Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Saturday, 10 September 2011 14:05

മാധ്യമങ്ങളെപ്പോലും അത്‌ഭുതപ്പെടുത്തിയ വാര്‍ത്ത

Written by  ജോസഫ്‌ മൈക്കിള്‍
Rate this item
(0 votes)

കെ.എസ്‌.ആര്‍.ടി.സി ബസുകളുടെ സമയവിവരം എസ്‌.എം.എസ്‌ മുഖാന്തിരം അറിയിക്കുവാനുള്ള സംവിധാനം ഒരു മാസത്തിനകം നിലവില്‍ വരുമെന്നുള്ള വാര്‍ത്ത കണ്ടിരുന്നു. ഏതായാലും ബസുകളില്‍ യാത്രചെയ്യുന്നവരെപ്പറ്റി കെ.എസ്‌.ആര്‍.ടി.സി ആലോചിച്ചു തുടങ്ങി എന്നത്‌ നല്ല കാര്യമാണ്‌. ഈ വാര്‍ത്ത ഒന്നാം പേജിലായിരുന്നു പത്രത്തില്‍ വന്നത്‌. ട്രെയിന്‍ ടിക്കറ്റ്‌ ഏതു സ്റ്റേഷനില്‍നിന്ന്‌ ഏതു സ്റ്റേഷനിലേക്ക്‌ വേണമെങ്കിലും വീട്ടിലിരുന്ന്‌ ബുക്കുചെയ്യുവാനും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സമയവിവരം ഇന്റര്‍നെറ്റിലൂടെ അറിയാനും കഴിയുന്ന ഇക്കാലത്ത്‌ അത്രയും പ്രാധാന്യമുള്ളൊരു വാര്‍ത്തയാണോ ഇതെന്നുള്ള സംശയവും ഉയരുന്നുണ്ട്‌. കെ.എസ്‌.ആര്‍.ടി.സി ഇങ്ങനെയൊക്കെയുള്ള സംഭവങ്ങള്‍ ആലോചിക്കുന്ന ല്ലോ എന്നത്‌ മാധ്യമങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയതില്‍നിന്നാവാം ആ വാര്‍ത്ത ഒന്നാം പേജില്‍ ഇടംപിടിച്ചതെന്നാണ്‌ തോന്നുന്നത്‌. ഗതാതഗത വകുപ്പ്‌ മന്ത്രി വി.എസ്‌ ശിവകുമാര്‍ പ്രത്യേക താല്‌പര്യമെടുത്താണ്‌ ഈ സംവിധാനം കൊണ്ടുവരുന്നതെന്ന്‌ വാര്‍ത്തയില്‍ കണ്ടിരുന്നു. ഈ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതിന്‌ തീരുമാനിച്ച മന്ത്രിയെ അഭിനന്ദിക്കുന്നതോടൊപ്പം അദ്ദേഹത്തോട്‌ ചില അപേക്ഷകളുമുണ്ട്‌.

അങ്ങ്‌ തീര്‍ച്ചയായും കെ.എസ്‌.ആര്‍.ടി.സി ബസുകളില്‍ യാത്രചെയ്‌തിട്ടുണ്ടാകുമല്ലോ. അതിനാല്‍ പറയുന്ന കാര്യങ്ങള്‍ താങ്ക ള്‍ക്ക്‌ മനസിലാകുമെന്നാണ്‌ വിചാരിക്കുന്നത്‌. ഇന്റര്‍വ്യൂ, വിവാ ഹം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്‌ നിലവില്‍ ന മ്മുടെ ബസുകളില്‍ കയറിയാല്‍ ആ വസ്‌ത്രം ധരിച്ച്‌ അതില്‍ പങ്കെടുത്താല്‍ മിക്കവാറും ആളുകള്‍ അത്ഭുതത്തോടെയായിരിക്കും നോക്കുന്നത്‌. ഏതാണ്ടെല്ലാ ബസുകളുടെയും സീറ്റുകളില്‍ ചെളിയും കരിയുമായിരിക്കും. അതെല്ലാം യാത്രക്കാരുടെ വസ്‌ത്രങ്ങളിലാകും. സൈഡ്‌ സീറ്റുകളിലാണെങ്കില്‍ എപ്പോഴെങ്കിലും ഷട്ടറുകള്‍ താഴ്‌ത്തേണ്ടി വന്നാല്‍ ഉറപ്പായിട്ടും വസ്‌ത്രങ്ങളിലോ ശരീരത്തോ ഒക്കെ കരിപറ്റാനുള്ള എല്ലാ സാധ്യതയുമുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടൊരു സിനിമയില്‍ ഇന്റര്‍വ്യൂബോര്‍ഡിന്‌ സഹതാപം തോന്നി നായകന്‌ ജോലി ലഭിച്ച ഒരു രംഗമുണ്ട്‌. അയാള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വഴിയില്‍വച്ച്‌ ഒരു കാര്‍ ചെളിതെറിപ്പിച്ചതിനാല്‍ ആ വസ്‌ത്രവുമായാണ്‌ ഇന്റര്‍വ്യൂവിന്‌ ചെന്നത്‌. എല്ലാവരും കളിയാക്കിച്ചിരിച്ചെങ്കിലും ഇന്റര്‍വ്യൂ ബോര്‍ഡിന്‌ സഹതാപം തോന്നിയതിനാല്‍ അയാള്‍ രക്ഷപ്പെട്ടു. അങ്ങനെയുള്ള സഹതാപ പ്രകടനങ്ങളെ ല്ലാം സിനിമയില്‍മാത്രമല്ലേ ഉണ്ടാകൂ. അതിനാല്‍ 15 ദിവസം കൂടുമ്പോഴെങ്കിലും ബസുകള്‍ കഴുകിയിരുന്നെങ്കില്‍ വളരെ ന ന്നായിരുന്നേനെ. സര്‍വീസ്‌ നടത്തുന്ന ബസുകള്‍ എല്ലാ ദിവ സും കഴുകണമെന്നുള്ള അതിമോഹമൊന്നും കേരളത്തിലെ യാ ത്രക്കാര്‍ക്ക്‌ ഉണ്ടെന്നുതോന്നുന്നില്ല.

യാത്രക്കാര്‍ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതില്‍ ജീവനക്കാര്‍ക്കും പങ്കുണ്ട്‌. ഭക്ഷണം കഴിക്കുന്നതിനായി ദീര്‍ഘദൂര ബസുകള്‍ നിര്‍ത്തുന്ന ഹോട്ടലുകള്‍ കണ്ടാല്‍ അത്ഭുതം തോ ന്നാറുണ്ട്‌. ഇത്രയും മോശമായ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങള്‍ ഇവര്‍ എങ്ങനെ കണ്ടുപിടിച്ചെന്നോര്‍ത്താണ്‌ അതിശയം ഉണ്ടാകുന്നത്‌. കോര്‍പറേഷന്റെ സ്വന്തം കാന്റീനുകളിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. ബസുകള്‍ നിര്‍ത്തിയതിനുശേഷം ഭക്ഷണം കഴിക്കുന്നതിനാണ്‌ നിര്‍ത്തിയതെന്ന്‌ എത്ര ജീവനക്കാര്‍ യാത്രക്കാരോട്‌ പറയാറുണ്ട്‌? പലപ്പോഴും ഡ്രൈവറും കണ്ടക്‌ടറും ഓടുന്നതു കാണുമ്പോഴാണ്‌ യാത്രക്കാര്‍ക്ക്‌ കാര്യം മനസിലാകുന്നതുതന്നെ. അല്ലെങ്കില്‍ ഹോട്ടലുകാര്‍ വന്നുവിളിക്കും. വിളിക്കാന്‍ നിര്‍ത്തിയവര്‍ക്ക്‌ കൊടുക്കുന്ന ശമ്പളവും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന്‌ ഈടാക്കുമെന്നുമാത്രം. കെ.എസ്‌.ആര്‍.ടി.സി ബസ്‌സ്റ്റാന്റുകളിലാണെങ്കില്‍ വിളിക്കുന്നതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ പലപ്പോഴും വിശപ്പുസഹിച്ചും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാതെയുമൊക്കെ പിടിച്ചിരിക്കും. പല കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്റുകളിലുമുള്ള ചെ റിയ കടകളിലെ ചായയുടെ വില സ്റ്റാര്‍ ഹോട്ടലുകളുടേതിന്‌ സമാനമായിരിക്കും. കോര്‍പറേഷന്റെ കെട്ടിടത്തില്‍ കച്ചവടം നടത്തുന്നവര്‍ അമിത വില ഈടാക്കുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ടത്‌ ബന്ധപ്പെട്ടവരുടെ കടമയാണ്‌.
കോര്‍പറേഷന്‍ യാത്രക്കാര്‍ക്ക്‌ നല്‍കുന്ന പ്രാധാന്യം എത്രയുണ്ടെന്ന്‌ മനസിലാക്കാന്‍ ഒരു ഉദാഹരണം ശ്രദ്ധിച്ചാല്‍മതി. കോട്ടയത്തുനിന്നും തൊട്ടില്‍പ്പാലത്തിന്‌ രാത്രിയില്‍ രണ്ടു ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. പലപ്പോഴും അതില്‍ യാത്രചെയ്യേണ്ടതായി വരാറുണ്ട്‌. ഈ ബസ്‌ പെരുമ്പാവൂര്‍, തൃശൂര്‍, കോഴിക്കോട്‌ വഴിയാണ്‌ വരുന്നത്‌. ഇതില്‍ ഏതു ബസ്‌ സ്റ്റാന്റില്‍ വന്ന്‌ തൊട്ടില്‍പ്പാലത്തിനുള്ള ബസ്‌ ഇന്നുണ്ടാകുമോ എന്ന്‌ ചോദിച്ചാല്‍ ഉറപ്പുപറയാന്‍ അവര്‍ക്ക്‌ കഴിയാറില്ല. ഒരു യാത്രക്കാരന്‍ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍വന്ന്‌ ബസ്‌ ഉണ്ടോയെന്ന്‌ അന്വേഷിച്ചാല്‍ കൃത്യവിവരംപോലും നല്‍കാന്‍ കഴിയുന്ന സംവിധാനം ഇതുവരെയും ആയിട്ടില്ലെന്നു പറയുമ്പോള്‍ അവരുടെ പ്രൊഫഷണലിസം മനസിലാകും. അതറിയാന്‍ കമ്പ്യൂട്ടര്‍വല്‌ക്കരണം വേണമെന്നൊന്നും ഇല്ല. പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ സി.യു.ജി സംവിധാനത്തില്‍ ഓരോ മൊബൈല്‍ ഫോണുകള്‍ ഉണ്ടായാല്‍പ്പോരേ? അതേസ്ഥാനത്ത്‌ ദീര്‍ഘദൂര സര്‍വീസ്‌ നടത്തുന്ന ഏതെങ്കിലും പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്ററുടെ ഓഫീസില്‍ ചെന്നാണ്‌ കാര്യം അന്വേഷിക്കുന്നതെങ്കില്‍ കൃത്യമായി മറുപടി ലഭിക്കും. എസ്‌.എം.എസ്‌ സംവിധാനമനുസരിച്ച്‌ തിരുവന്തപുരത്തുനിന്നും എറണാകുളത്തേക്ക്‌ പോകേണ്ടയാള്‍ നിശ്ചിത ഫോര്‍മാറ്റില്‍ മെസേജ്‌ അയച്ചാല്‍ ആ റൂട്ടിലേക്ക്‌ തുടര്‍ന്നുള്ള 20 ബസുകളുടെ സമയവിവരപ്പട്ടിക ലഭിക്കുമെന്നാണ്‌. കെ.എസ്‌.ആര്‍.ടി.സിയില്‍നിന്നും നല്‍കുന്നത്‌ അവിടെ എഴുതിവച്ചിട്ടുള്ള ബസിന്റെ സമയവിവരമായിരിക്കുമോ എന്നൊരു സംശയമുണ്ട്‌. അതനുസരിച്ച്‌ 10 ശതമാനം വാഹനങ്ങള്‍പ്പോലും സര്‍വീസ്‌ നടത്തുന്നുണ്ടെന്ന്‌ തോന്നുന്നില്ല. കൃത്യമായി അപ്‌ഡേറ്റ്‌ ചെയ്‌ത വിവരമല്ല കിട്ടുന്നതെങ്കില്‍ മെസേജ്‌ ലഭിക്കുന്ന ഒരുപാടുപേര്‍ വഴിയിലാകുമെന്നതില്‍ സംശയമില്ല.

പുതിയ പരിഷ്‌ക്കാരത്തെ സ്വാഗതം ചെയ്യുമ്പോള്‍തന്നെ മുകളില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതില്‍ കോര്‍പറേഷന്‍ പരാജയപ്പെട്ടാല്‍ പിന്നെ എന്തുചെയ്‌തിട്ടും വലിയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരി വിചാരിച്ചാല്‍ മണിക്കൂറുകള്‍ക്കൊണ്ട്‌ മാറ്റംവരുത്താന്‍ കഴിയുന്ന കാര്യങ്ങളാണവയെല്ലാം എന്നതാണ്‌ യാഥാര്‍ത്ഥ്യം.

This e-mail address is being protected from spambots. You need JavaScript enabled to view it

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.