Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Monday, 30 January 2012 16:08

'ഇല്ല, സിസ്റ്റര്‍ വത്സ മരിച്ചിട്ടില്ല... അവള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്'

Written by  Shalom Editor
Rate this item
(10 votes)

''ആധുനിക സാമൂഹ്യ പ്രവര്‍ത്തകരെപ്പോലെ ആഡംബരജീവിതം നയിച്ച്, സാമൂഹ്യസേവനം നടത്തിയിരുന്നെങ്കില്‍ ഞങ്ങളുടെ സിസ്റ്റര്‍ വധിക്കപ്പെടുകയില്ലായിരുന്നു. സാമൂഹ്യസേവനത്തിന് അവര്‍ തിരഞ്ഞെടുത്ത പാത അധികം ആരും തിരഞ്ഞെടുക്കാത്ത ത്യാഗങ്ങളുടെ പാതയാണ്.'' 12

''ചേച്ചിക്ക് അറിയാമായിരുന്നു ഏതെങ്കിലും ദിനം കൊല്ലപ്പെടുമെന്ന്. ഞങ്ങളോടുള്ള സ്‌നേഹം അവരെ ഈ മണ്ണില്‍ പിടിച്ചുനിര്‍ത്തി. അവര്‍ ഞങ്ങളോടൊപ്പം ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ മോഹിച്ചുപോകുന്നു.'' ആഗ്നസ് മൂര്‍മു എന്ന സന്താള സ്ത്രീയുടെ വാക്കുകള്‍ക്ക് കണ്ണീരിന്റെ നനവ്. സിസ്റ്റര്‍ വല്‍സ ജോണിന്റെ സന്തത സഹചാരിയായിരുന്നു ആഗ്നസ്. വനിതാ സ്വാശ്രയ സംഘങ്ങളും രാജ്മഹല്‍ വഹാബ് സച്ചാവോ ആന്ദോളന്‍ എന്ന ജനകീയ മുന്നേറ്റത്തിന്റെ വനിതാ വിഭാഗവും നോക്കിയിരുന്നത് ആഗ്നസായിരുന്നു. സന്താളികള്‍ക്കിടയില്‍ ഹിന്ദിയും അല്‍പം ഇംഗ്ലീഷും വശമുള്ള ഏതാനും പേരില്‍ ഒരാളാണ് ആഗ്നസ്.
ജാര്‍ക്കണ്ടിലെ പക്കുവാഡയില്‍ സിസ്റ്റര്‍ വല്‍സ കൊല ചെയ്യപ്പെട്ടതിനുശേഷമാണ് ഇങ്ങനെഒരു മലയാളി കന്യാസ്ത്രീ സന്താ ള്‍ ഗോത്രങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലോകം അറിയുന്നത്.
''സിസ്റ്റര്‍ വല്‍സയുടെ മരണം പ്രസക്തമായ പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. സഭയില്‍ സന്യാസിനിമാരുടെ പങ്കെന്ത്? അവരുടെ സുരക്ഷ സഭ അവഗണിക്കുന്നതെന്ത്? ജനകീയ വിഷയങ്ങളില്‍ സാധുക്കളുടെ പക്ഷം ചേര്‍ന്ന് നീതിക്കായി പോരാടുന്ന കന്യാസ്ത്രീകളുടെ സംരക്ഷണം, പതിവു കാര്യങ്ങള്‍ വിട്ട് ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാന്‍ ഇറങ്ങേണ്ടതിന്റെ ആവശ്യം തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങള്‍ സിസ്റ്റര്‍ വല്‍സയുടെ മരണം സഭയ്ക്ക് മുന്നില്‍വയ്ക്കുന്നു. ബന്ധപ്പെട്ടവര്‍ ഇവയോട് പ്രതികരിക്കും എന്നാണ് എന്റെ പ്രതീക്ഷ.'' അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ അധ്യക്ഷനായ ഡോ. ജോണ്‍ ദയാല്‍ പറയുന്നു. ഇദ്ദേഹമാണ് വല്‍സയുടെ രക്തസാക്ഷിത്വം നട ന്ന സ്ഥലം ആദ്യം സന്ദര്‍ശിച്ചത്.
''സിസ്റ്റര്‍ വല്‍സയുടെ കൊലപാതകത്തിന് ശേഷം പൊതുസമൂഹവും സഭയും കാട്ടിയ മൗനം അപലപനീയമാണ്. കേരളത്തില്‍ നിസാരകാര്യങ്ങള്‍ക്ക് പോലും പ്ലക്കാര്‍ഡുമേന്തി തെരുവില്‍ ഇറങ്ങുന്നവര്‍, സാധുക്കള്‍ക്കായി ജീവിച്ച ഒരു സന്യാസിനി അതിദാരുണമായി വധിക്കപ്പെട്ടപ്പോ ള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല? അവരുടെ കൊലപാതകത്തില്‍ അന്വേഷണം വേണം എന്നുപോലും ആവശ്യപ്പെടാന്‍ സഭയ്ക്ക് കഴിഞ്ഞില്ലല്ലോ.'' ജോണ്‍ ദയാലിനെപ്പോലെ കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന അനേകം ക്രിസ്തീയസംഘടനാ നേതാക്കള്‍ ചോദിക്കുന്നു.
''സഭയുടെ മൗനം ഉത്തരേന്ത്യന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട അസത്യങ്ങളില്‍ നിന്നാണെങ്കില്‍ ഇനിയെങ്കിലും ഇത് തിരുത്തപ്പെടണം, ഞാന്‍ നേരിട്ടറിയുന്നതാണ് സിസ്റ്റര്‍ വല്‍സയെ. അവരുടെ ആത്മാര്‍ത്ഥതയും വിളിയോടുള്ള സമര്‍പ്പണവും അവര്‍ക്ക് സ്വജീവന്‍ നഷ്ടപ്പെടുത്തി. സുവിശേഷം ജീവിക്കുന്നവരുടെ ഹൃദയത്തിലെ മുറിവാണ് വല്‍സ.'' പാറ്റ്‌നയിലെ ജെസ്യൂട്ട് വൈദികനായ ഫാ. ജോര്‍ജ് നെടുമറ്റം സണ്‍ഡേശാലോമിനോട് പറഞ്ഞു. ഇദ്ദേഹം സെന്റ് സേവ്യേഴ്‌സ് സ്‌കൂ ളിന്റെ പ്രിന്‍സിപ്പലാണ്. കോട്ടയം കാഞ്ഞിരത്താനം സ്വദേശി.
''സിസ്റ്റര്‍ വല്‍സയുടെ മരണം ചില ഭാരി ച്ച ഉത്തരവാദിത്വങ്ങളാണ് നമ്മെ ഏല്‍പ്പിക്കുന്നത്. അഴിമതിക്കും അനീതിക്കും എതിരെ പ്രവത്തിക്കുന്ന സന്യസ്തര്‍ക്കും അല്മായര്‍ക്കും നേരെ ഇനിയും കത്തിമുന ഉയരാം. അതുകൊണ്ട് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. വല്‍സയുടെ രക്തസാക്ഷിത്വത്തെയും അവളുടെ സേവനങ്ങളെ യും മരണദിനം മാത്രം വാഴ്ത്തിപ്പാടുന്ന തിനപ്പുറം നാം ചെയ്യേണ്ടത് സിസ്റ്റര്‍ വല്‍ സയുടെ ദൗത്യത്തെ പിന്തുണയ്ക്കുക എന്നതാണ്. വല്‍സയോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.''
ബീഹാറിലും ജാര്‍ക്കണ്ടിലും 40 വര്‍ഷം സേവനം ചെയ്ത മലയാളി വൈദികന്‍ ഫാ. ടോം കവളക്കാട്ട് പറയുന്നു. വല്‍സയോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഫാ.ടോം കവളക്കാട്ടിന് അവരുടെ മരണം തീരാത്ത വേദനയാണ്.
അരിമത്തിയാക്കാരന്‍ ജോസഫിന്റേതുപോലെ സമാനമായ റോളായിരുന്നു ഈ വൈദികന്. വല്‍സയുടെ മൃതദേഹം ഏറ്റുവാങ്ങാനും ഡുംകയിലെ കത്തീഡ്രല്‍ പള്ളിയുടെ സെമിത്തേരിയില്‍ സംസ്‌കാരശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാനും ഇദ്ദേഹമാണ് ഉണ്ടായിരുന്നത്.
''ആധുനിക സാമൂഹ്യ പ്രവര്‍ത്തകരെപ്പോലെ ആഡംബരജീവിതം നയിച്ച്, സാ മൂഹ്യസേവനം നടത്തിയിരുന്നെങ്കില്‍ ഞ ങ്ങളുടെ സിസ്റ്റര്‍ വധിക്കപ്പെടുകയില്ലായിരുന്നു. പക്ഷേ, അവര്‍ തിരഞ്ഞെടുത്തത് അധികം ആരും തിരഞ്ഞെടുക്കാത്ത ത്യാഗങ്ങളുടെ പാതയായിരുന്നു.'' ഡുംക ബിഷപ് ഹൗസില്‍ സേവനം ചെയ്യുന്ന ഫാ. ചാള്‍ സ് മുര്‍മു ഓര്‍മിപ്പിക്കുന്നു. ആദിവാസിവിഭാഗത്തില്‍ നിന്നുള്ള വൈദികനാണ് ഇദ്ദേഹം. സിസ്റ്റര്‍ വല്‍സയുമായി ദീര്‍ഘനാള ത്തെ പരിചയമുണ്ട് ഫാ. ചാള്‍സിന്. അവരുടെ ധൈര്യം, ത്യാഗസന്നദ്ധത എല്ലാം ഫാ. മര്‍മ്മുവിന് മറക്കാനാവുന്നില്ല.
''സിസ്റ്റര്‍ വല്‍സയുടെ പ്രാര്‍ത്ഥനാജീവിതത്തെക്കുറച്ചും ആത്മീയതയെക്കുറിച്ചും സംശയം പ്രകടിപ്പിക്കുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ. അവര്‍ ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. ഇവിടെയുള്ള സാധാരണക്കാരെ അവര്‍ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. അവര്‍ക്ക് വേണ്ടി മരിച്ചു. ഇതിനേക്കാള്‍ മഹാത്യാഗം എന്താണ്?'' ഫാ. ചാള്‍സ് മുര്‍മു ചൂണ്ടിക്കാട്ടുന്നു.
സിസ്റ്റര്‍ വല്‍സയുടെ ആത്മീയതയെക്കുറിച്ച് സംശയിക്കരുത്, അവര്‍ക്ക് ജീവിതംതന്നെ പ്രാര്‍ത്ഥനയായിരുന്നു. അതിനവര്‍ തിരഞ്ഞെടുത്തത് ക്രൂശിന്റെ പാതയാണ്. ആത്മീയ കാര്യങ്ങളില്‍ ഇടര്‍ച്ച തോന്നുമ്പോള്‍ ഉപദേശം സ്വീകരിക്കാന്‍ അവര്‍ എന്റെ മുന്നിലെത്തിയിരുന്നു. മരണത്തിനു ശേഷവും അര്‍ഹമായ നീതി നിഷേധിക്ക പ്പെടുന്നത് അത്യന്തം വേദനാജനകമാണ്.'' 43 വര്‍ഷം ബീഹാറിലും ജാര്‍ക്കണ്ടിലും ജീവിച്ച ഫാ. ഫിലിപ്പ് മാന്തറയുടെ വാക്കുകള്‍. ഇദ്ദേഹത്തിന്റെ അടുത്താണ് സാമൂഹ്യ സേവനത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ സിസ്റ്റര്‍ വല്‍സ 1993 ല്‍ എത്തിയത്.
''ജീവിച്ചിരുന്നപ്പോള്‍ അവര്‍ അവഗണിക്കപ്പെട്ടു. മരണത്തിലും അവഗണിക്കപ്പെടുക വേദനാജനകമാണ്. നമ്മുടെ നീതിബോധത്തിന്റെയും ക്രിസ്തീയതയുടെയും ആഴം അളക്കാന്‍ വല്‍സയുടെ രക്തസാക്ഷിത്വം കാരണമാകട്ടെ. ഇനിയെങ്കിലും സഭയും സമൂഹവും ആ മകളെ ആദരിക്കട്ടെ എന്നാ ണ് എന്റെ പ്രാര്‍ത്ഥന.'' സി.ബി.സി.ഐ വനിതാ കമ്മീഷന്‍ എക്‌സിക്യുട്ടീവ് സെക്രട്ടറി അഡ്വ. സിസ്റ്റര്‍ ഹെലന്‍ സള്‍ദാനയുടെ വാക്കുകളില്‍ ദുഃഖം നിഴലിക്കുന്നു. പക്ക് വാഡ സന്ദര്‍ശിക്കാന്‍ പോയ വസ്തുതാപഠന സംഘത്തിലും ഹെലന്‍ ഉണ്ടായിരുന്നു.
''സന്യാസിനിമാര്‍ക്ക് സഭയില്‍ത്തന്നെ നീതി നിഷേധിക്കപ്പെടുന്നു, അതിന്റെ അവസാനത്തെ ഇരയാണ് സിസ്റ്റര്‍ വല്‍സ ജോണ്‍. അറിയപ്പെടാത്ത എത്രയോ വല്‍ സമാര്‍ നമുക്കിടയിലുണ്ട്. കൊല്ലപ്പെട്ടില്ലെങ്കിലും അതിനേക്കാള്‍ ദയനീയമായ ജീവിതാവസ്ഥകളെ നേരിടുന്ന എത്രയോ സന്യാസിനിമാര്‍ സഭയിലുണ്ട്. പൊന്നുപോലെ വളര്‍ത്തിയ മക്കളെ നമ്മുടെതന്നെ ആളുകള്‍ ദ്രോഹിക്കുന്നത് കണ്ട് നെഞ്ചു തകര്‍ന്ന് കരഞ്ഞ എത്രയോ
ന്നത്. അത് ഓരോ ഗുണഭോക്താവിന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് ചെക്കായിട്ട് നിക്ഷേപിക്കുകയാണ് പതിവ്. സിസ്റ്റര്‍ വല്‍സ ഒരിക്കലും സാമ്പത്തികം കൈകാര്യം ചെയ്തിരുന്നില്ല.

 

Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.