ഭരണഘടനയില്‍ കൂടുതല്‍ മതേതര മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കണമെന്ന വാദം തള്ളിക്കൊണ്ട് ഫ്രഞ്ച് പ്രസിഡന്റിന്റെ അഭിപ്രായപ്രകടനം. മതനേതാക്കന്മാരോട് സ്വതന്ത്രമായി തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സെക്കുലര്‍ എന്നതുകൊണ്ട് മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടും ഒരുമിച്ച് പോയാല്‍ മാത്രമേ രാഷ്ട്രത്തിനും ജനത്തിനും ഉപകാരപ്രദമാവൂ എന്നുമാണ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി അഭിപ്രായപ്പെട്ടത്. പാരീസ് കര്‍ദ്ദിനാള്‍ ആന്‍ഡ്രേ വിന്‍ജെറ്റ് ഉള്‍പ്പെടെ പല മതനേതാക്കന്മാരും പങ്കെടുത്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതരം എന്നതുകൊണ്ട് രാഷ്ട്രീയത്തില്‍ നിന്ന് മതങ്ങളെ പുറന്തള്ളാനുള്ള പ്രവണതയാണ് പലരും അര്‍ത്ഥമാക്കുന്നത്. പകരം ക്രിയാത്മകമായി രാഷ്ട്രഭരണത്തില്‍ ഇടപെടുന്ന വ്യത്യസ്ത വിശ്വാസസംഹിതകളുള്ള ജനങ്ങളെയാണ് ആവശ്യം. മതത്തെ ഉള്‍ച്ചേര്‍ക്കാനാണ് രാഷ്ട്രത്തിന്റെ ശ്രമം. അതുകൊണ്ട് ഭരണഘടനയില്‍ കൂടുതല്‍ മതേതരമൂല്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രസിഡന്റ് പറഞ്ഞു. ദേവാലയങ്ങളും മോസ്‌ക്കുകളും സിനഗോഗുകളും മറ്റ് ആരാധനാലയങ്ങളും രാജ്യസുസ്ഥിതിക്ക് ആവശ്യമാണെന്നും അതുകൊണ്ട് മതത്തെ ബഹിഷ്‌കരിക്കുന്ന ഒരു പ്രവണതയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും സര്‍കോസി കൂട്ടിച്ചേര്‍ത്തു. മറ്റ് ചില സാഹചര്യങ്ങളില്‍ മതേതരം എന്നതുകൊണ്ട്, എല്ലാ മതങ്ങളെയും ഒന്നുപോലെ കാണുവാനുള്ള ശ്രമം എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇവിടെ 'സെക്കുലര്‍' എന്ന പദം മതമില്ലാത്ത രാഷ്ട്രം എന്ന അര്‍ത്ഥമാണ് കൊണ്ടുവരുന്നത്. അതുകൊണ്ട് അതിന് കൂടുതല്‍ പ്രാമുഖ്യം നല്‍കില്ലെന്നും പ്രസിഡന്റ് വിലയിരുത്തി.
Friday, 10 February 2012 14:14
മതേതരത്വം മതമില്ലാത്ത രാഷ്ട്രമല്ല: ഫ്രഞ്ച് പ്രസിഡന്റ്
Written by Shalom Editor
Read 93 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.