മാധ്യമ ശുശ്രൂഷയിലൂടെ ദൈവരാജ്യപ്രഘോഷണത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന വൈദികനാണ് ഫാ. ജയന്‍ നാ കപ്പുഴ. കോതമംഗലം രൂപതയിലെ സീ നിയര്‍ വൈദികരിലൊരാളായ ഫാ. ജ യന്‍, പ്രവര്‍ത്തിച്ച ഇടവകകളിലെല്ലാം ക്രൈസ്‌തവസാക്ഷ്യം പകര്‍ന്നു നല്‍ കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വൈദികശുശ്രൂഷ യ്‌ക്ക് മാധ്യമങ്ങളെ അദ്ദേഹം എന്നും ഉപയോഗപ്പെടുത്തി.
കോതമംഗലം നാകപ്പുഴ ഇടവകയില്‍ അറയ്‌ക്കല്‍ ജോസഫിന്റെയും റോസയുടെയും രണ്ടുമക്കളില്‍ ഇളയവനായ ജോയി അറയ്‌ക്കലാണ് സാഹിത്യരചനയ്‌ക്കായി ജയന്‍ നാകപ്പുഴ എന്ന നാമം സ്വീകരിച്ചു.
ഭാവിയില്‍ എന്തായിത്തീരാനാണ് ആ ഗ്രഹമെന്ന അധ്യാപകന്റെ ചോദ്യത്തിന് ജോയി നല്‍കിയ ഉത്തരം വൈ ദികനാകുകയെന്നതായിരുന്നു. വീട്ടിലെയും സ്‌കൂളിലെയും സാഹചര്യങ്ങള്‍ ദൈവവിളിക്ക് പ്രോത്സാഹനം നല്‍കുന്നതായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിക്കുന്നു.
ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അള്‍ത്താരബാലനായി ശുശ്രൂഷ തുടങ്ങി. പിതൃസഹോദരന്‍ വൈദിക വിദ്യാര്‍ത്ഥിയായി വീട്ടില്‍ വന്നത് ദൈ വവിളിയിലേക്ക് മനസ് തിരിയാന്‍ പ്രേര ണ നല്‍കുന്നതായിരുന്നു. ഇടവക പ ള്ളിയിലെ എട്ടുനോമ്പാചരണവും മാ താവിനോടുള്ള ഭക്തിയും ജീവിതത്തി ല്‍ സ്വാധീനം ചെലുത്തിയിരുന്നു.
കോതമംഗലം രൂപത മൈനര്‍ സെമിനാരിയില്‍ പഠിക്കുന്നതിനിടെ മൂവാറ്റുപുഴ നിര്‍മ്മലാ കോളജില്‍ പഠനം തുടര്‍ ന്നിരുന്നു.
1974-80 വര്‍ഷങ്ങളില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി. മാര്‍ തോമസ് ചക്യത്ത്, മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ അ ക്കാലത്ത് സെമിനാരി പരിശീലകരായി ഉണ്ടായിരുന്നു. 1980 ഡിസംബര്‍ 22 ന് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ ഏകാങ്കനാടകം സ്‌കൂള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് സാഹിത്യലോക പ്രവേശനത്തിന് തുടക്കമായത്. ആലുവായില്‍ സെമിനാരി പരിശീലനകാലത്ത് സാഹിത്യരചനയ്‌ക്ക് പ്രോത്സാഹനം ലഭിച്ചു. റെക്‌ടറായിരുന്ന ഫാ. അഗസ്റ്റ്യന്‍ പള്ളിക്കുന്നേല്‍ പ്രോ ത്സാഹനവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതായി ജയന്‍ നാകപ്പുഴ ഓര്‍മിക്കുന്നു. സ്‌നേഹദര്‍ശനം, അഗ്നിശിഖരം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. കാരിത്താസ് മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിക്കാനും കഴിഞ്ഞിരുന്നു.
വൈദികനായി ആദ്യനിയമനം ഹൈ റേഞ്ച്, ഇരട്ടയാറില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു. കല്ലൂര്‍ക്കാട്, മാങ്കുളം, ആരക്കുഴ, വെഞ്ചേണി സെന്റ് ജോര്‍ജ്, മാങ്കുഴ, പച്ചടി, ഉദയഗിരി, പണിക്കര്‍കുടി, പന്നിമറ്റം, ചെപ്പുകുളം, പാലക്കുഴ, പെരുമണ്ണൂര്‍ എന്നീ ഇടവകകളില്‍ വികാരിയായിരുന്നു.
വെഞ്ചേണിയിലേക്കുള്ള യാത്രയില്‍ ദിവസം അഞ്ചുമണിക്കൂര്‍ വണ്ടി തകരാറുമൂലം വഴിയില്‍ കുടുങ്ങിക്കിടക്കുകയുണ്ടായി. ഇതാണ് വികസനരംഗത്ത് പുതിയ ജനകീയ കൂട്ടായ്‌മക്കും സംരംഭങ്ങള്‍ക്കും ഇത് പ്രേരണയായത്.
മുന്നൂറും നാനൂറും പേരൊക്കെ ചേര്‍ ന്നായിരുന്നു അക്കാലത്ത് ശ്രമദാനം നടത്തിയിരുന്നത്. ഉത്സവപ്രതീതിയിലായിരുന്നു അന്നത്തെ ശ്രമദാനയജ്ഞങ്ങ ള്‍. 11 കെ.വി. വൈദ്യുതി ലൈന്‍ വലി യ മലയിലൂടെ വലിക്കാന്‍ നൂറിലധികംപേര്‍ സാഹസികമായി അധ്വാനിക്കുന്നുണ്ടായിരുന്നു.
വെഞ്ചേണിയില്‍ വികാരിയായിരിക്കെ തിരുഹൃദയ കോണ്‍വെന്റ്, സ്‌കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മാണത്തിനും നേതൃത്വം നല്‍കി. ഓരോ ഇടവകയിലെയും സേവന ശുശ്രൂഷ യ്‌ക്ക് ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെയാണ് സഹകരിച്ചിരുന്നത്.
1984 ല്‍ ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷനില്‍ അംഗമായി. ഐ.സി.പി.എ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ നടന്ന മീഡിയ പരിശീലനത്തില്‍ പങ്കെടുത്ത് മാധ്യമരംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് അറിവ് നേടാന്‍ കഴിഞ്ഞു. ഐ.സി.പി.എ പ്രസിഡന്റായിരുന്ന ഫാ. ജോണ്‍ വള്ളമറ്റം പ്രോ ത്സാഹനം നല്‍കിയിരുന്നു.
ഐ.സി.പി.എ റീജിനല്‍ കോ-ഓര്‍ഡിനേറ്റര്‍, നാഷണല്‍ ട്രഷറര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ഐ.സി.പി.എ.യുടെ നാഷണല്‍ ജോയി ന്റ് സെക്രട്ടറിയാണ്. കോ തമംഗലം രൂപതയുടെ ചരിത്രം `അന്‍ പിന്റെ അമ്പതാണ്ട്' രചനയ്‌ക്ക് പങ്കാളിയായിരുന്നു.
1980 ല്‍ പി.ഒ.സി ആദ്യമായി മലയാളത്തില്‍ സമ്പൂര്‍ണ മലയാളം പരിഭാഷ പ്രസിദ്ധീകരിച്ചപ്പോള്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗമായിരുന്നു. 2003 ല്‍ കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിതമാകുന്നതിന് മുമ്പ് 17 വര്‍ഷം ഇപ്പോഴത്തെ ഇടുക്കി രൂപതയിലെ ഹൈറേഞ്ച് മേഖലയില്‍ ശുശ്രൂഷ ചെയ്‌തിരുന്നു. ആധുനിക കാലഘട്ടത്തില്‍ സഭാശുശ്രൂഷ
യ്‌ക്ക് മാധ്യമങ്ങളെ വലിയ നിലയില്‍ ഉപയോഗപ്പെടുത്താനാകുമെന്ന് അദ്ദേ ഹം വിശ്വസിക്കുന്നു.
Friday, 21 October 2011 13:42
പുരോഹിതനായി... മാധ്യമപ്രവര്‍ത്തകനായി...
Written by പ്ലാത്തോട്ടം മാത്യു
Read 326 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.