Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 20 January 2012 12:30

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് മണ്ണുമല പരിഹാരം

Written by  Shalom Editor
Rate this item
(0 votes)

മുല്ലപ്പെരിയാര്‍ ഡാമിന്റെ നിലനില്‍പ്പ് ഇരു സംസ്ഥാനങ്ങളിലെയും കോടിക്കണക്കിന് മനുഷ്യരുടെ ജീവല്‍പ്രശ്‌നമാണ്.
ഒരു പുതിയ ഡാമിന്റെ നിര്‍മിതി തുടങ്ങിയാല്‍ തന്നെ അതു പൂര്‍ത്തിയാകുവാന്‍ ആറേഴുവര്‍ഷമെങ്കിലും വേണ്ടിവരും. അതുപോലെ ഏതുനേരവും തകരാവുന്ന ഡാമിന്റെ താഴെ ജീവന്‍ പണയപ്പെടുത്തി പണി എടുക്കുവാന്‍ എത്രപേര്‍ തയാറാകും എന്നുകൂടി കണക്കാക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ ഡാമിനെ ബലപ്പെടുത്തി അപകടരഹിതമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
ഡാമിന്റെ മുന്‍ഭാഗത്ത് മണ്ണുനിറച്ചാല്‍ അതു ഡാമിനെ താങ്ങിനിര്‍ത്തും എന്ന് ഏതു കൊച്ചുകുട്ടിക്കും മനസിലാകും. 136 അടിക്കുമേല്‍ ജലം യാതൊരു പരാശ്രയവും കൂടാതെ നാളിതുവരെ താങ്ങിനിര്‍ത്തിയ ഒരു ഡാമാണ് നിലവിലുള്ളത്. ഇതിന്റെ പിന്നില്‍ മണ്ണു നിറയ്ക്കുവാന്‍ തുടങ്ങിയാല്‍ ഓരോ ലോഡ് മണ്ണു വീഴുമ്പോഴും വെള്ളം തടഞ്ഞുനിര്‍ത്തുവാനുള്ള ഡാമിന്റെ ബലം കൂടിക്കൊണ്ടിരിക്കും.
ഡാമിന്റെ വീതിയുടെ ഇരട്ടി നീളത്തില്‍ ഡാമിന്റെ ഉയരത്തോളം മണ്ണു നിറച്ചാല്‍ അപകടം ഉണ്ടാകും എന്ന് ഒരു വിദഗ്ധനും പറയുകയില്ല. ആവശ്യമെന്നു തോന്നിയാല്‍ പിന്നീട് ഇതിന്റെ നീളവും ഉയരവും കൂട്ടി കൂടുതല്‍ ജലം ഉള്‍ക്കൊള്ളുവാന്‍ കഴിവുള്ള ഒരു മണ്ണു മലയാക്കി ആവശ്യാനുസരണം കൂടുതല്‍ ബലവും ഉറപ്പും കൊടുക്കുവാന്‍ സാധിക്കും. ഓരോ ദിവസം കഴിയുംതോറും ഇതിന്റെ ബലവും ഉറപ്പും കൂടി ഡാം ഇല്ലെങ്കില്‍പ്പോലും ജലത്തിന്റെ മര്‍ദ്ദത്തെ പൂര്‍ണമായി താങ്ങാനാവശ്യമായ ശക്തി നേടും. ഏതു ജലസംഭരണിയുടെയും 90 ശതമാനം മര്‍ദ്ധമാണെങ്കിലും താങ്ങുന്നത് ചുറ്റുമുള്ള മലകളാണ്. ഇങ്ങനെയുള്ള മണ്ണുമലകളെ ഉലയ്ക്കുവാന്‍ ഭൂകമ്പങ്ങള്‍ക്കാവുകയില്ല എന്ന പ്രത്യേകതകൂടി കണക്കിലെടുക്കേണ്ടതുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ പടിഞ്ഞാറുവശത്തെ പാരപ്പറ്റ് മാറ്റി ഡാമിന്റെ മുകളില്‍നിന്നും താഴേക്ക് രാപ്പകല്‍ നോക്കാതെ മണ്ണു തള്ളിയാല്‍ വരുന്ന മഴക്കാലത്തിനു മുന്‍പേ പണികള്‍ തീര്‍ക്കുവാന്‍ സാധിക്കും. ഒരു കരാര്‍കാരനെപ്പോലും നിയമിക്കാതെ മണ്ണുലോഡു കൊണ്ടുവരുന്ന നിശ്ചിത ലോറികള്‍ക്ക് ന്യായമായ നിശ്ചിത റേറ്റ് കൊടുത്താല്‍ സമയവും ചിലവും ചുരുക്കുവാന്‍ സാധിക്കും. ലോഡെണ്ണുവാന്‍ യാന്ത്രികസംവിധാനം ഏര്‍പ്പെടുത്താവുന്നതാണ്.
ഒരു പുതിയ കോണ്‍ക്രീറ്റു ഡാം പണിയുവാന്‍ 600 കോടി രൂപ എങ്കിലും മുടക്കാകുമെന്നാണ് എസ്റ്റിമേറ്റുകള്‍ കാണിക്കുന്നത്. അതേസമയം അതിന്റെ പത്തിലൊന്നുപോലും മുടക്കാതെ മേല്‍പറഞ്ഞതുപോലെയുള്ള ഒരു മണ്ണുമല നിര്‍മിക്കുവാന്‍ സാധിക്കും. ഈ വരുന്ന വേനല്‍ക്കാലത്ത് ജലനിരപ്പു കുറയുമ്പോള്‍ ഡാമിന്റെ മുന്‍ഭാഗത്ത് സിമന്റ് പ്ലാസ്റ്ററിങ്ങ് നടത്തുവാനും കുമ്മായവും സുര്‍ക്കിയും ഉപയോഗിച്ച് ഗ്രൗട്ടിങ്ങ് നടത്തി ബലപ്പെടുത്തുവാനും സാധിക്കും. മുല്ലപ്പെരിയാര്‍ ഡാം കല്ലും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മിച്ചതായതുകൊണ്ട് മേല്‍പ്പറഞ്ഞ സംരക്ഷണപ്രവര്‍ത്തനങ്ങളിലൂടെ നൂറ്റാണ്ടുകള്‍ നിലനിര്‍ത്തുവാന്‍ സാധിക്കും.
അതേസമയം കോണ്‍ക്രീറ്റു ഡാം നിര്‍മിച്ചാല്‍ അതിന്റെ ആയുസ് നൂറു വര്‍ഷത്തിലധികം അധികരിക്കുകയില്ല. അതു കഴിയുമ്പോള്‍ പുതിയ ഡാം വീണ്ടും നിര്‍മിക്കേണ്ടതായി വരും. ഇടുക്കി ആര്‍ച്ച്ഡാം പോലും ചലനവ്യതിയാന തകരാര്‍ മൂലം അപകടാവസ്ഥയിലാണെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ഇടുക്കി ജില്ല ഭൂമിശാസ്ത്രപരമായി ഭൂകമ്പസാധ്യത ഏറെയുള്ള പ്രദേശമാണ് എന്ന ശാസ്ത്രീയ കണ്ടെത്തലുകള്‍ക്ക് അടിവര ഇടുന്നതാണ് ജനങ്ങളെ ഭയവിഹ്വലരാക്കിയ സമീപദിവസങ്ങളിലുണ്ടായ തുടര്‍ ഭൂചലനങ്ങള്‍. ഈ സാഹചര്യത്തില്‍ കേരളത്തിലുള്ള എല്ലാ അണക്കെട്ടുകളും തന്നെ അപകടാവസ്ഥയിലാണെന്നും അതിനാല്‍ എല്ലാ ഡാമുകളിലെയും ജലനിരപ്പ് 20 അടി എങ്കിലും താഴ്ത്തണമെന്നുമാണ് വിദഗ്ധ അഭിപ്രായങ്ങള്‍. ഭൂമിക്കടിയിലെ പ്ലേറ്റുകളുടെ സ്ഥാനഭ്രംശവും മര്‍ദ്ദംമൂലം പാറകള്‍ക്കുണ്ടാകാവുന്ന വിള്ളലുകളുമാണ് ഇങ്ങനെ ഒരു മുന്നറിയിപ്പു നല്‍കുവാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ഭൂമിയുടെ ഉപരിതലത്തിലുള്ള ഡാമുകളും അവ ഉള്‍ക്കൊള്ളുന്ന ജലത്തിന്റെ ഭാരവും ഭൂമിയുടെ അന്തര്‍ഭാഗത്തേല്‍പ്പിക്കുന്ന മര്‍ദ്ദമാകാം ഇങ്ങനെ ഒരു പ്രതിഭാസത്തിനു കാരണം.
ലോകത്തില്‍ മുല്ലപ്പെരിയാര്‍ പോലെ ആയുസ് കാലാവധി കഴിഞ്ഞ അയ്യായിരത്തോളം അണക്കെട്ടുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പരീക്ഷണ അടിസ്ഥാനത്തിലാണെങ്കില്‍ പോലും ഇപ്രകാരം ഒരു മണ്ണുമല നിര്‍മിച്ച് പ്രശ്‌നപരിഹാരം തേടേണ്ടതാണ്. തുടര്‍ന്ന് നിരീക്ഷണത്തിലൂടെ വിജയമെന്ന് കണ്ടാല്‍ പ്രകൃതിക്കു ദോഷം വരാത്ത ഈ ബദല്‍ സംവിധാനം ഇതരഡാമുകള്‍ക്കും ഏര്‍പ്പെടുത്തുവാന്‍ സാധിക്കും.
എല്ലാ അര്‍ത്ഥത്തിലും നിലവിലുള്ള ഡാമിന് ഒന്നര കിലോമീറ്റര്‍ താഴെ ഒരു സംരക്ഷണ അണ നിര്‍മിക്കുന്നതിനെക്കാള്‍ ഇങ്ങനെ ഒരു നടപടി കൂടുതല്‍ വിശ്വസനീയമായിരിക്കും.
പി.റ്റി. മാത്യു, പൂഞ്ഞാര്‍ (മുന്‍ പ്രസിഡന്റ് കര്‍ഷകവേദി)

Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.