വിജയദശമി ദിനത്തില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന പതിവ് സര്‍വസാധാരണമാണ്. പത്രക്കാരും ചാനലുകാരും ഇതിന് വലിയ പ്രചാരണം നല്‍കിയതോടെ ഇതിന് ഉത്സവപ്രതീതി കൈവന്നിരിക്കുന്നു. പ്രധാനക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമൊക്കെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് വലിയ പ്രാധാന്യത്തോടെ നടപ്പായിക്കൊണ്ടിരിക്കുന്നു.
പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമൊക്കെ ഇതും ബിസിനസ് കൊഴുപ്പിക്കലിന്റെ ഭാഗമായതോടെ സാഹിത്യ-കലാ-സിനിമാ രംഗത്തെ സെലിബ്രിറ്റികളുടെ സാന്നിധ്യം ഇവിടെയും അനിവാര്യമായിരിക്കുന്നു.
ക്രിസ്‌തീയ വിശ്വാസമുള്ള പല പണ്ഡിതന്മാരും അരിയിലെഴുത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ക്രൈസ്‌തവ വിശ്വാസമുള്ള കുട്ടികളെയും അരിയിലെഴുതിക്കാറുണ്ട്. ക്രൈസ്‌തവരായ പണ്ഡിതന്മാരും കലാകാരന്മാരും സാഹിത്യകാരന്മാരുമൊക്കെ നിലനില്‌പിനുവേണ്ടിയും കൈയടി നേടാന്‍വേണ്ടിയും സ്വന്തം വിശ്വാസത്തെ മൂടിവയ്‌ക്കും. `ഹരിശ്രീ ഗണപതയേ നമ:' എന്നത് ഒരു ഹൈന്ദവവിശ്വാസിയെ സംബന്ധിച്ച് ഉചിതമായ വിദ്യാരംഭവാചകമാണ്. ഒരു മുസ്‌ലിമിനോ, ക്രൈസ്‌തവനോ അത് എത്രമാത്രം പ്രസക്തമായ വാക്യമാണ്? എഴുതിക്കപ്പെടുന്ന കുട്ടിക്ക് അതിന്റെ അര്‍ത്ഥമറിയില്ലെങ്കിലും എഴുതിക്കുന്ന പണ്ഡിതന്മാര്‍ക്കും മാതാപിതാക്കള്‍ക്കും അതിന്റെ അര്‍ത്ഥമറിയില്ലേ?
ക്രൈസ്‌തവവിശ്വാസമനുസരിച്ച് എ ല്ലാദിവസവും എന്തു കാര്യത്തിനും തുടക്കംകുറിക്കാന്‍ നല്ലതാണ്. വിശ്വാസപ്രകാരം ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും ഉറവിടം പരിശുദ്ധാത്മാവാണ്.
പരിശുദ്ധാത്മാവിന്റെ തിരുനാള്‍ പെന്തക്കുസ്‌താദിനമാണ്. ഇടവകപള്ളികളിലും സഭയുടെ വിശ്വാസസ്ഥാപനങ്ങളിലുമൊക്കെ പെന്തക്കുസ്‌താദിവസം വിദ്യാരംഭം കുറിക്കാന്‍ തിരഞ്ഞെടുക്കാവുന്നതല്ലേ? ക്രൈസ്‌തവസഭ എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുകയും അവയിലെ നന്മകളെ സ്വീകരിക്കുകയും ചെയ്യുന്നു. സത്യത്തിന്റെ അംശങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ടെന്നത് കത്തോലിക്കാസഭയുടെ പ്രബോധനമാണ്.
മറ്റ് മതങ്ങളിലെയും സംസ്‌കാരങ്ങളിലെയും അനേകം കാര്യങ്ങളെ ക്രൈസ്‌തവസഭ സ്വീകരിക്കുകയും അവയെ ക്രൈസ്‌തവവിശ്വാസവുമായി അനുരൂപപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഹൈന്ദവസംസ്‌കാരത്തിലെ പലഘടകങ്ങളെയും ക്രൈസ്‌തവീകരിക്കാനുള്ള വലിയ സാധ്യതകളുമുണ്ട്. പക്ഷേ ക്രിസ്‌തീയവിശ്വാസത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടോ, ക്രിസ്‌തീയമൂല്യങ്ങളെ തമസ്‌കരിച്ചുകൊണ്ടോ ആവരുത് അങ്ങനെയുള്ള കാര്യങ്ങള്‍. എത്രവലിയ ആളുകളായാലും ക്രിസ്‌തീയവിശ്വാസത്തിനോ ക്രിസ്‌തീയധാര്‍മികതയ്‌ക്കോ എതിരെ പഠിപ്പിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌ത് സാധാരണ വിശ്വാസികള്‍ക്ക് ഉതപ്പ് നല്‍കുന്നത് നിലയ്‌ക്ക് നിര്‍ത്താനോ അവരുടെ ചെയ്‌തികള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്താനോ സഭാധികാരികള്‍ക്ക് സാധിക്കണം.
ക്രിസ്‌തീയസഭയെ അവഹേളിക്കുകയും സഭയുടെ വിശ്വാസത്തിനും പ്രബോധനങ്ങള്‍ക്കും ക്രിസ്‌തീയമൂല്യങ്ങള്‍ക്കും എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയനേതാക്കളെയും കലാ-സാഹിത്യ-സാംസ്‌കാരിക നേതാക്കളെയും സഭയുടെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ല എന്ന ദൃഢമായ തീരുമാനം സഭാധികാരികള്‍ എടുക്കേണ്ടതാണ്.്
Friday, 04 November 2011 14:17
ആദ്യാക്ഷരം കുറിക്കുമ്പോള്‍
Written by - ജോര്‍ജ് തോമസ്, മുംബൈ
Read 339 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.