മുഗള്‍ഭരണകാലത്ത് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍നിന്നുമൊക്കെ ഓടിപ്പോന്ന് ഹിമാലയന്‍ മലകളില്‍ അഭയം തേടിയവരാണ് ഗഢ്‌വാളികള്‍. മറ്റുള്ളവരെ അന്യരായിക്കാണുന്ന ഒരു മനോഭാവം ഇന്നുമവര്‍ക്കുണ്ട്. പക്ഷേ അതിഥിസല്‍ക്കാരത്തില്‍ ഉദാരമനസ്‌കരാണ്. ഗ്രാമത്തിലൂടെ കടന്നുപോകുന്ന ആര്‍ക്കും ഭക്ഷണവും രാത്രിയായാല്‍ താമസിക്കാനിടവും നല്‍കാന്‍ ഇവര്‍ തയാറാവും.
സമയം രാവിലെ ആറുമണി. കോട്‌ദ്വാര ബിഷപ്‌ഹൗസ് കാമ്പസിലുള്ള പ്രേഷിതാരാം മഠത്തില്‍ ചാപ്ലയിന്‍ ഫാ. ഷാജു തെക്കേക്കര വിശുദ്ധ കുര്‍ബാനയ്‌ക്കായി എത്തി. സിസ്റ്റേഴ്‌സ് ആറുപേരും ഭക്തിനിര്‍ ഭരമായി വിശുദ്ധ ബലിയില്‍ പങ്കെടുത്ത് അന്നത്തെ പ്രവര്‍ത്തനങ്ങള്‍ കര്‍ത്താവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പ്രഭാതഭക്ഷണം കഴിഞ്ഞ് രണ്ടുപേര്‍ സ്‌കൂളിലേക്കും രണ്ടുപേര്‍ പ്രസിലേക്കും യാത്രയായി. 8.30 ആയപ്പോള്‍ മഠത്തിനു മുമ്പിലുള്ള വഴിയില്‍നിന്നും ഹോണ്‍ മുഴങ്ങി. സിസ്റ്റര്‍ റെ ജി ടോമിനെയും സിസ്റ്റര്‍ പുഷ്‌പയെയും അകലെയുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍ ബ്ലാസിയൂസ് എത്തിയതായിരുന്നു അത്. 40 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്കാണ് അന്ന് അവര്‍ക്ക് പോകേണ്ടത്.
അഞ്ചു മിനിറ്റ് മതി ഹിമാലയ മലകളുടെ ചുവട്ടില്‍ എത്താന്‍. പിന്നെ വളഞ്ഞു പുള ഞ്ഞു കിടക്കുന്ന മലമ്പാതയാണ്. മഴക്കാലത്ത് ഈ വഴിയിലൂടെയുള്ള യാത്ര തീര്‍ത്തും ആപല്‍ക്കരമാണ്. കുത്തിയൊഴുകുന്ന ഖോ നദി. മറുവശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഹിമാലയം. ശക്തമായ മലയിടിച്ചിലും ഉണ്ടാകാം. ടെന്‍ഷന ടിച്ചു വേണം ഇതുവഴി യാത്ര ചെയ്യാന്‍. ഇതൊക്കെയാണെങ്കിലും യാ ത്രയില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ ധാരാളമുണ്ടാകും. ആരുടെയും ഹൃദയം കോരിത്തരിപ്പിക്കുന്ന പ്രകൃതിഭംഗിയാണിവിടെയുള്ളത്. മഠത്തില്‍ നിന്നും 15 കി ലോമീറ്റര്‍ കഴിയുമ്പോള്‍ `ദുഗഢ' എന്ന സ്ഥലത്തെത്തും. വഴിയുടെ രണ്ടുവശത്തും നല്ല ഉയരമുള്ള സാല്‍മരങ്ങള്‍ നിറഞ്ഞ വനപ്രദേശമാണ് ഇവിടെ മുതല്‍. ഇവയൊക്കെ കണ്ട് മലയടിവാരത്തിലുള്ള സിന്ധിഖാ ലിലെത്തുന്നത് ആരുമറിയില്ല.
സിന്ധിഖാല്‍ കേന്ദ്രമാക്കിയാണ് രൂപതയുടെ സോഷ്യല്‍വര്‍ക്ക് സംഘടനയായ `കരുണാസേവാ സമാജ്' പ്രവര്‍ത്തിക്കുന്നത്. ജഹരിഖാല്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പന്ത്രണ്ട് ഗ്രാമങ്ങളില്‍ കരുണാ സേവാസമാജിലുണ്ട്. ഓഫിസിന് മുന്നില്‍ വണ്ടി നിന്നു. ഇനി പത്തു കിലോമീറ്റര്‍ ദൂരം നടക്കണം. കാട്ടുപ്രദേശമാണ്. കാട്ടാനയും പുലിയുമൊക്കെ വിഹരിക്കുന്ന കാട്. സി സ്റ്റര്‍ റെജി കൊന്ത കൈയിലെടുത്തു. അ താണല്ലോ നമ്മുടെ ഏറ്റവും വലിയ ആയുധം. മലകയറി പരിചയമില്ലാത്തതിനാല്‍ സിസ്റ്റേഴ്‌സ് അല്‌പം ക്ഷീണിച്ചിരുന്നു.
`നിഗണ' എന്ന ഗ്രാമമാണ് ലക്ഷ്യം. 300 അടിയിലധികം ഉയരത്തിലാണ് ഈ ഗ്രാ മം. കാട്ടുവഴി കഴിഞ്ഞ് കുത്തനെയുള്ള കയറ്റം ആരംഭിച്ചു. മലയുടെ വിളുമ്പിലൂടെ ഉണ്ടാക്കിയിരിക്കുന്ന അരയടി വീതിയുള്ള വഴിയിലൂടെ വേണം നടക്കാന്‍. കാലൊ ന്നു വഴുതിയാല്‍ ആയിരമടി താഴെയുള്ള കൊക്കയിലേക്കാകും വീഴുക. എന്നിട്ടും പ്രാര്‍ത്ഥനയില്‍ ആശ്രയിച്ച് അവര്‍ നടന്ന് നിഗണയിലെത്തി. സിസ്റ്റേഴ്‌സിനെ കണ്ട് ഗ്രാമത്തിലെ സ്‌ത്രീകള്‍ ഓടിക്കൂടി. അവര്‍ സാരിത്തുമ്പുകൊണ്ട് സിസ്റ്റേഴ്‌സിന്റെ മുഖത്തെ വിയര്‍പ്പുതുള്ളികള്‍ തുടച്ചു. ആരും സാധാരണയായി ആ ഗ്രാമത്തില്‍ പോകാറില്ല. ഒരിക്കല്‍ പോയാല്‍ പിന്നെ ആരും അവിടെ പോകാന്‍ ആഗ്രഹിക്കുകയുമില്ല. പക്ഷേ, വളരെ അകലെനിന്നും മൂന്നു മണിക്കൂര്‍ നടന്നു തങ്ങളെ കാണാ ന്‍ വന്ന ഈ സിസ്റ്റേഴ്‌സിന്റെ സ്‌നേഹവും ത്യാഗവുമോര്‍ത്ത് സ്‌നേഹമയികളായ ഗ്രാമീണ സ്‌ത്രീകളുടെ കണ്ണുകള്‍ നിറഞ്ഞു. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കു ചെല്ലുമ്പോള്‍ നിഷ്‌കളങ്കരായ ധാരാളം മനുഷ്യരെ കാണാന്‍ സാധിക്കും. ഇവര്‍ക്ക് ബാഹ്യലോകത്തിന്റെ യാതൊരു കാപട്യവുമില്ല.
സിസ്റ്റേഴ്‌സ് വീടുകള്‍ സന്ദര്‍ശിക്കുവാനിറങ്ങി. എല്ലാ വീടുകളിലും ഹൃദ്യമായ, സ്വാഗതം. ചായ നല്‍കി എല്ലാവരും സല്‍ ക്കരിച്ചു. പാവപ്പെട്ടവരായ അവര്‍ക്ക് വേ റൊന്നുമില്ല. വീടും പരിസരവും വൃത്തി യും വെടിപ്പും കുറഞ്ഞവയാകയാല്‍ ചായപോലും കുടിക്കാന്‍ പ്രയാസം തോന്നും. ഈച്ച കോപ്പയില്‍ പൊതിഞ്ഞിരിക്കും. പക്ഷേ ഇവരുടെ സ്‌നേഹവും നന്മയും എന്തും സ്വീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. വീടുകള്‍ കയറിയിറങ്ങി സിസ്റ്റേഴ്‌സ് സ്‌ത്രീകളെ ഒരുമിച്ചുകൂട്ടി. ആരോഗ്യസംരക്ഷണത്തെപ്പറ്റിയും ശു ചിത്വത്തെപ്പറ്റിയും സംസാരിച്ചു. `ലഘുനിക്ഷേപപദ്ധതി'യെപ്പറ്റിയും വിശദീകരിച്ചു. ക്ഷയരോഗം പിടിച്ച് അത്യാസന്ന നിലയിലെത്തിയ ഒരു രോഗിയെ അവര്‍ സന്ദര്‍ ശിച്ചു. ആ രോഗിക്കുവേണ്ടി യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിച്ച് യാത്രയായി.
`നിഗണ' പോലെ പന്ത്രണ്ടു ഗ്രാമങ്ങളില്‍ സിസ്റ്റേഴ്‌സ് ഈശോയുടെ സ്‌നേഹസന്ദേശവുമായി പോകുന്നു. `നിഗണ'യിലേക്കു ള്ള യാത്രയാണ് ഏറെ ദുഷ്‌കരം. ദിവസം ഒരു ഗ്രാമത്തിലേ എത്തിച്ചേരാന്‍ കഴിയൂ. ആഴ്‌ചയില്‍ നാലു ദിവസം ഗ്രാമസന്ദര്‍ശനത്തിനായി മാറ്റിവയ്‌ക്കും. ആദ്യമൊക്കെ ഗഢ്‌വാളികള്‍ ഇവരെ സംശയദൃഷ്‌ടിയോടെയാണ് വീക്ഷിച്ചിരുന്നത്. മുഗ ള്‍ഭരണകാലത്ത് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍നിന്നുമൊക്കെ ഓടിപ്പോന്ന് ഹിമാലയന്‍ മലകളില്‍ അഭയം തേടിയവരാണ് ഗഢ്‌വാളികള്‍. മറ്റുള്ളവരെ അന്യരായിക്കാണുന്ന ഒരു മനോഭാവം ഇന്നു മവര്‍ക്കുണ്ട്. പക്ഷേ അതിഥിസല്‍ ക്കാരത്തില്‍ ഉദാരമനസ്‌കരാണ്.
ഗഢ്‌വാള്‍ കൃഷിക്കുപയുക്തമായ സ്ഥ ലമല്ല. വരള്‍ച്ചയും കാട്ടുമൃഗങ്ങളും കൃഷി നശിപ്പിക്കുന്നു. അതിനാല്‍ ഗഢ്‌വാളിലെ പുരുഷന്മാര്‍ പുറത്തുപോയി ജോലി ചെ യ്യുന്നു. പുരുഷന്മാരില്‍ ഏറെപ്പേരും പട്ടാളക്കാരും പോലിസുകാരുമാണ്. അതുകൊണ്ടാ ണ് ഗ്രാമത്തിലെത്തിയാല്‍ സ്‌ത്രീകളെ മാ ത്രം കാണുന്നത്. പിന്നെ പെന്‍ഷന്‍ പറ്റിയ പുരുഷന്മാരെയും. സഹായത്തിനാരുമില്ലാത്തതിനാല്‍ സ്‌ത്രീകള്‍ക്ക് ഏറെ ജോലി ചെയ്യേണ്ടി വരുന്നു. അതുകൊണ്ട് ഗഢ്‌വാളില്‍ മരത്തില്‍ കയറുന്നതുവരെ സ്‌ത്രീകളാണ്. കഠിനാധ്വാനം അനേകം സ്‌ത്രീകളെ ക്ഷയരോഗികളാക്കിയിരിക്കു ന്നു. ചില ഗ്രാമങ്ങളില്‍ സഭയുടെ ക്ഷയരോഗ നിവാരണ യത്‌നങ്ങള്‍ നടക്കുന്നു.
`കരുണാ സേവാ സമാജ്' അനേകം സാ മൂഹ്യസേവകരെ പരിശീലിപ്പിച്ച് ഗഢ്‌വാളിന് സംഭാവന ചെയ്‌തിട്ടുണ്ട്. ക്രൈസ്‌ത വ ആദര്‍ശങ്ങളിലും മൂല്യങ്ങളിലും അധിഷ്‌ഠിതമായ പരിശീലനമാണ് ഇവര്‍ക്കു ന ല്‍കുന്നത്. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ നേതൃത്വപാടവം വളര്‍ത്തിയെടുക്കുവാന്‍ `കരുണാ സമാജം' പ്രയത്‌നിക്കുന്നു. ഈ സാമൂഹ്യപ്രവര്‍ത്തകരുടെ നേട്ടം മനസിലാക്കിയ ഗ്രാമീണര്‍ ഇവരെ പഞ്ചായത്ത് വാര്‍ഡ് പ്രതിനിധികളായും പഞ്ചായത്ത് പ്രസിഡന്റുമാരായും ജില്ലാ പഞ്ചായത്ത് അംഗങ്ങളായും തിരഞ്ഞെടുത്തിട്ടുണ്ട് എന്നത് നമ്മുടെ മിഷന്‍ പ്രവര്‍ത്തനത്തിന്റെ വന്‍ വിജയമാണ്.
പല ഗ്രാമങ്ങളിലും സ്‌ത്രീകളെ ഉദ്ദേശിച്ച് തയ്യല്‍ സ്‌കൂളുകള്‍ നടത്തുന്നു. അതുപോലെ അച്ചാര്‍ ഉണ്ടാക്കല്‍, കൂണുകൃഷി എന്നിവയില്‍ പരിശീലനവും നല്‍കുന്നു. പച്ചമരുന്നുകളുടെ ഉപയോഗം, ഒറ്റമൂലികള്‍ ഇവയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനും കുറെയൊക്കെ കഴിഞ്ഞിരിക്കുന്നു. നല്ല ആശുപത്രികളുടെ അഭാവം അ നുഭവപ്പെടുന്ന ഈ പ്രദേശത്ത് സഭയുടെ ഈ സേവനം അവര്‍ക്ക് ഉപകാരപ്രദമാണ്. ഉള്‍ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും രോഗികളെ സഹായിക്കുന്നു. ഇത്തരം ക്യാമ്പുകളില്‍ അകലെനിന്നുമുള്ള രോഗികളും ചികിത്സ തേടി എത്തുന്നു. ക്യാമ്പ് ദിവസങ്ങളില്‍ മരുന്നും ശുശ്രൂഷയുമൊക്കെ സൗജന്യമായിരിക്കും. അതുപോലെ പന്ത്രണ്ടാം ക്ലാസു പാസായ പെ ണ്‍കുട്ടികളുടെ ഭാവിപഠനത്തിനും സുരക്ഷിതത്വത്തിനുമായി ഉത്തരാഖാണ്‌ഡ് സര്‍ക്കാര്‍ 25,000 രൂപ അനുവദിച്ചിട്ടുണ്ട്. സഭയുടെ സമൂഹസേവകര്‍ വഴി ഈ തുക ശരിയായി പെണ്‍കുട്ടികളുടെ കയ്യില്‍ ത ന്നെ എത്തുന്നു.
ഈവിധ സേവനത്തിലൂടെ ജനങ്ങളുടെ അകല്‍ച്ചയും സംശയവും ഭയവുമൊക്കെ മാറ്റാന്‍ കുറെയൊക്കെ കഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ക്ക് നന്മ ചെയ്യാനും അവരെ വളര്‍ത്താനും വന്നവരാണ് മിഷനറിമാര്‍ എന്നൊരു വിചാരം ഗ്രാമീണരില്‍ ഉണര്‍ ന്നുവരുന്നതായി അവരുടെയിടയില്‍ എട്ടുവര്‍ഷമായി ജോലി ചെയ്യുന്ന സിസ്റ്റര്‍ റെജി പറയുന്നു. സ്‌ത്രീകള്‍ അവരുടെ പ്ര ശ്‌നങ്ങളും നൊമ്പരങ്ങളും സിസ്റ്റേഴ്‌സുമായി പങ്കുവയ്‌ക്കുവാനും ഇപ്പോള്‍ ഒരുക്കമാണ്.
വിദ്യാലയങ്ങളും ആതുരസേവനകേന്ദ്രങ്ങളും ആരംഭിക്കാന്‍ ഇപ്പോള്‍ പല ഗ്രാമവാസികളും സഭാധികൃതരെ ക്ഷണിച്ചുതുടങ്ങി. ഈ സഹോദരങ്ങള്‍ വിശ്വാസമര്‍പ്പച്ചതിന്റെ സൂചനയാകാം ഇതൊക്കെ. എങ്കില്‍ സുവിശേഷവല്‍ക്കരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടുവെന്ന സന്തോഷത്തിലാണ് സഭാനേതൃത്വം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.