സാമ്പത്തികമായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്യാസസഭകള്‍ ദാരിദ്ര്യം അനുഭവിക്കുന്ന സഭകളുമായി തങ്ങളുടെ സ്വത്ത് പങ്കുവയ്ക്കണമെന്ന് സന്യാസ സഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘ തലവന്‍ കര്‍ദ്ദിനാള്‍ ഡെലഗേറ്റ് ജോവാ ബ്രാസ് ദെ അവിസ്. സന്യസ്തര്‍ ദാരിദ്ര്യമെന്ന വ്രതം എടുക്കുന്നുണ്ടെങ്കിലും പല കോണ്‍ഗ്രിഗേഷന്റെയും പ്രവര്‍ത്തനങ്ങളില്‍ അത് കാണപ്പെടുന്നില്ല. അവശ്യമുള്ള സൗകര്യങ്ങള്‍ വേണ്ട എന്നല്ല ഇതിനര്‍ത്ഥം. പരസ്പരം പങ്കുവയ്ക്കാന്‍ എന്തുകൊണ്ട് സന്യാസസഭകള്‍ തയ്യാറാകുന്നില്ല എന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മറ്റ് സന്യാസസഭകളെക്കൂടി വളര്‍ത്തിക്കൊണ്ടുവരുവാന്‍ തയ്യാറാകുന്നതും ദാരിദ്ര്യവ്രതത്തിന്റെ ഭാഗമാണ്. ആധുനിക യുഗത്തില്‍ സന്യസ്തര്‍ക്ക് ദൈവപരിപാലനയിലുള്ള ആശ്രയത്വം കുറഞ്ഞുവരികയാണ്. സ്വന്തം കോണ്‍ഗ്രിഗേഷന്റെ വരുമാന മാര്‍ഗങ്ങളിലേക്കാണ് പലരും ഉറ്റുനോക്കുന്നത്. സഭ വളരണമെങ്കില്‍ കെട്ടിടങ്ങളും സ്ഥാപനങ്ങളും വേണം, അതിന് പണം വേണം എന്ന ചിന്തയാണ് ഇന്ന് പലര്‍ക്കും. ദാരിദ്ര്യത്തിന്റെ ചൈതന്യം അസ്തമിക്കുന്നതിന്റെ ഭാഗമാണ് സമ്പത്തിലുള്ള ആശ്രയത്വം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരാളം സ്വത്തുക്കളുണ്ടായിട്ടും അംഗങ്ങളില്ലാതെ അത് വിറ്റഴിക്കേണ്ടി വരുന്ന സ്ഥിതി യൂറോപ്പിലും അമേരിക്കയിലും മറ്റു പല വികസിത രാജ്യങ്ങളിലും സഭാസമൂഹങ്ങള്‍ നേരിടുന്നുണ്ട്. പ്രേഷിത ചൈതന്യത്തിലും ആത്മീയതയിലും വിശുദ്ധിയിലുമുള്ള വളര്‍ച്ചയാണ് ഒരു കോണ്‍ഗ്രിഗേഷന്റെ വളര്‍ച്ച എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
Friday, 17 February 2012 11:43
സമ്പന്നമായ സന്യാസസഭകള്‍ പാവപ്പെട്ട സഭകളുമായി സമ്പത്ത് പങ്കുവയ്ക്കണം
Written by Shalom Editor
Read 78 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.