ലണ്ടന്‍: കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും സംയുക്തമായി പഠനവിധേയമാക്കിയ പുസ്തകം പുറത്തിറങ്ങി. സൗത്ത്‌വാര്‍ക് മുന്‍ ആര്‍ച്ച് ബിഷപ് കെവിന്‍ മാക്‌ഡൊണാള്‍ഡും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ബിഷപ് ആഞ്ചെലോസും പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാവാരത്തിന്റെ ഭാഗമായിട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സഭകളുടെ ഐക്യം സാധ്യമാകണമെങ്കില്‍ എല്ലാവരും സങ്കുചിത മനോഭാവം വെടിഞ്ഞ് വിശാലമായി ചിന്തിക്കണമെന്ന് സഭാനേതാക്കന്മാര്‍ അഭിപ്രായപ്പെട്ടു. നന്മ ലക്ഷ്യം വയ്ക്കുന്നവര്‍ ത്യാഗങ്ങള്‍ ചെയ്യുവാന്‍ തയ്യാറാകണം.
സഭൈക്യത്തിന്റെ അന്തര്‍ദ്ദേശീയ മുഖം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് ബിഷപ് മാക്‌ഡൊണാള്‍ഡ് വിലയിരുത്തി. പലപ്പോഴും പ്രാദേശികമായ പ്രശ്‌നങ്ങളിലേക്കാണ് സഭൈക്യശ്രമങ്ങള്‍ ചുരുങ്ങിപ്പോകുന്നത്. ഒരുമിച്ച് സാക്ഷ്യം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാധാരണക്കാരുടെ വിശ്വാസജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിനെക്കുറിച്ചും ബിഷപ് ആഞ്ചെലോസ് സംസാരിച്ചു. ദൈവവചനത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും കൂദാശകളെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ മനസിലാക്കുവാനും പഠിക്കുവാനും എല്ലാ സഭാവിഭാഗങ്ങളും ശ്രമിക്കുന്നുണ്ട്. അപ്രകാരം നന്മയുടെ അംശങ്ങളെ കൂടുതല്‍ മനസിലാക്കിയെങ്കില്‍ മാത്രമെ സഭൈക്യം സാധ്യമാകൂ എന്നും അതിനായി കൂടുതല്‍ പ്രാര്‍ത്ഥിക്കണമെന്നും പ്രാര്‍ത്ഥനാ വാരത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.
Friday, 17 February 2012 11:38
സഭൈക്യശ്രമങ്ങള്‍ സങ്കുചിതമനോഭാവം ഉപേക്ഷിക്കണം
Written by Shalom Editor
Read 67 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.