Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 04 November 2011 14:14

സഭയ്‌ക്ക്‌ ചെയ്യാനുണ്ട്‌ ഒരുപിടി കാര്യങ്ങള്‍

Written by  - കെ. എസ്‌. രാജന്‍, കൊച്ചുവിളയില്‍, മണ്ണാര്‍ക്കാട്‌
Rate this item
(1 Vote)
കത്തോലിക്കാ വിശ്വാസികളുടെ എ ണ്ണത്തില്‍ ലോകമെമ്പാടും നേരിയ വ ര്‍ധനവ്‌ ഉണ്ടായതായി കണക്കുകള്‍ പറയുമ്പോള്‍ പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ച്‌ അമേരിക്കന്‍ സഭയ്‌ക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ആഴത്തില്‍ പഠിച്ച്‌ പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. ചൈനയില്‍പോലും സഭ വളര്‍ച്ചയുടെ പാതയിലാണ്‌. എ ന്നിട്ടും എന്തേ അമേരിക്കന്‍ സഭയ്‌ക്ക്‌ പറ്റിയത്‌?

തോമാശ്ലീഹായില്‍നിന്നും നേരിട്ട്‌ മാമോദീസ സ്വീകരിച്ച്‌ ക്രിസ്‌ത്യാനികളായി എന്നഭിമാനിക്കുന്ന ഇന്ത്യയിലെയും വിശേഷിച്ച്‌ കേരളത്തിലെയും സഭാമക്കള്‍ അമേരിക്കയില്‍ കുടിയേറിയപ്പോള്‍ പള്ളിയെയും പട്ടക്കാരനെയും വിശ്വാസത്തെ തന്നെയും തള്ളിപ്പറയുവാന്‍ തുടങ്ങിയോ? അമേരിക്കയില്‍ മലയാളികള്‍ എത്താന്‍ തുടങ്ങിയിട്ട്‌ അനേകം നൂറ്റാണ്ടുകള്‍ ആയില്ല എന്നുള്ള സത്യം നാം തിരിച്ചറിയണം. അവരുടെ തലമുറകളും കടന്നുപോയിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ കേരള സംസ്‌കാരവും മലയാള ഭാഷയും പാടേ മറന്ന്‌ പാശ്ചാ ത്യ സംസ്‌കാരത്തിലേക്ക്‌ വഴുതിപ്പോകാമായിരുന്നു. വിശാലമായ അമേരിക്കന്‍ ഭൂഖണ്‌ഡത്തില്‍ ജോലിക്കായി ചിതറി ഒറ്റപ്പെട്ട്‌ കിടക്കുന്ന നമ്മുടെ ആളുകള്‍ക്ക്‌ അവിടങ്ങളില്‍ ദേവാലയങ്ങള്‍ ഇല്ലാത്തതുമൂലം ആരാധനയില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ല. അന്‍പതും അറുപതും മൈല്‍ യാത്ര ചെയ്‌ത്‌ അവനവന്റെ റീത്ത്‌ ഉള്‍പ്പെടുന്ന ദേവാലയത്തില്‍ പോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. എല്ലാ ഞായറാഴ്‌ചകളിലും ഇത്രയും ദൂരം സഞ്ചരിക്കാന്‍ അ വര്‍ക്ക്‌ സാധിക്കുമോ? ന്യൂയോര്‍ക്ക്‌, ന്യൂ ജേഴ്‌സി, ഫിലാഡല്‍ഫിയ, ടെക്‌സസ്‌, വെര്‍ജിനിയ തുടങ്ങി അനേകം സ്ഥലങ്ങളില്‍ മലബാര്‍ റീത്തിനും മലങ്കരയ്‌ക്കും ലത്തീനിനും പള്ളികളുണ്ട്‌. അവിടങ്ങളിലെ പുരോഹിതരും വിശ്വാസികളും സങ്കുചിത താല്‍പര്യങ്ങള്‍ വെടിഞ്ഞ്‌ ഒത്തൊരുമയോടെ പ്രവര്‍ ത്തിച്ചിരുന്നുവെങ്കില്‍!

മതബോധന ക്ലാസുകള്‍ക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്‌ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കും. ഒരു സ്ഥലത്ത്‌ ഏതു റീത്തില്‍ പ്പെട്ടവരാണോ കൂടുതലുള്ളത്‌ ആ സ്ഥലത്ത്‌ മറ്റ്‌ രണ്ടു റീത്തുകളുടെ സഹായത്തോടെ ആരാധന ആരംഭിക്കണം. നാട്ടില്‍ നിന്നും ശുശ്രൂഷയ്‌ക്കായി എത്തുന്ന പുരോഹിതര്‍ക്ക്‌ ആഴമായ ആത്മീയ തീക്ഷ്‌ണത ഉണ്ടായിരിക്കണം. പുത്തന്‍ തലമുറക്കാരായ അമേരിക്കന്‍ മലയാളികള്‍ക്ക്‌ മലയാള ഭാഷയും കേരളസംസ്‌കാരവും ഉള്‍പ്പെടുന്ന പാഠഭാഗം മതബോധന ക്ലാസുകളില്‍ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടത്തുന്നത്‌ ഏറെ പ്രയോജനപ്പെടും. റവ. ഡോ.ജെ. കട്ടയ്‌ക്കല്‍ എഴുതിയതുപോലെ മദര്‍ ആഞ്ചലിക്കയുടെ ഇ.ഡബ്ല്യു.റ്റി.എന്‍ പോലെയുള്ള സംഘടനകളും യുവജനപ്രസ്ഥാനങ്ങളും ഭക്തസംഘടനകളും ശക്തിയാര്‍ജ്ജിച്ചാല്‍ ഛിന്നസഭകള്‍ക്ക്‌ അവി ടെ ഇടിച്ചുകയറാന്‍ കഴിയില്ല. ഓരോ റീത്തിനും എത്ര കൂടുതല്‍ ദേവാലയങ്ങള്‍ ഉണ്ടാകാന്‍ സാധിക്കുമെന്നുമാത്രം ചിന്തിക്കാതെ അമേരിക്കയിലു ള്ള മലയാളി കത്തോലിക്കരുടെ കൂട്ടാ യ ഐക്യത്തിനുവേണ്ടി കേരള പിതാക്കന്മാര്‍ ഒത്തൊരുമിച്ച്‌ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.