Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 02 December 2011 12:06

യാത്രയിലെ സംരക്ഷണം Featured

Written by  ജോയിസ്‌ കാരന്താനം
Rate this item
(2 votes)
യാത്രചെയ്യാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. കാരണം, അത്‌ ജീവിതത്തിന്റെ ഭാഗംതന്നെയാണ്‌. ചിലര്‍ ആവശ്യത്തിനും അത്യാവശ്യത്തിനും യാത്ര ചെയ്യുമ്പോള്‍ മറ്റുചിലര്‍ക്ക്‌ യാത്ര അരോചകമാണ്‌. ചിലര്‍ യാത്രകള്‍ ആസ്വദിക്കുമ്പോള്‍ ചിലര്‍ക്ക്‌ അത്‌ ഭാരമാണ്‌. എങ്ങനെയാണെങ്കിലും ജീവിതത്തില്‍ യാത്ര ആവശ്യമായി വരുന്നു. കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ ലക്ഷക്കണക്കിനു കിലോമീറ്ററുകള്‍ പലരും ഇതിനകം യാത്രചെയ്‌തു കഴിഞ്ഞിട്ടുണ്ടാകണം.

യാത്രയെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ത്തന്നെ യാത്രാ മാര്‍ഗങ്ങളെക്കുറിച്ചും സൗകര്യപ്രദമായി യാത്രചെയ്യുന്നതിനെക്കുറിച്ചുമാണ്‌ നാം ചിന്തിക്കുന്നത്‌. ഏതുരീതിയിലും എപ്പോള്‍വേണമെങ്കിലും യാത്രചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഇന്നു സൗകര്യങ്ങള്‍ വര്‍ധിച്ചിരിക്കുന്നു; ഒപ്പം ഭയപ്പെടുത്തുന്ന രീതിയില്‍ അപകടങ്ങളും. നേരില്‍ കാണുന്നതും നിത്യേന മാധ്യമങ്ങളില്‍ക്കൂടി അറിയുന്നതും അറിയപ്പെടാത്തുമായ എത്രയോ അപകടങ്ങള്‍. അപ്രതീക്ഷിത മരണങ്ങള്‍, അംഗഭംഗം വന്നവര്‍, ജീവിതകാലം മുഴുവന്‍ കിടപ്പിലാകുന്നവര്‍... അങ്ങനെ എത്രയെത്ര!

ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 14 പേര്‍ മരിക്കുന്നു എന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഒരു വര്‍ഷം 118 ലക്ഷം. എന്നാല്‍ വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ 469 ലക്ഷത്തോളം വരും. 15നും 25നും ഇടയില്‍ പ്രായമുള്ളവരാണ്‌ അപകടങ്ങളില്‍പെടുന്നവരില്‍ ഏറെയും. നാഷണല്‍ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ നല്‌കുന്ന ഈ കണക്കുകള്‍ നമുക്ക്‌ അവഗണിക്കാനാവില്ല. വാഹനാപകടത്തില്‍ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും ഓര്‍മിക്കാന്‍ ലോകവ്യാപകമായി ഒരു ദിനം മാറ്റിവെച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ത്തന്നെ അപകടങ്ങളുടെ തീവ്രതയെക്കുറിച്ച്‌ നമുക്ക്‌ ബോധ്യപ്പെടും.
എന്തൊക്കെയായാലും വാഹനങ്ങളുടെ എണ്ണം കുറയുന്നില്ല; വാഹനാപകടങ്ങളും. വലിയ ദുരന്തങ്ങള്‍, വിശേഷിച്ച്‌ നാം കൂടി ഉള്‍പ്പെടാമായിരുന്ന അപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ്‌ നമുക്കു ലഭിക്കുന്ന ദൈവിക സംരക്ഷണത്തെക്കുറിച്ച്‌ നാം ഓര്‍ക്കുന്നത്‌. പല അപകടങ്ങളില്‍നിന്നും തലനാരിഴയ്‌ക്ക്‌ രക്ഷപെട്ട അനുഭവവും നമ്മില്‍ പലര്‍ക്കുമുണ്ടാകും. ഓഫീസിലേക്കും പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ദിവസേന യാത്ര ചെയ്യേണ്ടിവരുന്ന നമുക്ക്‌ ദൈവം നല്‌കുന്ന സംരക്ഷണം എത്രയോ വലുതാണ്‌. എന്നാല്‍ അതെപ്പറ്റി ഓര്‍ക്കാനോ, ദൈവത്തിനു നന്ദി പറയാനോ നാം ശ്രമിക്കാറില്ല. അതാണ്‌ ദുഃഖകരമായ വസ്‌തുത.

നാം യാത്രചെയ്യുന്ന വാഹനവും വാഹനമോടിക്കുന്ന വ്യക്തിയും ശ്രദ്ധയോടും സുരക്ഷിതത്വത്തോടും വാഹനമോടിച്ചാലും അപകടങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. എതിരെ വരുന്ന വാഹനം ഓടിക്കുന്ന വ്യക്തിയുടെ അശ്രദ്ധമൂലം എത്രയോ അപകടങ്ങള്‍ ഉണ്ടാകുന്നു. റോഡ്‌ നിയമങ്ങള്‍ പാലിക്കാതെയും ശ്രദ്ധയില്ലാതെയും റോഡു മുറിച്ചു കടക്കുന്നവരും ഓവര്‍ടേക്ക്‌ ചെയ്യുന്നവരും എല്ലാം അപകടങ്ങള്‍ക്ക്‌ കാരണക്കാരാകുന്നു.

അതിനാല്‍ നാം സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ്‌, യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുകയെന്നത്‌. ബസിലോ ട്രെയിനിലോ വിമാനത്തിലോ ഒക്കെ യാത്രചെയ്യുന്നവര്‍ തങ്ങളോടൊപ്പം യാത്രചെയ്യുന്ന എല്ലാവരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണം. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 27-ാം അധ്യായത്തില്‍ വിശുദ്ധ പൗലോസിന്റെ കപ്പല്‍ യാത്രയെക്കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. വലിയ അപകടമുണ്ടാകാവുന്ന സാഹചര്യത്തില്‍ കപ്പലിലുള്ള എല്ലാവരെയും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച്‌ പൗലോസ്‌ ശ്ലീഹാ പ്രാര്‍ത്ഥിക്കുന്നു. അതിനുത്തരമായി കപ്പലിലുള്ള ആരുടെയും ജീവന്‌ അപകടമുണ്ടാകുകയില്ലെന്ന്‌ ദൈവം പൗലോസ്‌ ശ്ലീഹായെ അറിയിക്കുന്നു.

നാം പ്രാര്‍ത്ഥിക്കുമ്പോഴും ഇപ്രകാരം തന്നെ നമ്മോടൊപ്പം യാത്രചെയ്യുന്നവരെയും ദൈവം തന്റെ സംരക്ഷണവലയത്തില്‍ കാത്തുകൊള്ളും. വാഹനമോടിക്കുന്ന വ്യക്തിക്കുവേണ്ടിയും നിരത്തില്‍ നമുക്കു സമാന്തരമായും എതിരെയും വരുന്ന വാഹനങ്ങള്‍ക്കുവേണ്ടിയും എല്ലാം നാം പ്രാര്‍ത്ഥിക്കണം.

നമ്മുടെ യാത്രകള്‍ ദൈവികസംരക്ഷണത്തിലാകട്ടെ. ``നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന്‌ തന്റെ ദൂതന്മാരോടു കല്‌പിക്കും'' (സങ്കീ. 91:11) എന്ന തിരുവചനം എപ്പോഴും നമ്മുടെ പാതയില്‍ വെളിച്ചവും സംരക്ഷണവുമായിത്തീരാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.