ഇംഗ്ലണ്ട്: മാമ്മോദീസ സ്വീകരിച്ച കത്തോലിക്കര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന് കാര്‍ഡുകള്‍ നല്‍കുവാന്‍ ബ്രിട്ടീഷ് ബിഷപ്‌സ് കോണ്‍ഫറന്‍സ് തീരുമാനിച്ചു. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും മെത്രാന്മാര്‍ സംയുക്തമായിട്ടാണ് തീരുമാനമെടുത്തിരിക്കുന്നത്. 24 രൂപതകളിലായി താമസിക്കുന്ന പത്തുലക്ഷത്തോളം വരുന്ന കത്തോലിക്കര്‍ക്ക് സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കാര്‍ഡ് നല്‍കുന്നത്. കത്തോലിക്കര്‍ വളരെ അത്യാവശ്യമായി ചെയ്തിരിക്കേണ്ട ആറു കാര്യങ്ങളെക്കുറിച്ച് കാര്‍ഡ് സൂചിപ്പിക്കുന്നുണ്ട്. എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍ ഒരു കത്തോലിക്കാ പുരോഹിതനെ വിവരം അറിയിക്കണമെന്നും കാര്‍ഡ് അനുശാസിക്കുന്നു. സേവനത്തെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്‍ട്രി ന്യൂമാന്റെ പ്രസ്താവനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ് കോണ്‍ട്രി ആന്‍ഡ്രെല്‍ കാര്‍ഡിനെക്കുറിച്ച് വിലയിരുത്തിയതിപ്രകാരമാണ്. ''നാം നമ്മുടെ പേഴ്‌സുകളില്‍ പല തരത്തിലുള്ള കാര്‍ഡുകള്‍ കൊണ്ടുനടക്കാറുണ്ട്. നമ്മുടെ ഐഡന്റിയും നാം പ്രാധാന്യമുള്ളതായി കരുതുന്ന കാര്യങ്ങളുമാണ് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുക. ഈ ഫെയ്ത് കാര്‍ഡ് ഓരോ കത്തോലിക്കനെയും ഓര്‍മ്മപ്പെടുത്തുന്നത് ക്രിസ്തുവിന്റെ അനുയായി ആയിരിക്കുമ്പോള്‍ അവര്‍ ഓര്‍മ്മിക്കേണ്ട കാര്യങ്ങളാണ്. ക്രിസ്തീയ ജീവിതത്തിന് പ്രചോദനം നല്‍കുക എന്നതാണ് കാര്‍ഡിന്റെ ലക്ഷ്യം.'' വിശ്വാസം സ്വകാര്യ കാര്യമല്ല. തങ്ങള്‍ ജീവിക്കുന്നത് സത്യമാണെന്ന് ഉറപ്പുള്ളവര്‍ മറ്റുള്ളവരോട് അത് പങ്കുവയ്ക്കുവാന്‍ തയ്യാറാകണം. എല്ലാ രൂപതകളിലും വളരെ കൃത്യമായി കാര്‍ഡുകള്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ ബിഷപ്‌സ് കൗണ്‍സില്‍ ചെയ്തിട്ടുണ്ട്.
Friday, 17 February 2012 11:41
കത്തോലിക്കര്‍ക്ക് ഇംഗ്ലണ്ടില്‍ ഇനി 'വിശ്വാസ കാര്‍ഡ്'
Written by Shalom Editor
Read 62 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.