Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 18 November 2011 13:54

നിയമം ലംഘിക്കുന്ന നിയമപാലകര്‍ Featured

Written by  ജോസഫ്‌ മൈക്കിള്‍
Rate this item
(0 votes)

കുറ്റവാളികളുടെ എണ്ണം പെരുകുന്നതിലും അനേകരില്‍ കുറ്റവാസന ജനിപ്പിക്കുന്നതിലും പോലീസിന്‌ പങ്കുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ്‌ എന്റെ പക്ഷം. പോലീസ്‌ സ്റ്റേഷനിലെ മോശപ്പെട്ട അനുഭവങ്ങളില്‍നിന്നുപോലും കുറ്റവാളികള്‍ ജനിക്കുന്നുണ്ട്‌. പോലീസ്‌ മര്‍ദ്ദനത്തില്‍ കയ്യും കാലും ഒടിയുകയും, മൂത്രാശയത്തിനും ജനനേന്ദ്രിയത്തിനും പരിക്കും ശരീരമാസകലം ചതവുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി യുവാവിനെ വീണ്ടും ജയിലിലേക്ക്‌ അയക്കാനുള്ള പോലീസിന്റെ ശ്രമം മനുഷ്യാവകാശ കമ്മീഷനംഗം ആര്‍. നടരാജന്‍ ഇടപെട്ടു തടഞ്ഞതായുള്ള വാര്‍ത്ത കണ്ടപ്പോഴാണ്‌ വീണ്ടും പോലീസിനെപ്പറ്റി ചിന്തിക്കാന്‍ ഇടയായത്‌. ക്രൂരമായ പോലീസ്‌ മര്‍ദ്ദനത്തിന്‌ ഇരയായ അയാള്‍ക്ക്‌ മാവോയിസ്റ്റ്‌ ബന്ധം ആരോപിക്കാനും പോലീസ്‌ ശ്രമിച്ചു. ബംഗാളിലെ പട്ടിണിയില്‍നിന്നും രക്ഷപ്പെടുന്നതിനായി ജോലി അന്വേഷിച്ച്‌ കേരളത്തിലേക്കുള്ള യാത്രയില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ട്രെയിന്‍ പോയി. ഭാഷ അറിയാതെ പരിഭ്രമിച്ചുനിന്ന ദീപന്‍ കോഡയെന്ന ആ ആദിവാസി യുവാവിനെ പോലീസ്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ്‌ സ്റ്റേ ഷനിലെ ചോദ്യംചെയ്യല്‍ കണ്ട്‌ ഭയന്ന്‌ അവിടെനിന്നും ഇറങ്ങി ഓടിയ അയാള്‍ നിര്‍ഭാഗ്യവശാല്‍ ചെന്നുകയറിയത്‌ നെ ടുംമ്പാശേരി വിമാനത്താവളത്തിലാണ്‌. അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി ദീപനെ പോലീസിനു കൈമാറി. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ ക്രൂരമര്‍ദ്ദനത്തിന്‌ ഇടയായ അയാള്‍ അഞ്ച്‌ മാസമായി വിയ്യൂര്‍ ജയിലുമായി ദുരിതജീവിതം നയിക്കുന്നു. പ്രശ്‌നത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോള്‍ രക്ഷപ്പെടുന്നതിനായി പോലീസ്‌ ചമച്ച കഥയാണ്‌ മാവോയിസ്റ്റ്‌ ബന്ധം എന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

പഞ്ചിമബംഗാളിലെ ഒരു ആദിവാസി യുവാവിന്‌ അധികം ലോകപരിചയമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. പോലീസി നെ കാണുമ്പോള്‍ ഭയന്നോടുന്ന സാഹചര്യമായിരിക്കും ഇപ്പോ ഴും അവിടെ നിലനില്‍ക്കുന്നത്‌. അതുകൊണ്ടായിരിക്കാം എങ്ങനെയെങ്കിലും രക്ഷപ്പെടാം എന്ന ചിന്തയില്‍ അയാള്‍ ഓടിയത്‌. ഇനി പോലീസ്‌ പറയുന്ന എല്ലാക്കാര്യങ്ങളും സത്യമാണെന്നിരിക്കട്ടെ, ഒരാളുടെ കാലും കയ്യുമൊക്കെ അടിച്ചൊടിക്കാന്‍ ഇവര്‍ക്ക്‌ ആരെങ്കിലും അധികാരം നല്‍കിയിട്ടുണ്ടോ? എങ്കില്‍ പ്പിന്നെ കോടതികളുടെ ആവശ്യമില്ലല്ലോ. കുറ്റവാളികളെ പി ടിക്കാനും ശിക്ഷ നടപ്പാക്കാനുമൊക്കെ പോലീസ്‌ മതിയല്ലോ. പല കുറ്റവാളികളും പോലീസ്‌ സ്റ്റേഷനില്‍നിന്നും ജയിലില്‍നിന്നുമൊക്കെ ഇറങ്ങിക്കഴിഞ്ഞിട്ട്‌ വീണ്ടും പഴയ തെറ്റിലേക്ക്‌ പോ കുന്നതില്‍ നിയമപാലകര്‍ക്ക്‌ പങ്കുണ്ട്‌. ചിലരെങ്കിലും പോലീസ്‌ സ്റ്റേഷനില്‍ നിന്നും ഇറങ്ങിക്കഴിയുമ്പോള്‍ മറ്റൊരു ജോലിയും ചെയ്‌ത്‌ അവര്‍ക്ക്‌ ജീവിക്കാന്‍ കഴിയാത്ത രീതിയില്‍ മര്‍ദ്ദനത്തിന്‌ ഇരയായിട്ടുണ്ടാവും. ആഗ്രഹമില്ലെങ്കിലും നിവൃത്തികേടുകൊണ്ട്‌ പഴയ തൊഴിലിലേക്ക്‌ തിരിച്ചുപോകുന്നവരുമുണ്ട്‌. പോലീസ്‌ സ്റ്റേഷനില്‍നിന്നും ജയില്‍നിന്നുമൊക്കെ ഏല്‌ക്കേണ്ടിവന്ന പീഡനങ്ങളോടുള്ള പ്രതികാരമായിട്ടുപോലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്‌. ആരെയും ന്യായീകരിക്കുകയല്ല, എന്നാലും യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കാന്‍ കഴിയില്ലല്ലോ.
പോലീസിന്‌ മനുഷ്യത്വം നഷ്‌ടപ്പെട്ടുപോകുന്നതിനാലാണ്‌ ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്‌ (നല്ലവരായ പോലീസുകാര്‍ ക്ഷമിക്കുക). കയ്യും കാലുമൊക്കെ ഒടിയുന്ന രീതിയില്‍ ഒരാളെ മര്‍ദ്ദിക്കാന്‍ എങ്ങനെയാണ്‌ മനഃസാക്ഷിയുള്ളവര്‍ക്ക്‌ സാധിക്കുന്നത്‌? ഇനി എത്ര കൊടുംകുറ്റവാളിയാകട്ടെ, അയാളും മനുഷ്യനാണെന്ന്‌ എന്തുകൊണ്ടാണ്‌ ഇവര്‍ ചിന്തിക്കാത്തത്‌? ദീപന്‍ കോഡ പോലീസ്‌ സ്റ്റേഷനി ല്‍ നിന്നും ഇറങ്ങി ഓടി അവരെ പ്രകോപിപ്പിച്ചതിനാലാണ്‌ മര്‍ദ്ദിച്ചതെന്ന്‌ പറയാനും കഴിയില്ല. രാഷ്‌ട്രീയ നേതാക്കന്മാര്‍ പോ ലീസ്‌ സ്റ്റേഷനില്‍ ഏതൊക്കെ രീതിയിലുള്ള പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നു. അവരില്‍ എത്ര പേരോട്‌ പോലീസ്‌ ഈ വിധത്തില്‍ പെരുമാറുന്നുണ്ട്‌? എത്രയൊക്കെ നവീകരണങ്ങള്‍ വന്നി ട്ടും പോലീസ്‌ സ്റ്റേഷനുകളിലെ രീതികള്‍ക്ക്‌ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ്‌ ഇങ്ങനെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്‌. പോലീസ്‌ സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളും മറ്റ്‌ സൗകര്യങ്ങളുമൊക്കെ അനുവദിക്കുന്നതായി പലപ്പോഴും കേള്‍ക്കാറുണ്ട്‌. ഏറ്റവും അത്യാവശ്യം അവിടുത്തെ രീതികള്‍ മാറുക എന്നതാണ്‌. മറ്റ്‌ ഏതൊരു ഗവ ണ്‍മെന്റ്‌ ഓഫീസിലും കയറിച്ചെല്ലുന്ന സ്വാതന്ത്ര്യത്തോടെ ജനങ്ങള്‍ക്ക്‌ അവിടേക്ക്‌ ചെല്ലാന്‍ കഴിയണം.

നിയമം നടപ്പിലാ ക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നീതിരഹിതമായി പെരുമാറുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. പോലീസിന്റെ ഇപ്രകാരമുള്ള നടപടികളെ വിമര്‍ശിക്കുമ്പോഴും സമൂഹവും ഇതിനു സമാനമായ രീതിയിലാണ്‌ കുറ്റംചെയ്‌തെന്ന്‌ സംശയിക്കുന്നവരോട്‌ പെരുമാറുന്നത്‌. പോക്കറ്റടിച്ചതിന്‌ പിടിയിലായവരെ ഇനി അവന്‍ ജീവിതത്തില്‍ എഴുന്നേറ്റുനില്‍ക്കരുതെന്നുള്ള വാശിയോടെയാണ്‌ പലരും ഇടിക്കുന്നത്‌. തുടര്‍ന്നും അയാള്‍ക്ക്‌ ജീവിക്കേണ്ടതാണെന്നും ആ വ്യക്തിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബമുണ്ടാകുമെന്നും പലര്‍ക്കും ചിന്തിക്കാന്‍ കഴിയുന്നില്ല. എത്ര മോശപ്പെട്ടവരെന്ന്‌ നമുക്കു തോന്നുന്നവരും ആരുടെ എങ്കിലുമൊക്കെ പ്രിയപ്പെട്ടവരാകാം.
ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കുന്നതിന്‌ പരിധികള്‍ ഉണ്ടെന്നത്‌ മറക്കരുത്‌. ജനക്കൂട്ടത്തിന്‌ എളുപ്പത്തില്‍ നിയന്ത്രണം നഷ്‌ടപ്പെടും. അതിനാല്‍ അങ്ങനെയുള്ള സാഹചര്യങ്ങളില്‍ വിവേകം പുലര്‍ത്തണം. ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നതും നീതി നടപ്പാക്കാന്‍ തുടങ്ങുന്നതും ആ ശാസ്യമല്ല. ആരെയും ശിക്ഷിക്കാനുള്ള അധികാരം സമൂഹത്തിന്‌ ഇല്ല. ഇങ്ങനെ പിടിക്കപ്പെടുന്നവരില്‍ പലരും നിരപരാധികളായിരിക്കും. പെരുമ്പാവൂരില്‍ പോക്കറ്റടിക്കാരെനെന്ന്‌ സം ശയിച്ച്‌ ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിച്ചു കൊന്നിട്ട്‌ രണ്ടുമാസം തികഞ്ഞിട്ടില്ല. മരണശേഷമാണ്‌ അയാള്‍ നിരപരാധിയാണെന്ന സത്യം പുറത്തുവന്നത്‌. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്‌.
This e-mail address is being protected from spambots. You need JavaScript enabled to view it

Last modified on Friday, 18 November 2011 13:56
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.