വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ രണ്ടു പിശാചു ബാധിതരെ പരിശുദ്ധ പിതാവ് ഭൂതോച്ചാടനത്തിലൂടെ സുഖപ്പെടുത്തി. അവിടെ നടന്നത് യഥാര്‍ത്ഥ ഭൂതോച്ചാടനമാണെന്ന് പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തോ പറഞ്ഞു. പരിശുദ്ധ പിതാവ് തന്റെ ശ്ലൈഹിക അധികാരമുപയോഗിച്ച് ആശീര്‍വദിച്ചപ്പോള്‍ ഈ രണ്ടുമനുഷ്യരും മൂന്നുമീറ്ററോളം പുറകിലേക്ക് തെറിച്ചുവീണു. വളരെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയിരുന്ന അവര്‍ പെട്ടന്ന് നിശബ്ദരാകുകയും സൗഖ്യപ്പെട്ടുവെന്ന് അധികാരികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പനോരമ മാഗസിന്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്ന ബനഡിക്ട് പതിനാറാമന്‍ പാപ്പയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ജൊവാന്നി, മാര്‍ക്കോ എന്നിവരാണ് സൗഖ്യം പ്രാപിച്ചത്. പരിശുദ്ധപിതാവ് പ്രാര്‍ത്ഥനയ്ക്കായി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന പിശാചുബാധിതരായ ഇവര്‍ നിലത്തുവീണ് വലിയ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. മുമ്പും ഇതുപോലെ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ സ്വിസ് ഗാര്‍ഡ്‌സ് മാറി നില്‍ക്കുക മാത്രമാണ് ചെയ്തത്. പരിശുദ്ധ പിതാവ് ജനങ്ങള്‍ക്ക് നേരെ കരം വീശി അവരെ സംബോധന ചെയ്തപ്പോള്‍ ജൊവാന്നിയും മാര്‍ക്കോയും ബഹളമുണ്ടാക്കാന്‍ തുടങ്ങി. പരിശുദ്ധപിതാവ് ആശീര്‍വദിച്ചപ്പോള്‍ അവരെ ആരോ പ്രഹരിക്കുന്നതുപോലെ മൂന്നുമീറ്ററോളം അകലേക്ക് അവര്‍ തെറിച്ചുവീഴുകയായിരുന്നു.
പരിശുദ്ധപിതാവിന്റെ ആശീര്‍വാദ സമയത്ത് ഇത്തരമൊരു അത്ഭുതം നടന്നുവെങ്കിലും അത് പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയായിരുന്നില്ല എന്നും അതിനാല്‍ ഭൂതോച്ചാടനം എന്ന ഗണത്തില്‍ അതിനെ പെടുത്തരുതെന്നും വത്തിക്കാന്‍ വക്താവ് ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു. പാപ്പ ആശീര്‍വദിച്ചപ്പോള്‍ അത്തരമൊരു സൗഖ്യം നടന്നു എന്നതിലുപരി ഈ സംഭവത്തിന് പ്രാധാന്യം നല്‍കേണ്ടതില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ സാന്നിധ്യത്തിലും ഇത്തരമൊരു അത്ഭുതം ഒരു പെണ്‍കുട്ടിയില്‍ നടന്നതായി ഫാ. അമോര്‍ത്തോ എഴുതുന്നു.
തിരുസഭയുടെ പരമോന്നത അധികാരിയെന്ന നിലയില്‍ പരിശുദ്ധ പിതാക്കന്മാരെ പിശാചുക്കള്‍ ഭയക്കുന്നതില്‍ അതിശയോക്തിയില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. പത്രോസിന്റെ നിഴല്‍ വീണപ്പോള്‍ പോലും രോഗികള്‍ സൗഖ്യപ്പെട്ടിരുന്നതായി വിശു ദ്ധ ബൈബിളില്‍ നാം വായിക്കുന്നു.
Friday, 17 February 2012 11:43
പാപ്പായുടെ സാന്നിധ്യം പിശാചുക്കളെ ബഹിഷ്‌കരിച്ചു: പ്രശസ്ത ഭൂതോച്ചാടകന്‍
Written by Shalom Editor
Read 275 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.