Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 26 August 2011 14:55

എ.ടി.എം., പാന്‍ കാര്‍ഡ്‌ ഇത്‌ കാര്‍ഡുകളുടെ കാലം

Written by  റോസ്‌ മേരി ജെ
Rate this item
(1 Vote)
ആധുനിക കാലത്ത്‌ നാം ഏറ്റവുമധികം ഉപയോഗിക്കുന്നത്‌ കാര്‍ഡുകളാണ്‌. രണ്ടുപതിറ്റാണ്ടുകള്‍ക്ക്‌മുമ്പ്‌ കാര്‍ഡെന്നു പറഞ്ഞാല്‍ ചുരുങ്ങിയ അര്‍ത്ഥമേയുണ്ടായിരുന്നുളളൂ. റേഷന്‍കാര്‍ഡ്‌, അല്ലെങ്കില്‍ ചീട്ടുകളിക്കുള്ള കാര്‍ഡ്‌. എല്ലാവര്‍ക്കും ഇത്‌ മാത്രമേ അറിയൂ. എന്നാല്‍ കാലം മാറി. ഇന്നെന്ത്‌ കാര്യത്തിനും കാര്‍ഡ്‌ വേണം. പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡ്‌, കൂടുതല്‍ പണം നിക്ഷേപിക്കാന്‍ പാന്‍ കാര്‍ഡ്‌, ബിസിനസ്‌ കാര്യങ്ങള്‍ക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌, മൊബൈലിന്‌ സിം കാര്‍ഡ്‌, വിളിക്കണമെങ്കില്‍ റീ ചാര്‍ജ്‌ കാര്‍ഡ്‌, വിവരങ്ങള്‍ സ്റ്റോര്‍ ചെയ്യണമെങ്കില്‍ മെമ്മറി കാര്‍ഡ്‌ തുടങ്ങി കാര്‍ഡുകളുടെ ഒരു ലോകത്താണ്‌ നാം. ഇന്ന്‌ ജീവിക്കണമെങ്കില്‍ കാര്‍ഡ്‌ വേണമെന്ന്‌ ചുരുക്കം. കാര്‍ഡുകളെക്കുറിച്ച്‌ സാമാന്യജ്ഞാനം കുറച്ചെങ്കിലും നാം അതുകൊണ്ട്‌ നേടണം. അല്ലെങ്കില്‍ പല അബദ്ധങ്ങളും സംഭവിക്കും. ചില ചെറിയ കാര്യങ്ങള്‍. 08
  •  പെര്‍മനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ കാര്‍ഡാണ്‌ `പാന്‍ കാര്‍ഡ്‌' എന്ന്‌ അറിയപ്പെടുന്നത്‌. നികുതി സംബന്ധമായ കാര്യങ്ങള്‍ക്കാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. ഇപ്പോള്‍ അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുളള സ്ഥലം വാങ്ങുന്നതിനും സ്ഥലം വില്‍ക്കുന്നതിനും മോട്ടോര്‍ വാഹനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഷെയ്‌റുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും എല്ലാം പാന്‍ കാര്‍ഡ്‌ വേണ്ടതുണ്ട്‌.
  • അര ലക്ഷം രൂപയില്‍ കൂടുതല്‍ തുക എസ്‌.ബി. അക്കൗണ്ടില്‍ നിക്ഷേപിക്കണമെങ്കില്‍ പാന്‍കാര്‍ഡ്‌ ഉണ്ടായിരിക്കണമെന്ന്‌ വ്യവസ്ഥയുണ്ട്‌. ക്രെഡിറ്റ്‌ കാര്‍ഡിന്‌ അപേക്ഷിക്കുമ്പോഴും വിദേശയാത്ര നടത്തുമ്പോഴും ഉദ്യോഗസ്ഥര്‍ പാന്‍ കാര്‍ഡുണ്ടോ എന്നായിരിക്കും ആദ്യം അന്വേഷിക്കുക. ആകയാല്‍ നിങ്ങളുടെ തനത്‌ പാന്‍നമ്പര്‍ എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക.
  • നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി സര്‍വീസ്‌ ലിമിറ്റഡ്‌ അംഗീകാരം നല്‍കിയ ഏജന്റുകളിലൂടെയാണ്‌ പാന്‍കാര്‍ഡിന്‌ അപേക്ഷിക്കേണ്ടത്‌. തിരിച്ചറിയല്‍ രേഖകള്‍, രണ്ടു പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, നിശ്ചിത ഫീസ്‌ എന്നിവ നല്‍കി അപേക്ഷിക്കാം. യു.ടി.ഐ, ഫെഡറല്‍ ബാങ്ക്‌ എന്നിവയുടെ ശാഖകളിലൂടെ ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌. കാര്‍ഡ്‌ തപാല്‍ വഴി കിട്ടും. ഭാവിയില്‍ കൂടുതല്‍ മേഖലകളില്‍ പാന്‍കാര്‍ഡ്‌ ഉപയോഗിക്കേണ്ടിവരുമെന്നുളള കാര്യം തീര്‍ച്ചയാണ്‌.
  • എ.ടി.എം കാര്‍ഡ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. പണം കയ്യില്‍കൊണ്ടു നടക്കാതെ ആവശ്യഘട്ടങ്ങളില്‍ ഉപകരിക്കും എന്നുളളതാണ്‌ എ.ടി.എം കാര്‍ഡിന്റെ നേട്ടം. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ധാരാളം ദുരനുഭവങ്ങള്‍ ഉണ്ടാകാം. കാര്‍ഡിട്ട്‌ പണം കിട്ടിയാല്‍ പലരും രൂപ എണ്ണിത്തിട്ടപ്പെടുത്താറില്ല. വളരെ കൃത്യമായി എ.ടി.എം കൗണ്ടറിലൂടെ പണം ലഭിക്കുന്നു എന്നാണ്‌ പലരുടെയും ധാരണ. എന്നാല്‍ അപൂര്‍വ്വം ചിലര്‍ക്കെങ്കിലും അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്‌. 7000 രൂപ ലഭിക്കേണ്ട ഒരാള്‍ക്ക്‌ 5000 രൂപ മാത്രമാണ്‌ ലഭിച്ചത്‌. ചില സാങ്കേതികത്തകരാറുകള്‍ കൊണ്ട്‌ സംഭവിക്കുന്നതാണിത്‌. എന്നാല്‍ അക്കൗണ്ടില്‍ നിന്ന്‌ 7000 രൂപ പിന്‍വലിക്കപ്പെടുകയും ചെയ്‌തു. ചിലര്‍ക്ക്‌ കളളനോട്ടുകള്‍ എ.ടി.എമ്മി.ലൂടെ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌. അതുകൊണ്ട്‌ പണം എണ്ണിത്തിട്ടപ്പെടുത്തിയതിനുശേഷമേ കൗണ്ടര്‍ വിട്ടുപോകാവൂ. പാകപ്പിഴകളുണ്ടെന്ന്‌ അറിഞ്ഞാല്‍ ഉടന്‍ ബാങ്കില്‍ വിളിച്ചറിയിക്കണം.
  • തികഞ്ഞ സ്വകാര്യതയിലേ എ.ടി.എം. കാര്‍ഡ്‌ ഉപയോഗിക്കാവൂ. പുറത്തുനിന്ന്‌ നിങ്ങളുടെ വിരലുകളുടെ ചലനങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. പണത്തൊടൊപ്പം കിട്ടുന്ന ബാലന്‍സ്‌ സ്ലിപ്പ്‌ അശ്രദ്ധമായി കളയരുത്‌.
  • കാര്‍ഡിട്ട്‌ അത്യാവശ്യ വിവരങ്ങള്‍ നല്‍കി കാത്തിരുന്നാലും കൗണ്ടറില്‍ പണം വന്നാല്‍ കൃത്യം ഒരു മിനിട്ടിനുള്ളില്‍ സ്വീകരിക്കണം. അല്ലെങ്കില്‍ പണംതിരിച്ച്‌ മെഷീനിലേക്ക്‌ മടങ്ങും. ഇങ്ങനെ സംഭവിച്ചാല്‍ ആദ്യം ബാങ്കില്‍ വിളിച്ച്‌ വിവരം പറയണം. ബാങ്ക്‌ അധികൃതര്‍ക്ക്‌ ബോധ്യപ്പെട്ടശേഷം പണം തിരികെ നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും.
  • ക്രെഡിറ്റ്‌ കാര്‍ഡുകളുടെ കാര്യവും മേല്‍പ്പറഞ്ഞതുപോലെ തന്നെ. അതീവ ശ്രദ്ധയോടെ തന്നെയാണിതും കൈ കാര്യം ചെയ്യേണ്ടത്‌. ബിസിനസ്‌ ആവശ്യങ്ങള്‍ക്കും ഓഫീസ്‌ കാര്യങ്ങള്‍ക്കും യാത്രചെയ്യേണ്ടിവരുന്നവര്‍ ക്കുമൊക്കെ ഇത്‌ സൗകര്യപ്രദം തന്നെ. എന്നാല്‍ സാധാരണക്കാര്‍ക്ക്‌ ഇത്‌ ധൂര്‍ത്തിനുളള ഉപാധിയായി മാറാറുണ്ട്‌.
  •  ക്രെഡിറ്റ്‌ കാര്‍ഡിനെക്കുറിച്ച്‌ ശരിയായി മനസിലാക്കിയ ശേഷമേ അതിന്റെ ഉടമയാകളാന്‍ തുനിയാവൂ. വ്യവസ്ഥകള്‍ ശരിക്കറിയാതെ ഇതിന്റെ ഉടമകളായ പലര്‍ക്കും വലിയ കടബാധ്യതയ്‌ക്ക്‌ കാരണമായതായി കേട്ടിട്ടുണ്ട്‌.
  • ക്രെഡിറ്റ്‌ കാര്‍ഡ്‌ എ.ടി.എമ്മില്‍ നിന്ന്‌ പണമെടുക്കാന്‍ ചിലരൊക്കെ ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ ഇതിന്‌ നല്‍കുന്ന ഫീസ്‌ ഒരിടപാടിന്‌ മൂന്നുശതമാനത്തോളമുണ്ടെന്നുളളത്‌ പലര്‍ക്കും അറിഞ്ഞുകൂടാ. കാര്‍ഡ്‌ മറ്റുള്ളവര്‍ക്ക്‌ കൈമാറിയാല്‍ വലിയ പൊല്ലാപ്പായേക്കും. വിശ്വസിച്ച്‌ നല്‍കിയവര്‍ വഞ്ചിക്കപ്പെട്ടതിന്‌ ഉദാഹരണങ്ങള്‍ നിരവധിയാണ്‌. ഓരോ പ്രാവശ്യവും ഉപയോഗം കഴിഞ്ഞ്‌ കാര്‍ഡ്‌ തിരിച്ചെടുക്കുന്ന കാര്യം മറന്നുപോകരുത്‌. അതോടൊപ്പം അവര്‍ നല്‍കുന്ന സ്ലിപ്പുകള്‍ സൂക്ഷിച്ചു വെക്കണം. അത്‌ കൃത്യമാണോയെന്ന്‌ പരിശോധിക്കുകയും വേണം. ക്രെഡിറ്റ്‌ കാര്‍ഡ്‌ കിട്ടുന്ന പലരും ധൂര്‍ത്തടിച്ച്‌ പണം ചെലവഴിച്ച്‌ വന്‍സാമ്പത്തിക ബാധ്യത വരുത്തുന്ന കാഴ്‌ചയാണ്‌ മിക്കവാറും കണ്ടുവരുന്നത്‌. ക്രെഡിറ്റ്‌ കാര്‍ഡുണ്ട്‌ എന്ന കാരണത്താല്‍ കടയുടമ നല്‍കുന്ന മറ്റ്‌ ഓഫറുകള്‍ സ്വീകരിക്കാതിരിക്കാനുളള മനസെങ്കിലും കാണിക്കണം.
  • കാര്‍ഡ്‌ കൈമോശം വന്നാല്‍ ആദ്യം അറിയിക്കേണ്ടത്‌ ബാങ്കിലാണ്‌. ഉടന്‍ തന്നെ ബാങ്ക്‌ അത്‌ ക്യാന്‍സല്‍ ചെയ്യും. കാര്‍ഡിന്റെ രഹസ്യനമ്പര്‍ രഹസ്യമായിത്തന്നെ സൂക്ഷിക്കുക.
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.