സാല്‍വദോര്‍, ബ്രസീല്‍: പോലീസുകാരുടെ സമരത്തിന് മധ്യസ്ഥത വഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ആര്‍ച്ച് ബിഷപ് മ്യുറിലോ ക്രീഗര്‍. ബാഹിയ സംസ്ഥാനത്ത് നടന്ന അതിക്രൂരമായ ആക്രമണത്തില്‍ 95 ഓളം പേര്‍ വധിക്കപ്പെട്ടിട്ടുണ്ട്. പോലീസ് ഓഫീസര്‍മാരുടെ സമരത്തെ നിലയ്ക്കുനിര്‍ത്താന്‍ ഗവണ്‍മെന്റിന് സാധിക്കാതെ വന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ ആവശ്യം പരിഗണിച്ചാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുവാന്‍ ആര്‍ച്ച് ബിഷപ് തയ്യാറായത്.
കഴിഞ്ഞ ദിവസം നിയമനിര്‍മ്മാണ സഭയില്‍ സമരം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥരെ സായുധധാരികളായ പട്ടാളത്തെക്കൊണ്ട് ഒഴിപ്പിക്കുവാന്‍ ഗവര്‍ണര്‍ ജാക്വസ് വാണര്‍ ശ്രമിച്ചു. പ്രസ്തുത നടപടി ആരംഭിച്ചതോടെ അവസ്ഥ കൂടുതല്‍ മോശമായിരിക്കുകയാണ്.
പോലീസ് ഓഫീസര്‍മാരും ഗവണ്‍മെന്റ് പട്ടാളവും തമ്മി ല്‍ സംഘര്‍ഷം ഉണ്ടായി. പോലീസ് ഓഫീസര്‍മാരുടെ ഭവനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേര്‍ കൊല്ലപ്പെട്ടു. പോലീ സ് ഓഫീസര്‍മാര്‍ താമസിക്കുന്ന ക്യാമ്പിലേക്കുള്ള വൈദ്യുതിയും ജലസേചന സംവിധാനങ്ങളും ഉപരോധത്തിന്റെ ഭാഗമായി പട്ടാളം വിച്ഛേദിച്ചിരുന്നു. സംഘര്‍ഷത്തിലൂടെ യും പോരാട്ടത്തിലൂടെയും പ്രതിസന്ധി പരിഹരിക്കാന്‍ സാ ധിക്കുന്നില്ല എന്ന് ഗവണ്‍മെന്റ് അധികൃതര്‍ക്ക് ബോധ്യമായി. ഈ അവസരത്തിലാണ് പോലീസ് ഓഫീസര്‍മാരും ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുന്നത് ആര്‍ച്ച് ബിഷപ് നിയമിതനായത്.
Read 144 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.