ക്രിസ്ത്യാനിവര്‍ഗത്തെ ഉന്മൂലനം ചെയ്യുന്നതില്‍ ഒരു വലിയ പങ്കാളിത്തം എനിക്കുണ്ടായിരുന്നു. എണ്ണാനാകാത്തവിധം മനുഷ്യരെയും അവരുടെ കുടിലുകളും ഞാന്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ എനിക്കൊരു തിരിച്ചറിവ് നല്‍കിയത് എന്റെ ഭാര്യയാണ്. അവള്‍ ഒരു ക്രിസ്ത്യാനിയാണ്. ഈശോയെന്ന ജഗത്ഗുരുവിനെ ഞാനറിഞ്ഞതും കണ്ടെത്തിയതും വിശ്വസിച്ചതും അവളിലൂടെയാണ്...
ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെ യും ഫലമായി ഞങ്ങളുടെ ഗുരുച്ഛന്‍ ഫാ. അബ്രാഹം പുതുക്കുളങ്ങര സി.എം.ഐയുടെ നേതൃത്വത്തില്‍, ഇരുപത്തഞ്ച് നവസന്യാസികളും ചേര്‍ന്ന് മാതാവിന്റെ ജനനത്തിരുനാളിന്റെ അനുഗ്രഹദിനത്തില്‍ ബാന്‍പുരി (ജഗദ്ല്‍പൂര്‍) നിന്നും മലകളും കാടുക ളും താണ്ടി ഒറീസയിലെ കാണ്ടമാ ലില്‍ വില്ലേജ് എക്‌സ്പീരിയന്‍സിന് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും ബുദ്ധിമുട്ടുകളുടെയും നിഴല്‍ വീണ ജനവിഭാഗമാണ് കാണ്ടമാലിലെ ക്രിസ്ത്യാനികള്‍. അവരെ ഒരു നോ ക്കു കാണുക, ദുഃഖത്തിന്റെ നിഴല്‍ വീണ അവരുടെ മനസുകളെ ദൈവസാന്നിധ്യംകൊണ്ട് നിറയ്ക്കുക.. ഈയൊരു ഉദ്ദേശ്യത്തോടെ ഞാന്‍ കാണ്ടമാലിലെ ന്യാഗാവ് എന്ന ഗ്രാമത്തില്‍ എത്തി. കണ്ടമാലിലെ വഴിത്താരകളിലൂടെ നടന്നപ്പോള്‍ 2008 ആഗസ്റ്റ് 28 ന് നടന്ന സംഭവങ്ങളുടെ പ്രതിഛായ എന്റെ മനസില്‍ ഒരു പ്രതിധ്വനിയായി തെളിഞ്ഞ് വരികയായിരുന്നു. 'ശത്രുക്കളെ സ്‌നേഹിക്കുക. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക' എന്ന തിരുവചനം ഞാന്‍ അനുഭവിച്ചറിഞ്ഞത് അവരുടെ ഇപ്പോഴത്തെ ജീവിതത്തിലൂടെയാണ്. കാണ്ടമാലി ലെ ക്രിസ്ത്യാനികളെ ഓര്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് ഓടിവരുന്നത് അവരുടെ ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ്. അതെ, ആ വിശ്വാസമാണ് തീരാദുഃഖത്തില്‍നിന്ന് അവരെ പടുത്തുയര്‍ത്തിയത്. വീടുകള്‍, വസ് തുക്കള്‍, കുടുംബങ്ങള്‍, ബന്ധുക്കള്‍ എല്ലാം അവര്‍ക്കുണ്ടായിരുന്നു. പക്ഷേ ഒരു സുപ്രഭാതത്തില്‍ എല്ലാം തകരുക എത്ര വിഷമകരമായ അവസ്ഥയാണ്.
ഒരു കുടുംബത്തെ പരിചയപ്പെട്ടതോര്‍ക്കുന്നു. അപ്പനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബം. അക്രമങ്ങള്‍ നടമാടിയ ദിനത്തില്‍ അമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മക്കള്‍ സ്‌കൂളില്‍ പോയിരിക്കുന്നു; അപ്പന്‍ പണിക്കും. അക്രമികളു ടെ വരവറിഞ്ഞ് ആ അമ്മ ഒന്നും നോ ക്കാതെ സ്‌കൂളില്‍ പോയി മക്കളെയും കൂട്ടി മലമുകളിലേക്ക് ഓടിപ്പോയി. പക്ഷേ അമ്മയുടെ ഹൃദയത്തില്‍ ഒരു ഭീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ഭര്‍ത്താവെവിടെ? ആ അമ്മ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു, ഭര്‍ത്താവിന് ഒന്നും വരുത്തല്ലേ എന്ന്. അത്ഭുതം എന്ന് പറയട്ടെ, ഒരു സുപ്രഭാതത്തില്‍ അവര്‍ ഇരുവരും കണ്ടുമുട്ടുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവരുടെ വീടും മറ്റു സാമഗ്രികളും അക്രമികള്‍ അഗ്നിക്കിരയാക്കി. ഇതു പറയുമ്പോള്‍ ആ അമ്മ ഉള്ളുരുകി കരയുകയായിരുന്നു. ആശ്വസിപ്പിക്കാനോ ഒരു സാ ന്ത്വനവാക്ക് പറയുവാനോ അവര്‍ക്ക് ആരും ഇതുവരെ ഉണ്ടായിരുന്നില്ല. പക്ഷേ അവര്‍ ഇപ്പോഴും പറയുന്നു, വിശ്വസിക്കുന്നു- ഈശോ ഞങ്ങളെ രക്ഷിച്ചു. നോക്കൂ എത്ര ആഴമേറിയതാണ് അവരുടെ വിശ്വാസം.
രണ്ടാഴ്ചത്തെ കാണ്ടമാല്‍ അനുഭവങ്ങള്‍ എനിക്ക് ശക്തി പകരുന്നവയായിരുന്നു. കൂടാതെ, എന്റെ വിശ്വാസത്തെ നവീകരിക്കാന്‍ ദൈവം എനിക്ക് അവസരം നല്‍കി. ന്യൂഗാവ് എന്ന സ്ഥലത്തുനിന്നും ഞാന്‍ റായ്ക്കാ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. റെക്ടറച്ചന്‍ എന്നോട് തനിയെ പോ കാന്‍ ആവശ്യപ്പെട്ടു. ധൈര്യത്തോടെ ഞാന്‍ സമ്മതിക്കുകയും ചെയ്തു. അച്ചന്‍ എനിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. എവിടെ ഇറങ്ങണം, എവിടേക്ക് പോകണം തുടങ്ങിയവ. അതനുസരിച്ച് നാലുമണിക്കുള്ള ബസില്‍ അച്ചന്‍ എന്നെ കയറ്റിവിട്ടു. അച്ചന്‍ കണ്ടക്ടറോട് സ്ഥലം എത്തുമ്പോള്‍ പറയണമെന്ന് ആവശ്യപ്പെട്ടു. ബസിലാണെങ്കില്‍ ഭയങ്കര തിരക്ക്; നല്ല മഴയും. ഞാന്‍ ഒരു വിധത്തില്‍ ഉള്ളിലേക്ക് കയറി. ബസ് ഓടിത്തുടങ്ങി.
സമയം 5.30. ബസ് ഇപ്പോള്‍ പോകുന്നത് കാട്ടിലൂടെയാണ്. ഞാന്‍ ചെറുതായി ഭയക്കാന്‍ തുടങ്ങി. ഒരു യാത്രക്കാരനോട് സ്ഥലം എത്തുമ്പോള്‍ പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എനി ക്കാണെങ്കില്‍ ഒറീസാ ഭാഷ വശമില്ല. ഭാഗ്യമെന്നു പറയട്ടെ, അയാള്‍ക്ക് ഹിന്ദി അറിയാമായിരുന്നു. അങ്ങനെ ഞങ്ങള്‍ പരിചയക്കാരായി. ആ സ ഹോദരന്റെ പേര് സുഭാഷ് എന്നായിരുന്നു. പിന്നീട് സുഭാഷ് എന്നോട് ചോദിച്ചു, എവിടെനിന്നാണ് വരുന്നത്? എവിടേക്കാണ് പോകുന്നത് എന്ന്. മറുപടിയായി എനിക്ക് ഒരു ചെ റിയ നുണ പറയേണ്ടി വന്നു. ഞാന്‍ റായ്പ്പൂര്‍ നിന്ന് വരുന്നു. ഒരു ബന്ധുവിനെ കാണാന്‍ പോവുകയാണ്. ബ ന്ധു ഏതു ഗ്രാമത്തിലാണെന്ന് അദ്ദേ ഹം ചോദിച്ചു. ബന്ധു റായ്ക്കാ ഇടവകക്കാരനാണെന്നും അവിടെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നുവെന്നും ഞാന്‍ പറഞ്ഞു. പിന്നെ സുഭാഷ് ഒന്നും ചോദിച്ചില്ല. അദ്ദേഹം ബസി ന്റെ വാതിലിനരികിലേക്ക് പോയി.
എന്റെ സ്ഥലം എത്താറായി എന്ന് എനി ക്കു തോന്നി. ആ സഹോദരനെ കാണാതായപ്പോള്‍ വേറെ ഒരു യാത്രക്കാരനോട് സ്ഥലമേതെന്ന് തിരക്കി. പക്ഷേ ആളും എന്നോടൊന്നും പറഞ്ഞില്ല. എന്റെ മനസ് ദുഃഖവും പേടിയുംകൊണ്ട് നിറഞ്ഞു. പ്രാര്‍ത്ഥനയല്ലാതെ മറ്റൊരു വഴിയും ഞാന്‍ കണ്ടില്ല. പരിശുദ്ധ ദൈവമാതാവിനോട,് അമ്മേ, എന്നെ സഹായിക്കണമേന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അപ്പോള്‍, ആദ്യം പരിചയപ്പെട്ട സുഭാ ഷ് എന്ന വ്യക്തി എന്റെ തോളില്‍ തട്ടി സ്ഥലം എത്തി എന്ന് പറഞ്ഞു. അപ്പോഴത്തെ എന്റെ സന്തോഷത്തിന് അതിരില്ല. ഞാനും സുഭാഷും ആ ബസ്സ്റ്റാന്റില്‍ ഇറങ്ങി. യഥാര്‍ത്ഥത്തില്‍ സുഭാഷിന് ഉദയഗിരി എന്ന സ്ഥലത്തേക്കാണ് പോകേണ്ടത്. പക്ഷേ അദ്ദേഹം എനിക്കുവേണ്ടി റായ്ക്കാ ബസ്‌സ്റ്റോപ്പില്‍ ഇറങ്ങി. രണ്ടുപേരും റായ്ക്കാ പള്ളിയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, തനിയെ ഒരിക്കലും യാത്ര ചെയ്യരുത്. ഇവിടെ ഇപ്പോഴും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. സംസാരിച്ച് ഞങ്ങള്‍ റായ്ക്കാ ഇടവക പള്ളിയുടെ മുമ്പില്‍ എത്തി. ഞാന്‍ ഒരു ബ്രദറാണെന്ന കാര്യം അദ്ദേഹത്തോട് തുറന്നു പറഞ്ഞു.
കുത്തഴിഞ്ഞ പഴയ ജീവിതം ഒരു കൂട്ടുകാരനോട് പങ്കുവയ്ക്കുന്നതുപോലെ സുഭാഷ് എന്നോട് പറഞ്ഞു: ഞാന്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ക്രിസ്ത്യാനിവര്‍ഗത്തെ ഉന്മൂലനം ചെയ്യുന്നതില്‍ ഒരു വലിയ പങ്കാളിത്തം എനിക്കുണ്ടായിരുന്നു. എണ്ണാനാകാത്തവിധം മനുഷ്യരെയും അവരുടെ കുടിലുകളും ഞാന്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ എനിക്കൊരു തിരിച്ചറിവ് നല്‍കിയത് എന്റെ ഭാര്യയാണ്. അവള്‍ ഒരു ക്രിസ്ത്യാനിയാണ്. ഈശോയെന്ന ജഗത്ഗുരുവിനെ ഞാനറിഞ്ഞതും കണ്ടെത്തിയതും വിശ്വസിച്ചതും അവളിലൂടെയാണ്. ചെയ്തുപോയ ഓരോ തെറ്റുകളെയും ഞാനിപ്പോള്‍ വെറുക്കുകയും അവയെക്കുറിച്ച് മനസ്തപിക്കുകയും ചെയ്യുന്നു... വേദനയോടെ ഇപ്രകാരം സംസാരിച്ച് സുഭാഷ് തിരികെ മടങ്ങി.
സുഭാഷ് എന്നെ വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ മറ്റേതെങ്കിലും ദേശത്ത് എത്തിപ്പെടുമായിരുന്നു. ഒരു മാലാഖപോലെയാണ് സുഭാഷ് വിളിച്ചതും എന്നെ ലക്ഷ്യസ്ഥലത്തെത്തിച്ചതും. മാതാവാണ് ഈ മാലാഖയെ എന്റടുത്തേയ്ക്കയച്ചത് എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ഒരനുഭവത്തിലൂടെ എന്റെ വിശ്വാസം ഒരുപാട് വര്‍ധിച്ചു.
ഇപ്പോഴും കാണ്ടമാലില്‍ ഭീതിയുടെയും ഭയത്തിന്റെയും ഹൃദയനൊമ്പരസ്വരം നമുക്ക് കേള്‍ക്കാന്‍ സാധിക്കും. തിരികെ മടങ്ങേണ്ട സമയമായപ്പോള്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് ഒന്നുമാത്രമാണ്; ''ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം...''
Saturday, 14 January 2012 12:29
വിശ്വാസം നല്‍കുന്ന മാലാഖ Featured
Written by ബ്ര. ദനീഷ് കണ്ണാടന്‍
Read 197 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.