Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 17 February 2012 11:47

മറ്റുള്ളവരെ ശ്രദ്ധിക്കാത്ത ആത്മീയത യഥാര്‍ത്ഥ ആത്മീയതയല്ല: മാര്‍പാപ്പ

Written by  Shalom Editor
Rate this item
(2 votes)

വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് നമ്മെക്കുറിച്ചുള്ള ചിന്ത വെടിഞ്ഞ് ദൈവത്തിലേക്കും അപരനിലേക്കും നാം മുഖമുയര്‍ത്തണമെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. സ്വാര്‍ത്ഥലക്ഷ്യത്തോടെ സ്വയംപര്യാപ്തത നേടുവാനുള്ള ശ്രമം ക്രിസ്തീയ സ്‌നേഹത്തിന് വിരുദ്ധമാണ്. നോമ്പുകാലത്ത് നാമെടുക്കുന്ന തീരുമാനങ്ങളിലും നമ്മുടെ പ്രവര്‍ത്തനങ്ങളിലും പോലും ഇത് പ്രതിഫലിക്കാറുണ്ട്. ഉപവാസവും പ്രാര്‍ത്ഥനയും ത്യാഗപ്രവൃത്തികളും ലക്ഷ്യം വയ്ക്കുന്നത് സ്വാര്‍ത്ഥനേട്ടങ്ങളിലേക്കാണ്. ദൈവത്തിലേക്കും മറ്റുള്ളവരിലേക്കും നോക്കുന്നതാണ് നോമ്പ്. സ്വകാര്യതയെ സ്‌നേഹിക്കുവാനുള്ള പ്രവണത നമുക്കുണ്ട്. നമ്മുടെ വിശുദ്ധീകരണത്തിനായി കൊതിക്കുന്നതിനെക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്കായി നാം അദ്ധ്വാനിക്കണം. അപ്പോള്‍ നമ്മുടെ വിശുദ്ധീകരണം സാധ്യമായിക്കൊള്ളും. അപരനെ ശ്രദ്ധിക്കാത്ത ആത്മീയത യഥാര്‍ത്ഥ ആത്മീയതയല്ല. പരസ്പരം സ്‌നേഹിക്കുക എന്ന കല്‍പനയ്ക്ക് മറ്റേത് ആത്മീയ നിര്‍ദ്ദേശത്തെക്കാളും നാം വില കല്‍പിക്കണം. അനീതിയും അസമത്വവും നിലനില്‍ക്കുന്നതിന് പിന്നില്‍ ആത്മീയ കാരണങ്ങളുണ്ട്. അനീതിയും അക്രമവും ചൂഷണവും അവസാനിക്കുകയും പങ്കുവയ്ക്കുന്ന മനോഭാവം നമ്മില്‍ വളരുകയും ചെയ്യുമ്പോള്‍ അനേകര്‍ക്ക് സമാധാനവും സന്തോഷവും ലഭിക്കും. എല്ലാവര്‍ക്കും ആവശ്യമായത് ഈ ലോകത്തുണ്ട്. എന്നാല്‍ സ്വാര്‍ത്ഥത മൂലം പലരും പങ്കുവയ്ക്കുവാന്‍ തയ്യാറാകുന്നില്ല.

ദൈവത്തെ മനുഷ്യന്‍ മറക്കുന്നതാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണം. ദൈവത്തെക്കുറിച്ച് ഓര്‍മ്മയുള്ളവര്‍ക്ക് മറ്റുള്ളവരുടെ വേദനയില്‍ സങ്കടമുണ്ടാകും. നോമ്പുകാലം നമ്മെക്കുറിച്ച് ചിന്തിക്കുന്നതിന് പകരം ദൈവത്തെക്കുറിച്ച് ചിന്തിക്കുവാന്‍ നമ്മെ പ്രാപ്തരാക്കണം. സഹജീവികള്‍ക്ക് പ്രാധാന്യം നല്‍കാത്ത ആത്മീയത ദോഷകരമായി നമ്മുടെ ജീവിതത്തെ ബാധിക്കും. 2012 ലെ നോമ്പുകാല സന്ദേശത്തിന്റെ ഉള്ളടക്കമായി പരിശുദ്ധപിതാവ് തിരഞ്ഞെടുത്തിരിക്കുന്നത് പൗലോസ്ലീഹാ ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്നുള്ള വാക്യമാണ്. ''നമുക്ക് മറ്റുള്ളവരെക്കുറിച്ച് ശ്രദ്ധയുള്ളവരാകാം. സ്‌നേഹത്തിലും സത്പ്രവൃത്തികളിലും നമുക്ക് അവരോട് അടുക്കാം.''

Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.