പ്രേഷിതാരാം സമൂഹം ബിജ്‌നോര്‍ രൂപതയില്‍ സേവനമാരംഭിച്ചിട്ട് ഏതാണ്ട് രണ്ടു ദശവര്‍ഷങ്ങള്‍ കഴിയാറായി. ഈ സഹോദരിമാര്‍ വിദ്യാഭ്യാസ പ്ര വര്‍ത്തനത്തിലും മുദ്രണാലയ പ്രേഷിതത്വത്തിലും സാമൂഹ്യസേവനത്തിലും സുവിശേഷവല്‍ക്കരണത്തിലും അജപാലന ശുശ്രൂഷയിലും വ്യാപൃതരായി കഴിയുന്നു. ബിഷപ് ഹൗസ് കാമ്പസില്‍ താമസിച്ചുകൊണ്ട് കോട്‌ദ്വാരയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങള്‍ വരെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇവര്‍ കൈവച്ച രംഗങ്ങളിലെല്ലാം ലാളിത്യമാര്‍ന്ന ജീവിതശൈലിയിലൂടെ `പ്രേഷിതാരാം സഭ'യുടെ തനിമ വ്യക്തമാക്കി കഴിഞ്ഞു. ആറു സഹോദരിമാരാണ് കോട്‌ദ്വാരയിലുള്ള മഠത്തിലുള്ളത്. സിസ്റ്റര്‍ ഗ്രീഷ്‌മയും സിസ്റ്റര്‍ ആ ന്‍ജോയും സ്‌കൂളിലും സിസ്റ്റര്‍ ഡീനയും സിസ്റ്റര്‍ പവിത്രയും പ്രസിലും സിസ്റ്റര്‍ റെജിയും സിസ്റ്റര്‍ പുഷ്‌പയും ഗ്രാമീണരുടെ ഇടയിലും കര്‍മനിരതരായി കഴിയുന്നു. ഈ ലക്കത്തില്‍ പ്രേഷിതാരാം സഭക്കാര്‍ ഗ്രാമങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുവാനാണ് ഉദ്ദേശിക്കുന്നത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്‌ഡ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലുള്ള ഗ്രാമങ്ങളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഉത്തര്‍പ്രദേശിന്റെ അ തിര്‍ത്തിയില്‍ ഒട്ടേറെ ബോക്‌സാ ആദിവാസികളുടെ ഗ്രാമങ്ങള്‍ നമുക്കു കാണുവാന്‍ സാധിക്കും. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്ക സ്ഥിതിയിലാണിവര്‍. കറുത്തു മെലി ഞ്ഞ ശരീരപ്രകൃതിയുള്ള ഇക്കൂട്ടര്‍ കാടിനും നാ ടിനും ഇടയ്‌ക്കുള്ള സ്ഥലങ്ങളാണ് താമസത്തിനായി തിരഞ്ഞെടുക്കാറുള്ളത്. കന്നുകാലി വളര്‍ത്തലാണ് ഇവരുടെ പ്രധാന ജോലി. ഇവരുടെ ഇടയില്‍ വിദ്യാഭ്യാസമുള്ളവര്‍ നന്നേ ചുരുക്കമാണ്. കുട്ടികളെ പഠിപ്പിക്കുവാനും വലിയ ഉത്സാഹമൊന്നുമില്ല. കുട്ടികള്‍ വനത്തില്‍ പോയി കന്നുകാലികളെ മേയ്‌ക്കട്ടെയെന്നതാണ് അവരുടെ ഉള്ളിലിരുപ്പ്. സര്‍ക്കാര്‍ ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂളുകളും ബോര്‍ഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അത്ര ഉപകാരപ്രദമായിട്ടില്ല. മിക്ക പുരുഷന്മാരും മദ്യപാനത്തിന് അടിമകളാണ്. പുകവലിയും ചീട്ടുകളിശീലവും ഇവരുടെ മധ്യേ സാമൂഹികതിന്മകളായി നിലനില്‍ക്കുന്നു. ഉയര്‍ന്നു വലുതാകാനും അധ്വാനിച്ച് മെച്ചപ്പെട്ട ജീവിതം പടുത്തുയര്‍ത്താനും മെനക്കെടാത്ത ഒരു സമൂഹത്തിലേക്കാണ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രേഷിതാരാം സഭക്കാര്‍ ഇറങ്ങിചെന്നത്. അവര്‍ക്കു പിന്തുണയായി രൂപതയിലെ `ക രുണാ സേവ സമാജ്' അന്നും ഇന്നും നിലകൊള്ളുന്നു.
ബോക്‌സാകളുടെ ഗ്രാമത്തില്‍ എട്ടുവര്‍ഷം മുമ്പ് ആദ്യമായി ചെന്നപ്പോഴുണ്ടായ അനുഭവം സിസ്റ്റര്‍ റെജിയുടെ മനസിലുണ്ട്. എല്ലാവരുടെയും മുഖത്ത് ഭയവും സംശയവും നിഴലിച്ചിരുന്നു. ഒട്ടേറെ പ്രതീക്ഷകളുമായി ചെന്ന ഈ മിഷനറിമാര്‍ നിരാശയോടെ തിരിച്ചുപോന്നു. പക്ഷേ ഇത്തരം സന്ദര്‍ശനങ്ങള്‍ ഇവര്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവരുടെ മാനസിക അകല്‍ച്ച കുറെനാള്‍ നീണ്ടുനിന്നു. തെ ക്കെ ഇന്ത്യയില്‍ നിന്നും വന്ന ഇവര്‍ ഓരോ സൂത്രങ്ങള്‍ പറഞ്ഞ് തങ്ങളെ `ഈസായി' (ക്രിസ്‌ത്യാനി) കളാക്കുമെന്നായിരുന്നു അവരുടെ ഭയവും ആശങ്കയും. അവരുടെ സര്‍വോന്മുഖമായ വളര്‍ച്ചയില്‍ സഹായിക്കുകയാണ് ഈ സഹോദരിമാരുടെ ല ക്ഷ്യമെന്ന് അവരെ ബോധ്യപ്പെടുത്തുവാന്‍ മാസങ്ങള്‍ തന്നെയെടുത്തു.
ആദ്യമായി മദ്യപാനത്തിനെതിരെ ബോധവല്‍ക്കരണയജ്ഞവുമായിട്ടാണ് സേവനരംഗത്തേക്കിറങ്ങിയത്. കുടുംബങ്ങളെയും സമൂഹങ്ങളെയും തകര്‍ച്ചയിലേക്ക് വലിച്ചിഴച്ചുകൊണ്ടിരുന്ന ഒരു മാരകതിന്മയായിരുന്നു മദ്യപാനം. മദ്യപാനികളുടെ സംഖ്യ വളരെയധികമായിരുന്നു. മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റിയുള്ള ഉദ്‌ബോധനം പുരുഷന്മാര്‍ കേ ള്‍ക്കുവാന്‍ തയാറായില്ല. ലഹരിരസമില്ലാത്ത ജീ വിതം അവര്‍ക്ക് അചിന്ത്യമായിരുന്നു. പുരുഷന്മാരുടെ മദ്യപാനാസക്തിയുടെ ഇരയായിത്തീര്‍ന്നിരുന്നത് അവരുടെ ഭാര്യമാരായിരുന്നു. മദ്യപാനത്തിനെതിരായുള്ള പ്രേഷിതാരാം സഹോദരിമാരുടെയും കരുണാ സേവാ സമാജിലെ മറ്റു സഹപ്രവര്‍ത്തകരുടെയും ശ്രദ്ധ കണ്ണുനീരും നെടുവീര്‍പ്പുമായി കഴിഞ്ഞിരുന്ന ബോക്‌സാ മഹിളകളിലേക്ക് തിരിഞ്ഞു. `സ്‌ത്രീ ശാക്തീകരണം' കരുണാ സേവ സമാജിന്റെ ഒരു പ്രഖ്യാപിത പരിപാടിയാക്കി. അവര്‍ നേരിടുന്ന അനീതിക്കും സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ സ്‌ത്രീകളെ ബോധവല്‍ക്കരിച്ച് അതിനെതിരെ പോരാടുവാന്‍ അവരെ ശക്തരാക്കുകയെന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം.
തുടര്‍ന്ന് മിഷനറിമാരുടെ ശ്രദ്ധ ബോക്‌സാകളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളിലേക്കാണ് തിരിഞ്ഞത്. ഭാവിയുടെ വാഗ്‌ദാനങ്ങളായ ബോക്‌സാ കുഞ്ഞുങ്ങള്‍ വിദ്യ അഭ്യസിക്കേണ്ട കാലങ്ങള്‍ കന്നുകാലികളോടൊപ്പം വനത്തില്‍ ചിലവഴിക്കുന്നത് ഖേദകരമായിരുന്നു. കുറെ കുട്ടികള്‍ ഗ്രാമവിദ്യാലയങ്ങളില്‍ പോയിരുന്നു. എന്നാല്‍ അവരുടെ ഉദ്ദേശ്യം സര്‍ക്കാര്‍ കൊടുത്തിരുന്ന ഉച്ചഭക്ഷണം കഴിക്കല്‍ മാത്രമായിരുന്നു. ഭക്ഷണവും വാങ്ങി ഉടന്‍തന്നെ വീട്ടിലേക്കു മടങ്ങുമായിരുന്നു. ശോചനീയമായ ഈ സ്ഥിതിയില്‍നിന്നും ഭാവി തലമുറയെ ഉദ്ധരിക്കുവാന്‍ സിസ്റ്റേഴ്‌സ് അനൗപചാരിക വിദ്യാകേന്ദ്രങ്ങള്‍ തുറന്നു. ഒരു മണിക്കൂര്‍ മാത്രം ക്ലാസില്‍ ഇരുന്നാല്‍ മതി. കുറെ കുട്ടികള്‍ പഠിക്കുവാന്‍ വന്നു. അവരെ എഴുത്തും വായനയും അഭ്യസിപ്പിച്ചു. താ ല്‌പര്യം തോന്നിയ ഏതാനും സ്‌ത്രീകളും കുട്ടികളോടൊപ്പം പഠിക്കുവാന്‍ വന്നു. അനൗപചാരിക വിദ്യാകേന്ദ്രത്തില്‍ പഠിച്ച ഏതാനും കുട്ടികള്‍ സ ര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠനം തുടരുവാന്‍ സന്നദ്ധരായിയെന്നത് സന്തോഷകരമായ ഒരു വ സ്‌തുതയാണ്.
പക്ഷേ നമ്മുടെ രാജ്യത്ത് നടമാടുന്ന അഴിമതിമൂലം ഈ പണമെല്ലാം അനര്‍ഹരായവരുടെ കീശയിലാണ് എല്ലാ വര്‍ഷവും ചെന്നെത്തിക്കൊണ്ടിരുന്നത്. ഈ കാര്യങ്ങളെപ്പറ്റി നിരക്ഷരരായ ബോക്‌സാകള്‍ക്ക് അറിവില്ല. അറിവുണ്ടായിരുന്നവര്‍ തന്നെ നിഷ്‌ക്രിയരാണ്. സഭയുടെ ബോധവല്‍ക്കരണ, ശക്തീകരണ പ്രസ്ഥാനങ്ങളാണ് ഇവരുടെ കണ്ണ് തുറന്നത്. അവര്‍ക്കായി അനുവദിച്ചിരുന്ന ആനുകൂല്യങ്ങള്‍ കണക്കു പറഞ്ഞു വാങ്ങുവാന്‍ നമ്മുടെ സാമൂഹ്യപ്രവര്‍ത്തകര്‍ അവര്‍ക്ക് പ്രേരണ നല്‍കി.
അങ്ങനെ ബോക്‌സാകള്‍ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ പ്രാപ്‌തരായി. അതുപോലെ നമ്മുടെ ലഘുനിക്ഷേപ പദ്ധതികള്‍ വഴി അന്യായ ചിലവുകള്‍ ചുരുക്കി നല്ല നാളേക്കുവേണ്ടി വല്ലതും സൂക്ഷിച്ചുവയ്‌ക്കുവാന്‍ അവരെ പഠിപ്പിച്ചു. ഇത വ രുടെ ഇടയില്‍ ഒരു പരിവര്‍ത്തനത്തിന്റെ കാലമായിരുന്നു. കുറെ പേരെങ്കിലും നവ പുരോഗതിയുടെ പാതയില്‍ മുന്നേറുവാന്‍ ഇടയായി എന്നത് സ ന്തോഷകരമായ കാര്യമാണ്.
Friday, 07 October 2011 11:58
ബോക്‌സാ ആദിവാസികളുടെയിടയിലെ സുവിശേഷവേല
Written by ഫാ.മാത്യു വലിയകണ്ടത്തില്‍
ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലുള്ള ബോക്‌സാ ആദിവാസികളുടെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ഏതാനും ബോ ക്‌സാ വനിതകള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് പൊതുനിരത്തിലൂടെ ജാഥയായി മുന്നോട്ടു നീങ്ങുകയാണ്. വലിയ ആവേശം അവരില്‍ കൊടുമ്പി രിക്കൊണ്ടിരുന്നു. അവര്‍ ഒരു ചെറിയ കെട്ടിടത്തി ന്റെ മുമ്പിലെത്തി. അത് അനധികൃതമായി മദ്യം വാറ്റുന്നവരുടെ വീടായിരുന്നു. ബോക്‌സാ വനിതകള്‍ ആ വീടിനു മുമ്പില്‍ `ധര്‍ണ'യിരുന്നു. ചില പുരുഷന്മാര്‍ വന്ന് ധര്‍ണയിരുന്ന ഭാര്യമാരെ തല്ലിച്ചതച്ച് തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ചില ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഭീഷണിപ്പെടുത്തി. പക്ഷേ അന്നു വൈകുന്നേരം വരെ ധര്‍ണ തുട ര്‍ന്നു. അനധികൃതമായി മദ്യമുണ്ടാക്കുന്നവരുടെ കരങ്ങള്‍ ബന്ധിച്ചതിനുശേഷമേ ആ നാരീമണികള്‍ വീട്ടിലേക്കു മടങ്ങിയുള്ളൂ. താമസിക്കാതെ വേ റൊരു ഗ്രാമത്തിലും ഈ സംഭവം ആവര്‍ത്തിക്കപ്പെട്ടു. മദ്യപാനികളുടെ ബലഹീനതയെ ആദായമാക്കിയിരുന്ന മദ്യവ്യവസായികള്‍ക്ക് അവിടെയും നഷ്‌ടങ്ങള്‍ സംഭവിച്ചു. ബിജ്‌നോര്‍ രൂപതയിലെ സാമൂഹിക പ്രവര്‍ത്തകരായ മിഷനറിമാര്‍ സംഘടിപ്പിച്ച `സ്‌ത്രീ ശക്തീകരണ' പ്രസ്ഥാനത്തിന്റെ വി ജയമാണ് അന്ന് ബോക്‌സാകളുടെ ഇടയില്‍ നടന്നത്. ഈ പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചത് എറണാകുളം അതിരൂപതയില്‍ സ്ഥാപിതമായ പ്രേഷിതാരാം സന്യാസിനി സമൂഹത്തിലെ രണ്ടു സഹോദരിമാരാണ്.
Read 326 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.