സാന്‍ സാല്‍വദോര്‍, സ്‌പെയിന്‍: സാന്‍ സാല്‍വദോര്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ രണ്ടാഴ്ചയായി പുരാതന രീതിയിലുള്ള ഒരു പ്രതിഷേധസമ്മേളനം നടന്നുവരികയാണ്. ഗവണ്‍മെന്റിന്റെ നയങ്ങളോട് വൈമുഖ്യം കാണിക്കുന്ന വിശ്വാസികള്‍ പണ്ടുമുതലെ സ്വീകരിച്ചിരുന്ന രീതിയാണ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഒരുമിച്ചുകൂടി പ്രതിഷേധിക്കുക എന്നത്. ആരാധനാലയങ്ങളില്‍ കൂടിയിരുന്ന് പ്രതിഷേധിക്കുന്നവരെ ഒന്നും ചെയ്യരുതെന്ന് ഇവിടെ നിയമമുണ്ട്. പ്രസിഡന്റ് മൗറീഷ്യോ ഫ്യൂണ്‍സിനോട് നീതിയോടെ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടാനാണ് വിശ്വാസികള്‍ ഇങ്ങനെ ചെയ്യുന്നത്. ദൈവാലയത്തിന്റെ ചുമതല വഹിക്കുന്ന വൈദികരും അധികാരികളും വിശ്വാസികളോട് മറ്റു രീതികള്‍ അവലംബിക്കണമെന്നും ദൈവാലയത്തില്‍ നിന്നും മാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 1980 മാര്‍ച്ച് മാസത്തില്‍ ഗവണ്‍മെന്റ് ഫോഴ്‌സ് ചെയ്യുന്ന അനീതികള്‍ക്കെതിരെ പ്രതികരിച്ചതിന് ആര്‍ച്ച് ബിഷപ് ഓസ്‌കാര്‍ റോമേരോ കൊല്ലപ്പെട്ടിരുന്നു.
Read 120 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.