എന്റെ എല്ലാ വളര്‍ച്ചയ്ക്കും പിന്നിലുളളത് ദൈവം നല്‍കിയ ആത്മീയ ഗുരുക്കന്മാരാണ്. അവരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ എനിക്കൊരിക്കലും നില നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. തകര്‍ന്നുവെന്ന് തോന്നിയ നിമിഷങ്ങളിലെല്ലാം എന്നെ ആശ്വസിപ്പിക്കുവാനും ശക്തിപ്പെടുത്താനും സ്‌നേഹം തരുവാനും പ്രാര്‍ത്ഥിച്ച് ബലം പകരുവാനുമൊക്കെ ഒരുപാട് നല്ല ഹൃദയങ്ങളെ ദൈവം എനിക്കായി ഒരുക്കി. ഞാന്‍ അവരെ നന്ദിയോടെ ഓര്‍ക്കുന്നു. രണ്ട് വ്യക്തികളെ മാത്രം ഞാന്‍ പ്രത്യേകം അനുസ്മരിക്കുകയാണ്. ആദ്യകാലത്ത് എന്റെ ആത്മീയ പിതാവായിരുന്ന ഫാ.അഗസ്റ്റിന്‍ തുരുത്തിമറ്റവും, പില്‍ക്കാലത്ത് എന്നെ വളര്‍ത്തിയ മോണ്‍. സി.ജെ വര്‍ക്കിയച്ചനും. 1983 ല്‍ ഞാന്‍ ആദ്യമായി കുളത്തുവയലില്‍ വെച്ച് വര്‍ക്കിയച്ചനെ കണ്ടപ്പോള്‍ അച്ചനെന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് ശേഷം എന്നോട് പറഞ്ഞു. ''ഇത് ബെന്നിയുടെ വീടാണ്. ബെന്നിക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം.'' വിവാഹത്തിന് മുമ്പ് ഞാന്‍ പലപ്പോഴും അച്ചന്‍ താമസിച്ചിരുന്ന വീട്ടിലാണ് താമസിച്ചിരുന്നത്. അച്ചനാണ് എന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശങ്ങളിലും കൂടെ കൊണ്ടുപോവുകയും പരിശീലിപ്പിക്കുകയും ചെയ്തത്. അച്ചന്റെ പിതൃതുല്യമായ വാത്സല്യവും സ്‌നേഹവും മാര്‍ഗദര്‍ശനവും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ തികച്ചും നിസ്സഹായനാകുമമായിരുന്നു. ബഹുമാനപ്പെട്ട വര്‍ക്കിയച്ചന്റെ പാവനസ്മരണയ്ക്ക് മുന്നില്‍ ഞാന്‍ ആദരഞ്ജലികളര്‍പ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ ശാലോമിന്റെ വിജയത്തിന് പിന്നില്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയും ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എന്റെ സഹശുശ്രൂഷകരാണ്. ഞാന്‍ ദൈവത്തില്‍ നിന്നും ദര്‍ശനങ്ങള്‍ സ്വീകരിച്ച് മറ്റുള്ളവര്‍ക്ക് പങ്കുവച്ച് കൊടുക്കുക മാത്രമേയുള്ളൂ. എന്നെക്കാള്‍ പ്രാര്‍ത്ഥിക്കുകയും സഭയെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരുപാട് വ്യക്തികള്‍ ശാലോമിനകത്തും പുറത്തുമുണ്ട്. യഥാര്‍ത്ഥത്തില്‍ അവരാണ് അംഗീകാരത്തിന് അര്‍ഹതയുള്ളവര്‍. അതുപോലെ തന്നെ ദൈവം നല്‍കിയ സ്വപ്‌നങ്ങളെ വിശ്വസിക്കുവാനും അതിനായി പ്രാര്‍ത്ഥിക്കാനും തയ്യാറുള്ള ആയിരക്കണക്കിന് പേരെ ദൈവം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിവെച്ചിരുന്നു. അവരുടെ സ്‌നേഹവും പങ്കുവയ്ക്കലും പ്രോത്സാഹനവുമാണ് ശാലോമിനെ ഇത്രമാത്രം വളര്‍ത്തിയത്. ശാലോം ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പായി ആരംഭിച്ച നാള്‍ മുതല്‍ ഇന്നുവരെയും സ്‌നേഹത്തോടെയും പ്രാര്‍ത്ഥനയോടെയും കൈത്താങ്ങിലൂടെയും കൂട്ടായ്മയിലൂടെയും സഹായിച്ചവരെയും ആത്മീയേപദേശം നല്‍കിയവരെയും വഴി കാട്ടിയവരെയുമെല്ലാം ഞാന്‍ അനുസ്മരിക്കുകയാണ്. ഒരു അല്മായന് ഇത്രയും സ്വാതന്ത്ര്യം നല്‍കുക എന്ന് പറഞ്ഞാല്‍ പല അനുഭവങ്ങളുടെയും വെളിച്ചത്തില്‍ അപകടം നിറഞ്ഞതാണ്. എന്നാല്‍ എന്നെ സംബന്ധിച്ച് ലഭിച്ച ഭാഗ്യമിതാണ്. സഭയിലെ എല്ലാ പിതാക്കന്മാരും എനിക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യവും വേണ്ട പ്രോത്സാഹനവും നല്‍കി. അവരുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും പിന്തുണയുമാണ് ശാലോമിന്റെ എല്ലാ വളര്‍ച്ചയ്ക്കും കാരണം. ഇപ്പോള്‍ ലഭിച്ച ഷെവലിയാര്‍ പുരസ്‌കാരവും ശാലോമിന് ദൈവം നല്‍കുന്ന അംഗീകാരമായി ഞാന്‍ കാണുന്നു.
(ബെന്നി പുന്നത്തറയുടെ മറുപടി പ്രസംഗത്തില്‍ നിന്ന് )
Watch Video >>
Friday, 17 February 2012 15:14
വളര്‍ച്ചയ്ക്ക് പിന്നില്‍ ആത്മീയ ഗുരുക്കന്മാരുടെ പിന്തുണ: ബെന്നി പുന്നത്തറ
Written by Shalom Editor
Read 788 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.