? റോമില്‍ നിന്നുള്ള രൂപതയിലെ ഭൂതോച്ചാടകനാണല്ലോ അങ്ങ്. തിരുസഭ ഔദ്യോഗികമായി അംഗീകാരം നല്‍കിയിട്ടുള്ള വ്യക്തിയുമാണ്...
ശരിയാണ്. ഭൂതോച്ചാടകര്‍ക്കായുള്ള സംഘടനയുടെ സ്ഥാപക പ്രസിഡന്റുമാണ്. ഇപ്പോള്‍ എനിക്ക് വയസായി. എന്നാല്‍ പൈശാചിക ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
? ഭൂതോച്ചാടനം എന്നു പറഞ്ഞാല്‍ എന്താണ്.
തിരുസഭയുടെ അംഗീകാരത്തോടും അധികാരത്തോടും കൂടെയുള്ള പരസ്യപ്രാര്‍ത്ഥനയാണിത്. മെത്രാന്‍ നിയമിക്കുന്ന ഒരു വൈദികനു മാത്രമേ ഇത് ചെയ്യുവാന്‍ സാധിക്കൂ. പുരോഹിതര്‍ക്കും ഇത് നടത്താനുള്ള അധികാരമുണ്ട്. പിശാചില്‍ നിന്നും പൈശാചിക ശക്തികളില്‍നിന്നും നമ്മെ മോചിപ്പിക്കുന്ന പ്രാര്‍ത്ഥനയാണിത്.
? എങ്ങനെയാണ് പിശാച് അല്ലെങ്കില്‍ സാത്താന്‍ ക്രൈസ്തവരെ സ്വാധീനിക്കുന്നത്.
പിശാച് തന്റെ സ്വാധീനം മനുഷ്യരുടെമേല്‍ പ്രയോഗിക്കുന്നത് വിവിധ വഴികളിലൂടെയാണ്. രണ്ടു രീതികളിലൂടെ പിശാച് ഇതു ചെയ്യുന്നു. ഒന്നാമതായി തിന്മ ചെയ്യാന്‍ മനുഷ്യനെ പ്രലോഭിപ്പിക്കുന്നു. ഇത് സാധാരണയായി കണ്ടുവരുന്നു. രണ്ടാമതായി നശീകരണ പ്രവര്‍ത്തനങ്ങള്‍വഴി മനുഷ്യരെ തന്റെ സ്വാധീനവലയത്തിലാക്കുന്നു. അസാധാരണ സംഭവങ്ങളിലൂടെ പിശാച് മനുഷ്യനെ പ്രലോഭിപ്പിക്കുന്നു.
? പിശാചിന്റെ സ്വാധീനവലയത്തില്‍, അധീനതയില്‍ ആകുക എന്നു പറഞ്ഞാല്‍ എന്താണ്. അതില്‍നിന്നും എങ്ങനെ മോചനം നേടാം...
ആദ്യം പ്രതിരോധമാണ് വേണ്ടത്. ദൈവകൃപയില്‍ എപ്പോഴും ആയിരിക്കാന്‍ ശ്രമിക്കുക. നിരന്തര പ്രാര്‍ത്ഥന വേണം. പിശാചിന്റെ വേലകള്‍ക്കായുള്ള പ്രലോഭനങ്ങളുടെ വാതില്‍ തുറന്നിടരുത്. എല്ലാ മന്ത്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണം. മൂന്നു തരത്തിലുള്ള മന്ത്രവാദമുണ്ട് 1) മാജിക്. 2) ദുര്‍ഭൂതങ്ങളെക്കൊണ്ടുള്ള പ്രവര്‍ത്തനം. 3) പൈശാചികത. ഈ മൂന്നു കാര്യങ്ങളില്‍ മുഴുകുന്നവന്‍ പിശാചിന്റെ സ്വാധീനവലയത്തില്‍ പെടുന്നു. എവിടെ വിശ്വാസത്തിന് കുറവ് സംഭവിക്കുമോ അവിടെ അന്ധവിശ്വാസം വര്‍ധിക്കുന്നു.
? പിശാചിന്റെ സ്വാധീനം ഇന്നത്തെ ലോകത്തില്‍ ശക്തമാണ്. പ്രത്യേകിച്ച് യുവജനങ്ങളുടെ മേലുള്ള സ്വാധീനം. പലതരം സംഗീതങ്ങളിലൂടെയും വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെയുമുള്ള സ്വാധീനം ഉദാഹരണം. എന്തുകൊണ്ടിത് സംഭവിക്കുന്നു.
പിശാച് ഇന്ന് സ്വതന്ത്രനായി വിഹരിക്കുന്നു. പക്ഷേ അവന്റെ ശക്തി കൂടിയിട്ടില്ല. വളരെ കുറച്ചുമാത്രം വിശ്വാസം പ്രകടിപ്പിക്കുന്ന ഈ ലോകത്തില്‍ പിശാചിന് വഴികള്‍ എളുപ്പം തുറന്നു കിട്ടുന്നു. ഇന്നത്തെ മാധ്യമങ്ങള്‍ മുഴുവനും പിശാചിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്ന അസാന്മാര്‍ഗികമായ ഷോകളും അശ്ലീല റിയാലിറ്റി പരിപാടികളും ചെയ്ത് പല മാധ്യമങ്ങളും ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു.
? പിശാചിനെതിരെയുള്ള അവസാന ആയുധമാണോ ഭൂതോച്ചാടനം.
മാനസാന്തരവും ഇടവിടാതെയുള്ള പ്രാര്‍ത്ഥനയും കൂദാശകളോട് അടുത്തുനില്‍ക്കുന്ന നവീകരണ ജീവിതവും വഴി നമുക്ക് പിശാചിനെ തകര്‍ക്കാം. കരിസ്മാറ്റിക് നവീകരണത്തിലൂടെയും സാധ്യമാണ്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനകൊണ്ട് മാത്രമേ ചിലപ്പോള്‍ പൈശാചികതയില്‍നിന്നും മോചനം സാധ്യമാകൂ.
? ദൈവനാമത്തിലുള്ള ഏറ്റവും വലിയ പ്രവര്‍ത്തനമാണോ ഭൂതോച്ചാടനം.
ആശയപരമായി ശരിയാണ്. വളരെ ശക്തമായ രീതിയിലുള്ള പ്രാര്‍ത്ഥനയാണിത്. വിശ്വാസത്തില്‍ വേണം ഈ പ്രാര്‍ത്ഥന ചൊല്ലാന്‍. വിശുദ്ധര്‍ പൈശാചികശക്തിയുള്ളവരെ രക്ഷപ്പെടുത്തിയിരുന്നത് ഇത്തരം വിശ്വാസമുള്ള പ്രാര്‍ത്ഥനകളിലാണ്.
? പിശാചിനെയും പൈശാചിക പ്രവര്‍ത്തനങ്ങളെയുംപറ്റി പറയുമ്പോള്‍ നമുക്ക് ഭയം വരാറില്ലേ...
നമ്മില്‍ പലരും ഭൂതോച്ചാടനം എന്തെന്ന് മനസിലാക്കാത്തവരാണ്. പൈശാചികശക്തികള്‍ക്കെതിരെ ശക്തമായി പോരാടണം. എത്ര ശക്തമാണോ നമ്മുടെ പോരാട്ടം അത്രയും നമ്മെ പിശാചിനും ഭയമായിരിക്കും.
? എന്ത് ഉപദേശമാണ് അങ്ങേക്ക് നല്‍കാനുള്ളത്...
പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയാല്‍ കര്‍ത്താവായ യേശുവിന്റെ പക്കല്‍ അഭയം തേടാം. ഈശോ നമ്മെ എല്ലാ പൈശാചിക ശക്തികളില്‍നിന്നും എല്ലായ്‌പ്പോഴും സംരക്ഷിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. നിരന്തരം പ്രാര്‍ത്ഥിക്കുക.
Read 165 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.