Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 23 September 2011 13:58

മെഡിക്കല്‍ കോളജില്‍ പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്‌

Written by  ജോസഫ്‌ മൈക്കിള്‍
Rate this item
(0 votes)

കേരളത്തിലെ ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കുന്ന രോഗിയുടെകൂടെ നില്‍ക്കുന്നവര്‍ക്കും ഇനി നിശ്ചിത യോഗ്യതകള്‍ വേണ്ടിവരുമോ? നഴ്‌സിംഗ്‌ പഠിച്ചവരോ അത്യാവശ്യ രോഗീപരിചരണ പരിശീലനം നേടിയവരോമാത്രമേ രോഗികളുടെയൊപ്പം നില്‌ക്കാവൂ എന്ന്‌ നിഷ്‌ക്ക ര്‍ഷിക്കുന്ന നിയമങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പ്രിയപ്പെട്ടവരുടെ രക്ഷയെ കരുതി അങ്ങനെയുള്ള മുന്‍കരുതലുകളെടുക്കുന്നത്‌ നല്ലതാണ്‌. രണ്ടാഴ്‌ചമുമ്പ്‌ വാഹനാപകടത്തില്‍പ്പെട്ട്‌ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ 18 വയസുള്ള സീട്ടുവെന്ന ഓറീസ സ്വദേശിക്ക്‌ കൃത്രിമശ്വാസം നല്‍കുന്നതിനുള്ള ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിന്‌ കൂടെയുള്ള ബന്ധുവിനെ ഏല്‌പിക്കുകയും അയാള്‍ ഉറങ്ങിപ്പോയതിനാല്‍ ചെറുപ്പക്കാരന്‍ മരിക്കുകയും ചെയ്‌തു. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മുഖ്യമന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ടു. കൃത്രിമശ്വാസം നല്‍കുന്നതിന്‌ നഴ്‌സിനെ നിര്‍ത്തിയാല്‍ മറ്റു രോഗികളെ ശുശ്രൂഷിക്കാന്‍ ആളില്ലാതെ വരുമെന്നതിനാലാണ്‌ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ കൂടെയുള്ള വ്യക്തിയെ ഏല്‌പിച്ചതെന്ന്‌ നഴ്‌സുമാര്‍ പറയുന്നു. വെന്റിലേറ്റര്‍ ഒഴിവില്ലാതിരുന്നതിനാലാണ്‌ ആ ചെറുപ്പക്കാരനെ ജനറല്‍വാര്‍ഡില്‍ അഡ്‌മിറ്റ്‌ ചെയ്‌തതെന്നാണ്‌ ഡോക്‌ടര്‍മാരുടെ മറുപടി. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്‌ടര്‍ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ്‌ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

റോഡപകടങ്ങളില്‍ പരിക്കേല്‌ക്കുന്ന അപരിചിതരെപ്പോലും ആശുപത്രികളില്‍ എത്തിക്കുന്ന രീതിയാണ്‌ നമ്മു ടെ നാട്ടില്‍ പൊതുവേ ഉള്ളത്‌. വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അവഗണന നേരിടേണ്ടതായി വന്നിട്ടുള്ളൂ. ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ ഗുരുതരാവസ്ഥയെപ്പറ്റി ബോധ്യമുണ്ടായിരുന്നിട്ടും മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാരണത്താല്‍ ജനറല്‍ വാര്‍ഡിലേക്ക്‌ രോ ഗിയെ അയച്ചതിനെ ക്രൂരത എന്നല്ലാതെ എന്താണ്‌ വിളിക്കുക? അങ്ങനെ ചെയ്‌താല്‍ എന്താണ്‌ സംഭവിക്കാന്‍ സാ ധ്യതയുള്ളതെന്ന്‌ അറിയാത്തവരല്ല ഡോക്‌ടര്‍മാര്‍. ആ ചെറുപ്പക്കാരനെ ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക്‌ മെഡിക്കല്‍ കോളജിലെ ആഭ്യന്തര കാര്യങ്ങളെപ്പറ്റി അറിവുണ്ടാവില്ലല്ലോ. അല്ലെങ്കില്‍ത്തന്നെ പ്രൈവറ്റ്‌ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയുന്ന സാമ്പത്തികസ്ഥിതിയില്‍ ഉള്ളവരായിരിക്ക ണമെന്നുമില്ല. പ്രത്യേകിച്ച്‌, അന്യസംസ്ഥാനത്തുനിന്നും എ ത്തിയവരുകൂടിയാകുമ്പോള്‍. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതുമൂലം ധാരാളം പേര്‍ മരിച്ചിട്ടുണ്ട്‌. അതിലും എത്രയോ ദാരുണമായ അവസ്ഥയാണിത്‌. ആശുപത്രിയില്‍ എത്തിച്ചിട്ടും മതിയായ ചികിത്സ ലഭിക്കാതെ ഒരു ചെറുപ്പക്കാരന്‍ മരിച്ചുവെന്നത്‌ നിസാരമായി തള്ളിക്കളയാന്‍ കഴിയില്ല. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നെങ്കിലും, കോട്ടയം പട്ടണത്തില്‍ ആ സൗകര്യമുള്ള എത്രയോ സ്വകാര്യ ആശുപത്രികള്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ്‌ അങ്ങനെയൊരു സാധ്യതയെപ്പറ്റി അധികൃതര്‍ ചിന്തിക്കാതിരുന്നത്‌? പാവപ്പെട്ടവരുടെ ജീവന്‌ വില ഇല്ലെന്നാണോ? ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ അത്യാസന്നനിലയില്‍ എത്തിച്ച രോഗിക്ക്‌ മതിയായ സൗകര്യങ്ങള്‍ നല്‍കാന്‍ സാധിക്കുകയില്ലെങ്കില്‍ സൗകര്യപ്രദമായ മറ്റ്‌ ആശുപത്രിയിലേക്ക്‌ അടിയന്തിരമായി എത്തിക്കാനുള്ള സംവിധാനങ്ങള്‍ അവിടങ്ങളില്‍തന്നെ ഉണ്ടാകണം. വൈകുന്ന ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ട്‌. അടിയന്തിരഘട്ടങ്ങളില്‍ ഗവണ്‍മെന്റ്‌ അതിന്റെ ചെലവും വഹിക്കണം.

കൃത്രിമശ്വാസം നല്‍കേണ്ട ഉപകരണം പ്രവര്‍ത്തിക്കാന്‍ രോഗിയുടെ കൂടെ വന്ന ബന്ധുവിനെ ഏല്‌പിച്ചു എന്നൊക്കെ കേള്‍ക്കുമ്പോള്‍ മെഡിക്കല്‍ കോളജുകളുടെ പരിതാപകരമായ അവസ്ഥയാണ്‌ പുറത്തുവരുന്നത്‌. കേരളത്തിലെ റഫറല്‍ ആശുപത്രികളിലെ സ്ഥിതി ഇത്രയും ശോചനീയമാണോ? നഴ്‌സുമാരുടെ കുറവുമൂലമാണ്‌ കൃത്രിമശ്വാസം നല്‍കുന്ന ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധുവിനെ ഏല്‌പിച്ചതെന്നുള്ള അവരുടെ വാദം പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. ഏതെങ്കിലും വി.ഐ.പിയോ അവര്‍ക്ക്‌ വേണ്ടപ്പെട്ടവരോ ആയിരുന്നെങ്കില്‍ കൂടെ വന്നവരെ ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങള്‍ ഏല്‌പിക്കുമായിരുന്നോ? അവരുടെ വാദം ശരിയാണെങ്കില്‍ നിയമനം നടത്താന്‍ ഉത്തരവാദിത്വപ്പെട്ടവരുടെ പേരില്‍ നരഹത്യക്ക്‌ കേസെടുക്കണം. കാരണം, കൃത്രിമശ്വാസം നിലച്ചതാണ്‌ മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കേരളത്തില്‍ നഴ്‌സുമാര്‍ക്ക്‌ ക്ഷാമമൊന്നുമില്ലല്ലോ. ആവശ്യത്തിന്‌ നഴ്‌സുമാരെ നിയമിച്ചാല്‍ അവര്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലുമല്ല സംസ്ഥാന ഖജനാവ്‌.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നില്ലായിരുന്നെങ്കില്‍ ഇതേപ്പറ്റി ഒരന്വേഷണവും ഉണ്ടാകുമായിരുന്നില്ല. പ്രാഥമിക റിപ്പോര്‍ട്ടി ലെ ശുപാര്‍ശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നു ഡോക്‌ടര്‍മാരുടെ സമിതിയെ ഗവണ്‍മെന്റ്‌ അ ന്വേഷണത്തിന്‌ നിയോഗിച്ചിട്ടുണ്ട്‌. അവരുടെ റിപ്പോര്‍ട്ട്‌ വ ന്നാല്‍ എന്തെങ്കിലും സംഭവിക്കുമെന്നും ആരും പ്രതീക്ഷി ക്കുന്നില്ല. അങ്ങനെയെങ്കില്‍ നമ്മുടെ ആരോഗ്യമേഖല എ ന്നേ നന്നായേനെ. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോ ള്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതിനാലാണ്‌ അതിന്‌ സമാനമായ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്‌.

സംസ്ഥാനത്തെ ഗവണ്‍മെന്റ്‌ ആശുപത്രികളിലെ ഏതാണ്ടൊരു ചിത്രം ഈ സംഭവത്തില്‍നിന്നും മനസിലാക്കാന്‍ കഴിയും. ഉന്നതബന്ധങ്ങളില്ലാത്ത സാധാരണക്കാര്‍ക്ക്‌ പലപ്പോഴും ലഭിക്കുന്ന സേവനങ്ങള്‍ വളരെ അപര്യാപ്‌തമാണ്‌. ആ ചെറുപ്പക്കാരന്റെ കുടുംബത്തിന്‌ മതിയായ നഷ്‌ടപരിഹാരം നല്‍കാനുള്ള ബാധ്യതയും ഗവണ്‍മെന്റിനുണ്ട്‌. ആരു ടെ ഭാഗത്തുനിന്നാണോ വീഴ്‌ചസംഭവിച്ചത്‌, അവരുടെ കൈ യില്‍നിന്നും പണം ഈടാക്കുകയും വേണം.

This e-mail address is being protected from spambots. You need JavaScript enabled to view it


Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.