനയായി എങ്കിലും.
സായാഹ്നബലിയുടെ സമയത്ത് ഞാന്‍ ഉപവാസത്തില്‍ നിന്നെഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടിന്മേല്‍ വീണ് എന്റെ ദൈവമായ കര്‍ത്താവിന്റെ നേര്‍ക്ക് കൈകളുയര്‍ത്തി അപേക്ഷിച്ചു (എസ്രാ 9:5).
പരിശുദ്ധ ജപമാല, സാധിക്കുമെങ്കില്‍ അഖണ്ഡ ജപമാലകളും മൂന്നുമണി സമയത്ത് കരുണക്കൊന്തകളും ഒന്നുചേര്‍ന്ന് നാം പ്രാര്‍ത്ഥിച്ചാല്‍ ഈ പ്രശ്‌നത്തിനൊരു ശാശ്വതപരിഹാരമുണ്ടാകും. കരുണക്കൊന്തയില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെമേല്‍ കരുണയായിരിക്കണമേ എന്നും എല്ലാ രാഷ്ട്രീയ അധികാരികളുടെമേലും കരുണയായിരിക്കണമേ എന്നും പ്രാര്‍ത്ഥിക്കാം. നീതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങള്‍ (10) ആവര്‍ത്തിച്ചുരുവിടാം. ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ദൈവമേ അങ്ങ് എനിക്കുത്തരമരുളണമേ. അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ (സങ്കീ.17:6).
ഇതിനെല്ലാം ഉപരിയായി നാം നമ്മളെത്തന്നെ ശുദ്ധീകരിക്കണം. മരണം മുമ്പില്‍ കാണുമ്പോഴും നാം ഭൗതിക സമ്പത്തിന്റെ പിന്നാലെ ഓടാതെ ആത്മീയ സമ്പത്തിനുവേണ്ടി ഒരുങ്ങുവാനുള്ള സമയം കൂടിയാണ് ഇതെന്ന് ദൈവം നമ്മെ ഓര്‍മിപ്പിക്കുന്നു. ആയതിനാല്‍ കുമ്പസാരമെന്ന കൂദാശയിലൂടെ നമ്മുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പാപവിമോചിതരായി, ഒരു വിശുദ്ധ അവസ്ഥ പ്രാപിച്ചിട്ട് നാം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ദൈവം നമ്മുടെയിടയില്‍ അത്ഭുതം പ്രവര്‍ത്തിക്കും. യാതൊരു സംശയവുമില്ല.
എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കില്ല എന്നത് നമുക്കോര്‍ക്കാം. മനുഷ്യന്‍ പദ്ധതികള്‍ വിഭാവന ചെയ്യുമെങ്കിലും അന്തിമ തീരുമാനം കര്‍ത്താവിന്റേതാണ്. ഈ ഭൂമിയെ വെള്ളത്താല്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുന്നത് കര്‍ത്താവാണ്. ആയതിനാല്‍ നമുക്ക് ഇന്നും ജീവിക്കുവാനായ, നല്ലവനായ, കാരുണ്യവാനായ ദൈവത്തില്‍ ശരണപ്പെടാം. നമ്മുടെ ഉപവാസങ്ങളൊക്കെ ദൈവത്തോടുകൂടെയാകട്ടെ. അതിനു ഫലം തീര്‍ച്ചയായും നമുക്കു ലഭിക്കും. ''ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക. അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം'' (സങ്കീ.37:3).
അതുപോലെ എല്ലാറ്റിലും ഉപരിയായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവഹിതംപോലെ നടക്കട്ടെ എന്നു പ്രത്യേകം പറയാം. ഇതിനായി നാം ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും ഒന്നിച്ചുകൂടാം. ദൈവം നമുക്ക് സാധ്യമാക്കിത്തന്ന എല്ലാ അര്‍ത്ഥത്തിലും നമുക്ക് ആരാധനകളും ജപമാലകളും കരുണയുടെ ജപമാലകളും അര്‍പ്പിക്കാം. തീര്‍ച്ചയായും കേരളത്തിലെ ജനങ്ങളുടെ നിലവിളി ദൈവത്തിന്റെ കര്‍ണപുടത്തിലെത്തട്ടെ.
ഉപവാസവും ജാഗരണവും പരിഹാര കുരിശിന്റെ വഴികളും മറ്റും ഈ ലോകത്തിനു തന്നെ സാക്ഷ്യം നല്‍കത്തക്കരീതിയില്‍ ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകും.
നമുക്കുറച്ചു വിശ്വസിക്കാം. ഈജിപ്റ്റില്‍നിന്നും മോചിപ്പിച്ച ദൈവമായ കര്‍ത്താവ് ഈ അടിമത്തത്തില്‍ നിന്നും നമ്മെ ഉറപ്പായും മോചിപ്പിക്കും. കാരണം ''ദൈവത്തിന്റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്നു കവചമാണ്'' (സുഭാ.30:5).
തോമസ് ജോസഫ്, പാലാ

Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.