കേരളത്തിലെ രാഷ്‌ട്രീയപ്രവര്‍ത്തകരുടെ ഭാഷ ഒന്നിനൊന്ന് തരം താഴുകയും ദൃശ്യമാധ്യമങ്ങള്‍ അതേപടി അത് ജനങ്ങളിലെത്തിക്കുകയും ചെയ്യുന്ന കാഴ്‌ച നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. അരുതാത്ത ഈ പ്രക്രിയയ്‌ക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിലെ മന്ത്രിയായിരുന്ന സുധാകരനാണ്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാകട്ടെ വന്ദ്യനും വയോധികനുമായ ഒരു മെത്രാനെ `നികൃഷ്ടജീവി' എന്ന് വിളിച്ച് ആക്ഷേപിച്ചു. മന്ത്രിയായിരുന്ന എം.എ.ബേബി, താന്‍ മുന്‍പ് കപ്യാരായിരുന്നുവെന്നും മെത്രാന്മാരെയൊക്കെ അറിയാമെന്നും പറഞ്ഞ് അവരെ കഴിയാംവണ്ണം ആക്ഷേപിച്ചു. മാന്യത കൈവിടാതിരിക്കാന്‍ പാര്‍ട്ടിക്കാരോട് ക്രൈസ്‌തവരാരും പ്രതികരിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനാകട്ടെ തന്റെ പദവിക്കും പങ്കിനും നിരക്കാത്ത ഭാഷകള്‍ എതിരാളികള്‍ക്കെതിരെ നിരന്തരം പ്രയോഗിച്ചുകൊണ്ടിരുന്നു. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു കുട്ടിസഖാവ് തന്നെ വിമര്‍ശിച്ച അച്യുതാനന്ദനെ പിതൃശൂന്യന്‍ എന്നാണ് വിളിച്ചാക്ഷേപിച്ചത്. കമ്യൂണിസ്റ്റ് ജയരാജന്മാരുടെ പങ്ക് ഇതിനും പുറമെയാണ്. നിര്‍ഭാഗ്യവശാല്‍ ഒരു പകര്‍ച്ചവ്യാധിപോലെ യുഡിഎഫിലെ രണ്ട് നേതാക്കള്‍ ഇടതുമുന്നണിക്കാരുടെ പദപ്രയോഗങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്കിട്ടുതന്നെ പ്രയോഗിച്ചു. ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ പ്രധാനപരിപാടി ആരെങ്കിലും ഒരു കവലയില്‍ പറഞ്ഞ തെറിഭാഷ എടുത്ത് ലോകം മുഴുവന്‍ എത്തിക്കുക എന്നതായിരിക്കുന്നു. തെറി പറഞ്ഞവര്‍ക്കും കേട്ടവര്‍ക്കും പ്രശ്‌നം ഇല്ലാതിരുന്നതാണ്. ചാനലുകാര്‍ അത് വലുതാക്കുന്നു.
ഒരു വ്യക്തിയുടെ പാരമ്പര്യവും പഠനവും തിരിച്ചറിയുന്നത് അദ്ദേഹം പുറപ്പെടുവിക്കുന്ന ഭാഷയിലൂടെയാണല്ലോ. ജനപ്രതിനിധിയുടെ ഭാഷ മോശമായാല്‍ അദ്ദേഹത്തെ തിരഞ്ഞെടുത്ത് വിട്ട മാന്യന്മാരെ അവഹേളിക്കുക മാത്രമല്ല, ആ ഭാഷയും പ്രയോഗവും കുറെ അനുയായികളെങ്കിലും ഏറ്റെടുക്കുകയും ചെയ്യും. പട്ടികജാതിക്കാരനായ മുന്‍മന്ത്രി എ.കെ.ബാലനെ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു എന്ന പരാതിയും ഉയര്‍ന്നിരിക്കുകയാണ്. പിന്നാക്കവിഭാഗക്കാര്‍ക്ക് പഠനത്തിലും ഉദ്യോഗത്തിലും സംവരണവും മറ്റ് ആനുകൂല്യങ്ങളും കൊടുത്തത് അവരെ എല്ലാവിധത്തിലും മുന്നാക്കക്കാരാക്കുവാനായിരുന്നു. അതുവഴി അവരുടെ ജാതിക്ക് മഹത്വം ഉണ്ടാകണം എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. മുന്നാക്ക ജാതി എന്നുകരുതുന്ന ഒരാളെ ജാതിപ്പേര് കൂട്ടിവിളിച്ചാല്‍ ആക്ഷേപകരമാകുന്നു. എന്തുകൊണ്ടാണിങ്ങനെ? പിന്നാക്കക്കാര്‍ എന്നും പിന്നാമ്പുറത്തു നിന്നാല്‍ മതിയെന്ന് ചിലരുടെയും, ഞങ്ങള്‍ അവിടെത്തന്നെ നിന്നുകൊള്ളാമെന്നുള്ള പിന്നാക്കക്കാരുടെയും താത്‌പര്യമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവയ്‌ക്കുന്നത്. സര്‍ക്കാര്‍ കൊടുത്ത ആനുകൂല്യങ്ങളൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് വരുന്നു ഇത്തരം സംഭവങ്ങളിലൂടെ. പിന്നോക്കക്കാര്‍ എന്നുപറയുന്നവര്‍ എപ്പോള്‍ സ്വന്തം ജാതിയില്‍ അഭിമാനിക്കുന്നവരാകുന്നുവോ അന്ന് മാത്രമേ അവര്‍ക്ക് ഒരു നിലപാട് തറ രൂപപ്പെടുകയുള്ളൂ. സ്വന്തം ജാതിയില്‍ അഭിമാനിക്കാത്തവന്റെ ജാതിയെ മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് പറയുന്നത് എങ്ങനെ ശരിയാകും? അതിനാല്‍ പട്ടികജാതിക്കാര്‍ സ്വാഭിമാനികളും ജാത്യാഭിമാനികളും ആകട്ടെ, എല്ലാ പ്രശ്‌നവും അന്ന് പരിഹിരിക്കപ്പെടും. പിന്നാക്കജാതി തന്നെ ഇല്ലാതായി എല്ലാവരും മുന്നാക്ക ജാതിക്കാരാകും തീര്‍ച്ച. തരംതാണ ഭാഷ ഉപയോഗിക്കുന്നവനാണ് യഥാര്‍ത്ഥ പിന്നാക്കക്കാരന്‍. അങ്ങനെയുള്ളവരെയും ഉയര്‍ത്തി എടുക്കേണ്ടിയിരിക്കുന്നു.
Friday, 02 December 2011 11:41
നിയമനിര്‍മാതാക്കളുടെ ഭാഷ തരംതാഴുമ്പോള്‍...
Written by ഡോമിനിക് സാവിയോ വാച്ചാച്ചിറയില്‍
Read 206 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.