2007 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാലുതവണ മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, പത്തുതവണ മികച്ച അവതരണത്തിനുള്ള സംസ്ഥാന അവാര്‍ഡ്... 2011 ലെ മികച്ച സാഹിത്യ രചനയ്ക്കുള്ള കെ.സി.ബി.സി അവാര്‍ഡ്... മൂന്നു പതിറ്റാണ്ടിലേറെയായി മലയാള പ്രഫഷണല്‍ നാടകരംഗത്ത് സജീവമായ ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ ജീവിതത്തിലൂടെ...
തെരുവുനാടകങ്ങളിലൂടെയും അമച്വര്‍ നാടകങ്ങളിലൂടെയും കാലത്തോടു കലഹിച്ചും സ്വ യം കണ്ടെത്താന്‍ ശ്രമിച്ചും നടന്ന ഒരു ഇരുപതുകാരന്‍ 1980കളില്‍ കൂട്ടുകാരോടൊപ്പം ചേര്‍ ന്ന് പ്രഫഷണല്‍ നാടകട്രൂപ്പു തുടങ്ങി. എഴുതി പൂര്‍ത്തിയാക്കിയ നാടകവും എന്തിനും ഇറങ്ങിത്തിരിക്കുവാനുള്ള തന്റേടവും മാത്രം മൂലധനമാക്കി റിഹേഴ്‌സല്‍ ആരംഭിച്ചു. നാടകം ഉദ്ഘാടനം ചെയ്തത് സിനിമയിലും നാടകത്തിലും മുടിചൂടാമന്നനായി വിലസിയിരുന്ന തോപ്പില്‍ഭാസി. ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് നാടകം കണ്ട തോപ്പില്‍ ഭാസി പറഞ്ഞു: പരിശ്രമിച്ചാല്‍ ഈ രംഗത്ത് നന്നാകും... നാടകത്തി ന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പണം നല്കാന്‍ അമ്മയുടെ കമ്മല്‍ വില്‍ക്കേണ്ടിവന്നു (അന്ന് അതേ വില്‍ക്കാന്‍ ഉണ്ടായിരുന്നുള്ളൂ). ആ നാടകം പിന്നെ എങ്ങും അവതരിപ്പിക്കാനും കഴിഞ്ഞില്ല.
കാലം മാറി. മാവേലിക്കരയുടെ മണ്ണില്‍ പിച്ചവച്ചു വളര്‍ന്ന ആ ഇരുപതുകാരന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര എന്ന നാടകകൃത്തായി. ഏറ്റവും കൂടുതല്‍ പ്രഫഷണല്‍ നാടകങ്ങള്‍ എഴുതിയ വ്യക്തിയെന്ന ലോക റിക്കാര്‍ഡില്‍ എത്തിനില്‍ക്കുന്നു.
കൊല്ലം രൂപതയിലെ മാവേലിക്കര കല്ലുപുറം സെ ന്റ് ജോസഫ്‌സ് ഇടവകാംഗമായ വാളക്കോട് ടെറന്‍സ് ഫെര്‍ണാണ്ടസ്-വിക്‌ടോറിയ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനായി 1960 മാര്‍ച്ച് 16 നാണ് ഫ്രാന്‍സിസിന്റെ ജനനം. മക നെ വൈദികനാക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചു. സംഗീതജ്ഞരായ അഗസ്റ്റിന്‍ ജോസഫിന്റെയും സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും കുടുംബാംഗമാണ് അച്ഛന്‍. കലാപാരമ്പര്യമുള്ള കുടുംബപശ്ചാത്തലം സ്‌കൂ ള്‍തലം മുതല്‍ ഫ്രാന്‍സിസിനെ നാടകങ്ങളുമായി അടുപ്പിച്ചു.
വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോഴേക്കും നാടകഭ്രമം തലയ്ക്കു പിടിച്ചിരുന്നു. അക്കാലത്ത് വന്‍കിട നാടക കമ്പനികള്‍ക്കുവേണ്ടി നാടകമെഴുതുകയെന്നത് പുത്തന്‍ എഴുത്തുകാര്‍ക്കു സ്വപ്നം കാണാന്‍ പോലും കഴിയില്ലായിരുന്നു. അതിനാല്‍ തെരുവുനാടകങ്ങളിലാണ് ആദ്യം കൈവച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്റ്റേജും മൈക്കുമില്ലാതെ അവതരിപ്പിച്ച തെരുവുനാടകങ്ങള്‍ ഫ്രാന്‍സിസിന് അമച്വര്‍ നാടകങ്ങള്‍ എഴുതാന്‍ ധൈര്യം നല്‍കി.
എണ്‍പതുകളുടെ തുടക്കത്തില്‍ അമച്വര്‍ നാടകകൃത്ത് എന്ന പദവി ഫ്രാന്‍സിസിനു കൈവന്നു. ഒട്ടേറെ വേദികളില്‍ ഫ്രാന്‍സിസിന്റെ നാടകങ്ങള്‍ കളിച്ചു. അതിലൊന്ന് അദ്ദേഹത്തിന്റെ ജീവിതത്തിന് വഴിത്തിരിവായി. ഫ്രാന്‍സിസിന്റെ നാടകം കാണാനിടയായ കെ.പി.എ.സി സുലോചന സഹോദരന്‍ കൃഷ്ണന്‍കുട്ടിയെ ഫ്രാന്‍സിസിന്റെ അടുത്തേക്ക് അയച്ചു, സു ലോചനയുടെ 'സംസ്‌കാര' എന്ന നാടകസംഘത്തിലേക്ക് ഒരു നാടകത്തിനുവേണ്ടി. എഴുതിവച്ചിരുന്ന ഒരു നാടകം വായിക്കാന്‍ കൊടുത്തുവിട്ടു.
ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി വന്നു. കായംകുളം 'സംസ്‌കാര' ഫ്രാന്‍സിസിന്റെ നാടകം അരങ്ങിലെത്തിക്കുന്നു. 1001 രൂപ ദക്ഷിണ നല്‍കുമ്പോ ള്‍ സുലോചന പറഞ്ഞു: ''ഇതാകട്ടെ ആദ്യപ്രതിഫലം.'' ആ കൈപ്പുണ്യം ഫലിച്ചു. കൈനിറയെ നാടകങ്ങളുമായി ഫ്രാന്‍സിസ് മലയാള നാടകവേദി കീഴടക്കി.
കായംകുളം സംസ്‌കാരയ്ക്കുവേണ്ടി അന്നെഴുതി യ നാടകം 'സൂര്യകാന്തം' സുലോചനയുടെ വീടിനടുത്ത് ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കളിച്ചു. അടുത്തകാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അവയവക്കച്ചവടം പതിറ്റാണ്ടുകള്‍ക്കുമുന്‍പേ ഇതിവൃത്തമാക്കിയതായിരുന്നു ആ നാടകം. 1984 കാലഘട്ടത്തില്‍ ആ നാടകം ഇരുന്നൂറിലേറെ വേദികളില്‍ അവതരിപ്പിച്ചു. ഇതോടെ ഫ്രാന്‍സിസ് ശ്രദ്ധേയനായി.
കായംകുളം കെ.പി.എ.സി, കൊല്ലം കാളിദാസ കലാകേന്ദ്രം, കൊല്ലം അസ്സീസി, കാഞ്ഞിരപ്പള്ളി അമല, പാലാ കമ്യൂണിക്കേഷന്‍സ് തുടങ്ങിയ കേരളത്തിലെ മുന്‍നിര നാടക സംഘങ്ങള്‍ക്കുവേണ്ടിയെല്ലാം ഫ്രാന്‍സിസ് നാടകം രചിച്ചിട്ടുണ്ട്.
കുട്ടനാടിന്റെ 200 വര്‍ഷത്തെ ചരിത്രം പറയുന്ന 'ദ്രാവിഡവൃത്തം' എന്ന നാടകത്തിലൂടെ 2007 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഫ്രാന്‍സിസിനെ തേടിയെത്തി. കെ.പി.എ. സിയാണ് ഈ നാടകം രംഗത്ത് അവതരിപ്പിച്ചത്. മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ 1997-ല്‍ സമാവര്‍ത്തനം, 99-ല്‍ അയല്‍ക്കൂട്ടം, 2000-ല്‍ അ ധ്യാപിക, 2006-ല്‍ അസ്തമിക്കാത്ത സൂര്യന്‍ എന്നീ നാടകങ്ങള്‍ ഫ്രാന്‍സിസിനു നേടിക്കൊടുത്തു. 2004-ല്‍ അയല്‍ക്കൂട്ടം എന്ന നാടകം അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹമായി. മികച്ച അവതരണത്തിനുള്ള സംസ്ഥാന അ വാര്‍ഡ് പത്തുതവണ ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. 2011 ലെ മികച്ച സാ ഹിത്യ രചനയ്ക്കുള്ള കെ.സി.ബി.സി പുരസ്‌കാരം ഫ്രാന്‍സിസ് ടി. മാവേലിക്കരയ്ക്കായിരുന്നു. മുമ്പ് മൂന്നുതവണ കെ.സി.ബി.സി അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. 227 ലധികം നാടകങ്ങള്‍ രചിച്ചിട്ടുള്ള ഫ്രാന്‍സിസ് ടി. മാവേലിക്കര സാമൂഹികവും സാംസ്‌കാരികവും മതപരവുമായ പ്രമേയങ്ങളിലൂടെ പ്രേക്ഷകരെ മൂല്യാധിഷ്ഠിത നാടക സംസ്‌കാരത്തിലേക്ക് നയിക്കുംവിധമുള്ള രചനാശൈലിയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്.
1995 ല്‍ ഭാഗപത്രം എന്ന തന്റെ നാടകം 'വെണ്ടര്‍ ഡാനിയല്‍ സ്റ്റേറ്റ് ലൈസന്‍സി' എന്ന പേരി ല്‍ സിനിമയാക്കിയപ്പോള്‍ തിരക്കഥയും സംഭാഷണവും എഴുതി സിനിമയിലും കൈവച്ചു. പക്ഷേ നാടകലോകത്തുനിന്നു മാറിനില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പിന്നീടു സിനിമയ്ക്കുവേണ്ടി എഴുതാന്‍ ഫ്രാന്‍സിസ് തയാറായില്ല. സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഇപ്പോള്‍ വീണ്ടും സിനിമയ്ക്കു കഥയും തിരക്കഥയും എഴുതാന്‍ തുടങ്ങി എന്നു മാത്രം.
ഒരു കലാകാരനും അനുഭവിക്കാത്ത ടെന്‍ഷനാണ് നാടകക്കാരനെന്ന് ഫ്രാന്‍സിസ് പറയുന്നു. സി നിമാ തിയേറ്ററില്‍ പ്രേക്ഷകര്‍ കൂവിയാല്‍ അഭിനേതാക്കള്‍ കേള്‍ക്കില്ല. എന്നാല്‍ ഒരു നാടകം അവതരിപ്പിക്കുമ്പോള്‍ കൂവല്‍ കേട്ടാല്‍ നാടകക്കാരന്റെ ചങ്കിലാണ് പതിക്കുന്നത്. അതുകൊണ്ട് ഒരു നാടകത്തിന്റെ ഉത്തരവാദിത്വം മു ഴുവന്‍ നാടകരചയിതാവിനാണെന്ന് ഫ്രാ ന്‍സിസ് കരുതുന്നു. പ്രേക്ഷകരെ കബളിപ്പിക്കാനൊക്കില്ലെന്നു നാടകകൃത്ത് തിരിച്ചറിയണം.
മലയാള നാടകവേദിയെ ഇടക്കാലത്ത് നിയന്ത്രിച്ചവര്‍ നിലവാരമില്ലാതെ വിറ്റു തുലച്ചപ്പോഴാണ് നാടകവും ജീവിതവും ഇല്ലാതായ നടീനടന്മാര്‍ സീരിയലിനു പിന്നാലെ പോയത്. അരങ്ങു മാ ത്രമേ നല്ല നടീനടന്മാരെ സംഭാവന ചെയ്തിട്ടുള്ളൂ. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നിറങ്ങുന്ന എത്രപേര്‍ ഇന്നു നാടകരംഗത്തുണ്ട്? എത്ര നാടകകൃത്തുക്കളുണ്ട്? ആദ്യബാച്ചുകളിലെ ചി ലരൊഴിച്ച് പിന്നീടു പഠിച്ചിറങ്ങിയവരെല്ലാം മറ്റു മാധ്യമങ്ങളുടെ പിന്നാലെയാണ്. 'ഞാന്‍ നാടകപ്രവര്‍ത്തകന്‍ ആണെ'ന്ന് തോപ്പില്‍ ഭാസി പറഞ്ഞതുപോലെ പറയാനുള്ള തന്റേടം ഇന്ന് ആര്‍ക്കുമില്ലെന്ന് ഫ്രാന്‍സിസ് പറയുന്നു.
വീട്ടില്‍ ഇരുന്നാണ് ഫ്രാന്‍സിസ് നാടകം എഴുതുന്നത്. കയ്യെത്തും ദൂരത്ത് പുസ്തകങ്ങളുടെ വ ന്‍ശേഖരമുണ്ട്. അയല്‍ക്കൂട്ടം, ദ്രാവിഡവൃത്തം, അല്‍ഫോന്‍സാമ്മ, ഭീമസേനന്‍ എന്നീ നാലു നാടകങ്ങളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവരെ എഴുതിയ എല്ലാ നാടകങ്ങളുടെയും കയ്യെഴുത്തു പ്രതി ഫ്രാന്‍സിസ് സൂക്ഷിച്ചുവച്ചിട്ടുണ്ട്. വീടിന്റെ സ്വീകരണമുറി നിറയെ അവാര്‍ഡ് ശില്പങ്ങളാണ്. ചെറുതും വലുതുമായ നൂറുകണക്കിന് അവാര്‍ഡുകള്‍. 227 ലേറെ പ്രഫഷണല്‍ നാടകങ്ങള്‍ എഴുതിക്കഴിഞ്ഞ ഫ്രാന്‍സിസ് ഇപ്പോള്‍ ഗിന്നസ് ബു ക്കിന്റെ വഴികളിലാണ്. ഏറ്റവും അധികം നാടകങ്ങള്‍ രചിച്ചതിനുള്ള ലോക റെക്കോഡാണ് ഫ്രാന്‍സിസിനെ കാത്തിരിക്കുന്നത്.
മൂന്നു പതിറ്റാണ്ടു നീണ്ട നാടകജീവിതത്തിലൂടെ മലയാള നാടക രചനയിലെ അതുല്യപ്രതിഭയായി ഇദ്ദേഹം വളര്‍ന്നു. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളില്‍ നിന്നും കണ്ടെത്തുന്ന ചെറിയ കാര്യങ്ങള്‍ വികസിപ്പിച്ചെടുത്താണ് വൈവിധ്യമാര്‍ന്ന നാടകങ്ങള്‍ രചിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.
ഈ വര്‍ഷം പുതിയ സീസണിലേ ക്ക് എട്ടു നാടകങ്ങള്‍ തയ്യാറാക്കി. കൂടാതെ മസ്‌ക്കറ്റില്‍ അവിടുത്തെ മലയാളികള്‍ 'പ്രിയമാനസം' എന്ന നാടകം റിഹേഴ്‌സല്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഷിക്കാഗോയില്‍ 'കടലിരമ്പുന്ന ശംഖ്' എന്ന നാടകം അവിടുത്തെ മലയാളികള്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ മാസം കുവൈറ്റില്‍ അവിടത്തെ മലയാളികള്‍ 'വിശുദ്ധ പൗലോസ്' എന്ന ബൈബിള്‍ നാടകം അവതരിപ്പിച്ചു. ലോകത്ത് എവിടെ മലയാളികള്‍ ഉ ണ്ടോ അവിടെയെല്ലാമായി അമ്പതിനായിരത്തിലധികം വേദികളില്‍ തന്റെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സിസ് അവകാശപ്പെടുന്നു.
ഭാര്യ മരിയയും മൂന്നു മക്കളുമായി മാവേലിക്കര പടിഞ്ഞാറെനടയിലെ കല്‍പ്പകം വീട്ടിലാണ് ഫ്രാന്‍സിസിന്റെ താമസം. മൂത്തമകന്‍ ഫേബിയന്‍ 2008 ലെ സ്‌കൂള്‍ കലോത്സവത്തില്‍ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ഇ പ്പോള്‍ ഡിഗ്രിക്കു പഠിക്കുന്നു. രണ്ടാമന്‍ ഫ്യൂ ജിന്‍, ചിത്രരചനയിലും കീബോര്‍ഡിലും കഴിവു തെളിയിച്ച കലാകാരനാണ്. കൂടാതെ RUMPLE STIL SKIN എന്ന ഇംഗ്ലീഷ് നാടകം സംവിധാനം ചെയ്ത് നാടകരംഗത്തും ചുവടുറപ്പിച്ചു. മകള്‍ ഏയ്ഞ്ചല്‍ മരിയ ഗായികയും നര്‍ത്തകിയുമാണ്.
Friday, 17 February 2012 12:00
നാടകരചന: ഫ്രാന്‍സിസ് ടി. മാവേലിക്കര
Written by അബ്രാഹം സേവ്യര്‍
Read 103 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.