വാഷിങ്ടണ്‍: വിശ്വാസികളുടെ ആത്മീയജീവിതത്തിന് കൂടുതല്‍ ഉണര്‍വും ശക്തിയും നല്‍കുവാന്‍ നോമ്പുകാലത്ത് സഭാനേതൃത്വം ശ്രമിക്കണമെന്ന് അമേരിക്കന്‍ മെത്രാന്‍സമിതി. 'കാത്തലിക്‌സ് കം ഹോം' എന്ന പേരില്‍ അമേരിക്കയിലുടനീളം പ്രചരണം നടത്തുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പല രൂപതകളിലും വന്‍ വിജയമാണ് കൊയ്യുന്നത്. വിശ്വാസത്തില്‍ നിന്ന് അകന്നുപോയവര്‍ക്ക് നല്ലൊരു കുമ്പസാരം നടത്തി തിരികെ വരുവാനുള്ള അവസരങ്ങളും സംഘടന ഒരുക്കുന്നുണ്ട്.
നോമ്പുകാലത്ത് കത്തോലിക്കാ വിശ്വാസത്തോട് ജനങ്ങളുടെ ഉള്ളില്‍ സ്‌നേഹം വളര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നു. അറ്റ്‌ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കാത്തലിക്‌സ് കം ഹോം' സംഘടന 33 രൂപതകളിലായി ഏകദേശം 40 മില്ല്യണ്‍ വിശ്വാസികളുമായി സംവദിക്കുന്നുണ്ട്. ടെലിവിഷന്‍ ശുശ്രൂഷകളിലൂടെയും മാധ്യമ ശുശ്രൂഷകളിലൂടെയും ഏകദേശം 250 മില്ല്യണ്‍ ജനങ്ങളില്‍ അവരുടെ ബോധവത്കരണ പരിപാടികള്‍ എത്തുന്നുണ്ട്. ഈ സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്നത് ടോം പീറ്റേഴ്‌സണ്‍ എന്ന വ്യക്തിയാണ്. സ്വന്തക്കാരോ ബന്ധുക്കളോ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് പോയിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി അല്‍പം പണം പങ്കുവയ്ക്കുവാന്‍ തയ്യാറാകുന്നവര്‍ ഉണ്ടോ എന്നാണ് സംഘടന ചോദിക്കുന്നത്. ഇത്തരത്തില്‍ സംഘടനയുടെ പ്രവര്‍ത്തന ചെലവുകളില്‍ പങ്കുപറ്റുന്ന അനേകര്‍ അമേരിക്കയിലുണ്ട്. ടെലിവിഷന്‍ പ്രോഗ്രാമുകളും പ്രചരണ മാര്‍ഗങ്ങളും ഈ നോമ്പുകാലത്ത് കൂടുതല്‍ ശക്തമാക്കാനുള്ള എല്ലാ പിന്തുണയും സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടെന്ന് ടോം പീറ്റേഴ്‌സണ്‍ പറഞ്ഞു.
Read 110 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.