Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 23 September 2011 11:37

ബന്ധനത്തില്‍നിന്ന്‌ വിശ്വാസത്തിലേക്ക്‌

Written by  ഫാ.മാത്യു വലിയകണ്ടത്തില്‍
Rate this item
(2 votes)

കോട്‌ദ്വാര ബിഷപ്‌ ഹൗസിനു സമീപം `ഗവായി സൗഢ്‌' എന്നൊരു ഗ്രാമമുണ്ട്‌. ചെറിയ തോടിന്റെ കരയില്‍ മലയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന കൊച്ചുഗ്രാമം. ഈ ഗ്രാമം പിന്നിട്ടാല്‍ നമ്മള്‍ ഹിമാലയത്തിലേക്ക്‌ പ്രവേശിക്കുകയായി. `കോട്‌ദ്വാര്‍' എന്ന വാക്കിന്റെ അര്‍ത്ഥം `മലയിലേക്കുള്ള പ്രവേശനകവാടം' എന്നാണ്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നേപ്പാളികളായ രണ്ടു ദമ്പതിമാര്‍ വിവാഹം കഴിച്ച്‌ കുട്ടികളോടൊപ്പം ഗവായി സൗഢില്‍ കുടില്‍കെട്ടി താമസമാരംഭിച്ചു. ബല്‍വീര്‍ എന്ന ബാലനായിരുന്നു കടിഞ്ഞൂല്‍ പുത്രന്‍. ഉപജീവനമാര്‍ഗം തേടി ഭാരതത്തിലെത്തിയ ആ കുടുംബം വലുതായി. ദമ്പതികള്‍ കൂലിപ്പണിയെടുത്ത്‌ മക്കളെ വളര്‍ത്തി. ബല്‍വീര്‍ കോട്‌ദ്വാരയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ വിദ്യാഭ്യാസമാരംഭിച്ചു. ഏതാനും ക്ലാസുകള്‍ അവിടെ പഠിച്ച്‌ എഴുതാനും വായിക്കാനും അത്യാവശ്യം കണക്കുകൂട്ടാനും പഠിച്ചു. അധികമൊന്നും പഠിക്കുവാനുള്ള പദ്ധതിയില്ലായിരുന്നു. മകന്‍ ജോലി ചെയ്‌ത്‌ കുടുംബം പോറ്റി തങ്ങളെ സഹായിക്കട്ടെ എന്നതായിരുന്നു മാതാപിതാക്കളുടെ വിധിതീര്‍പ്പ്‌. ബല്‍വീറിന്‌ എതിരഭിപ്രായം ഇല്ലായിരുന്നു. പഠിച്ച്‌ ഉദ്യോഗസ്ഥനാകാനുള്ള അവസരം തനിക്കില്ലെന്ന്‌ ബല്‍വീറിന്‌ നന്നായി അറിയാം. അ വനും നന്നേ ചെറുപ്പത്തില്‍ത്തന്നെ അച്ഛനോടൊ ത്ത്‌ ജോലി ചെയ്യുവാന്‍ പോയിത്തുടങ്ങി. അപ്രതീക്ഷിതമായി ബല്‍വീറിന്റെ പിതാവ്‌ ഇഹലോകവാസം വെടിഞ്ഞു. കുടുംബഭാരം താങ്ങുവാന്‍ ആ ബാലന്റെ പിഞ്ചുതോളുകളേ ഉണ്ടായിരുന്നുള്ളൂ.
ഉത്സാഹിയും സമര്‍ത്ഥനുമായിരുന്ന ബല്‍വീര്‍ അധ്വാനിച്ച്‌ കുടുംബം പുലര്‍ത്തി. വിധവയായ അ മ്മയ്‌ക്കും സഹോദരിമാര്‍ക്കും അവന്‍ എല്ലാമായിരുന്നു. അമ്മയ്‌ക്ക്‌ മകനെപ്പറ്റി വലിയ അഭിമാനവും മതിപ്പും പ്രതീക്ഷയുമുണ്ടായിരുന്നു. ഇങ്ങനെ കുറെ വര്‍ഷങ്ങള്‍ കടന്നുപോയി. ബല്‍വീര്‍ ഒരു നേപ്പാളി പെണ്‍കുട്ടിയെ വിവാഹം ചെയ്‌തു. അവരുടെ വിവാഹജീവിതത്തില്‍ നാലഞ്ചു കുട്ടികള്‍ ജനിച്ചു. ഇതിനകം ബല്‍വീര്‍ നല്ലൊരു കല്‌പ്പണിക്കാരെന്ന പേരും സമ്പാദിച്ചു. ആ കുടുംബം അല്ലലില്ലാതെ മുന്നോട്ടുനീങ്ങി.
ഈ നല്ലകാലം അധികം നീണ്ടുനിന്നില്ല. ബല്‍വീറില്‍ ചില മാറ്റങ്ങള്‍ ദൃശ്യമായി. അവന്റെ സന്തോഷപ്രകൃതിയും ഉത്സാഹശീലവും മങ്ങിവരുന്നതുപോലെ മറ്റുള്ളവര്‍ക്ക്‌ അനുഭവപ്പെട്ടു. ക്രമേണ മദ്യപാനത്തിനും മയക്കുമരുന്നിനും അയാള്‍ അടിമയായി. അമ്മയുടെയും ഭാര്യയുടെയും ദുഃഖത്തിനു ആഴം കൂടി. അവര്‍ വിലപിച്ചു. കഴിഞ്ഞുപോയ നല്ല കാലത്തെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ട്‌ അറിയാവുന്ന ദേവന്മാരെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചു.

തന്റെ തകര്‍ച്ചയ്‌ക്ക്‌ കാരണം തേടി ബല്‍വീര്‍ കൂടോത്രക്കാരുടെ പുറകെ പോയി. എന്നാല്‍ നഷ്‌ടങ്ങള്‍ മാത്രമേ പിന്നെ അയാള്‍ക്കുണ്ടായുള്ളൂ. സൗഭാഗ്യപൂര്‍ണമായ കുടുംബജീവിതം തകര്‍ന്ന്‌ തരിപ്പണമായി. അവരുടെ കുടുംബാംഗങ്ങളുടെ മാനസിക നിലയും തകരാറിലായി. നല്ല ജീവിതത്തിലേക്ക്‌ അവന്‌ തിരിച്ചു വരാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ദുഃശീലങ്ങളുടെ ബലിഷ്‌ഠമായ ചങ്ങലകള്‍ ബല്‍വീറിനെ അതിനനുവദിച്ചില്ല. എങ്ങനെയെങ്കിലും തിന്മയുടെ വലയത്തില്‍നിന്നും രക്ഷ നേടണമെന്ന ആഗ്രഹവുമായി നടന്നിരുന്ന കാലമായിരുന്നു അത്‌.

ബല്‍വീറിന്റെ കുടുംബത്തിലെ സ്ഥിതിഗതികള്‍ പോള്‍ ബഹദൂര്‍ എന്ന കത്തോലിക്കനായ സുവിശേഷ പ്രഘോഷകന്‍ കേട്ടറിഞ്ഞു. ആ ഭവനം സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ നേരിട്ട്‌ മനസിലാക്കാനുള്ള ആഗ്രഹം അയാളിലുണര്‍ന്നു. ഒരു ദിവസം രാവിലെ ബല്‍വീറിന്റെ ഭവനത്തില്‍ അയാള്‍ എത്തി. ആ കുടുംബത്തിന്റെ അവസ്ഥ പോളിനെ വിസ്‌മയിപ്പിച്ചു. തകര്‍ന്ന വീടും പിശാചിന്‌ അടിമയായിത്തീര്‍ന്ന ഒരു മനുഷ്യനെയുമാണ്‌ അയാള്‍ കണ്ടത്‌. ഞങ്ങളെ എങ്ങനെയെങ്കിലും ഈ തിന്മയില്‍നിന്ന്‌ രക്ഷിക്കുക, ഞങ്ങള്‍ എന്തുവേണമെങ്കിലും ചെയ്യാം- ഇതായിരുന്നു ആ കുടുംബത്തിന്റെ മുറവിളി. അവര്‍ക്കുവേണ്ടി ഒരു പ്രാര്‍ത്ഥന നടത്തി ഇനിയും വരാമെന്ന്‌ വാക്കുകൊടുത്ത്‌ പോള്‍ മടങ്ങി. ഏതാനും ദിവസം സ്വയം പ്രാര്‍ത്ഥിച്ച്‌, ശക്തിയാര്‍ജ്ജിച്ച്‌ അയാള്‍ ആ ഭവനം വീണ്ടും സന്ദര്‍ശിച്ചു. യേശുവിനെപ്പറ്റിയും അവിടുന്നു ചെ യ്യുന്ന മഹത്തായ രക്ഷയെക്കുറിച്ചും അവരോട്‌ പങ്കുവച്ചു. തിന്മയുടെ ശക്തികളെ നിലംപരിശാക്കിയ യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിച്ച്‌, അവയോട്‌ ആജ്ഞാപിച്ചാല്‍ അവ വിട്ടുപോകുമെന്ന്‌ അവരെ ധരിപ്പിച്ചു. അന്ന്‌ അവരോടൊപ്പം യേശുവിന്റെ നാമം വിളിച്ചു അല്‌പനേരം പ്രാര്‍ത്ഥിച്ചു. ദൈവാത്മാവ്‌ ബല്‍വീറിനെ സ്‌പര്‍ശിച്ചു. തനിക്ക്‌ പുതിയൊരു ജീവന്‍ കിട്ടിയതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു. തിന്മയുടെ ശക്തികളുമായുള്ള എല്ലാ ബന്ധനങ്ങളും മദ്യപാനവും മയക്കുമരുന്നും ഉപേക്ഷിക്കുന്നതായി ബല്‍വീര്‍ പ്രഖ്യാപിച്ചു. മുറികളിലും വരാന്തയിലും മുറ്റത്തുമായി കൂട്ടിവച്ചിരുന്ന തന്ത്ര-മന്ത്ര സാധനങ്ങള്‍ തച്ചുടച്ചു. മനസിന്റെ ഭാ രവും അസ്വസ്ഥതയുമൊക്കെ വിട്ടകന്നതുപോലെ അയാള്‍ക്ക്‌ തോന്നി. വളരെ നാളുകള്‍ക്കുശേഷം വന്ന അതിഥിയെ പോലെ സന്തോഷവും സമാധാനവും അയാളുടെ ഹൃദയത്തില്‍ സ്ഥലം പിടിച്ചു. പിറ്റേന്ന്‌ മുതല്‍ താടിയും മുടിയുമെല്ലാം മുറിച്ച്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ സാധാരണ ജീവിതത്തിലേക്ക്‌ അയാള്‍ തിരിച്ചുവന്നു. കുറെ ദിവസങ്ങള്‍ക്ക്‌ ശേഷം ഞാന്‍ കോട്‌ദ്വാരയിലെത്തി. പോ ള്‍ ബഹദൂര്‍ എന്നോട്‌ പറഞ്ഞു. ``ഫാദര്‍, ഈ രണ്ടുമണികള്‍ ഫാദറിന്റെ `ജീവന്‍ധാരാ' ആശ്രമത്തില്‍ ഉപയോഗിച്ചുകൊള്ളുക. മന്ത്രവാദം ഉപേക്ഷിച്ച ബല്‍വീറിന്‌ ഇനി ഇത്‌ ആവശ്യമില്ലെന്ന്‌ അയാള്‍ പറഞ്ഞു. ആ രണ്ടുമണികള്‍ ജയ്‌ഹരിഖാലിലുള്ള ജീവന്‍ധാര ആശ്രമത്തിലെ മാതാവിന്റെ ഗ്രോട്ടോയിലുണ്ട്‌.

ബല്‍വീറും കുടുംബവും ക്രിസ്‌തുവില്‍ അടിയുറച്ച വിശ്വാസികളായി മാറി. അവര്‍ വിശുദ്ധഗ്രന്ഥം വായിക്കാനും യേശുവിനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കാനും തുടങ്ങി. എല്ലാ ഞായറാഴ്‌ചയും ബിഷപ്‌ഹൗസില്‍ നടക്കുന്ന ദിവ്യപൂജയില്‍ അവര്‍ കുടുംബമായി സംബന്ധിച്ചു. വൈദികര്‍ ഇടയ്‌ക്ക്‌ ഇവരുടെ ഭവനത്തിലെത്തി പ്രാര്‍ത്ഥിച്ചു. അങ്ങനെ അവരുടെ ഹൃദയത്തില്‍ മുളയെടുക്കുന്ന വിശ്വാസവിത്തിന്‌ പരിപോഷണം നല്‍കി. ഒരു ദിവസം, ബല്‍വീര്‍ കുടുംബത്തിനും അതുപോലെ വിശ്വാസമാര്‍ഗത്തില്‍ ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ദിവസത്തെ ക്യാമ്പ്‌ നടത്തി. ഇരുപതോളം ജ്ഞാനസ്‌നാനാര്‍ത്ഥികള്‍ ഇതില്‍ സംബന്ധിച്ചു. ക്രിസ്‌തീയ വിശ്വാസത്തിന്റെ മൗ ലിക സത്യങ്ങളെയും ക്രിസ്‌തുവിന്റെ ഗിരിപ്രഭാഷണത്തെയും കുറിച്ചായിരുന്നു അന്ന്‌ ഞാന്‍ അവരോട്‌ സംസാരിച്ചത്‌. സമയം കിട്ടുമ്പോഴൊക്കെ ബല്‍വീറിന്റെയും മറ്റുള്ളവരുടെയും ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും വിശ്വാസത്തിന്റെ പുതിയ പാഠങ്ങള്‍ അവര്‍ക്ക്‌ നല്‍കുകയും ചെയ്‌തു. കുറെനാള്‍ കഴിഞ്ഞ്‌ ബല്‍വീറും കുടുംബാംഗങ്ങളും ജ്ഞാനസ്‌നാനം സ്വീകരിച്ച്‌ ബിജ്‌നോര്‍ സഭയിലെ ഊര്‍ജസ്വലരായ അംഗങ്ങളായി തീര്‍ന്നു.

രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കെട്ടിടനിര്‍മാണ ജോലികളില്‍ ബല്‍വീറിനെയും ഉള്‍പ്പെടുത്തുവാന്‍ കോട്‌ദ്വാരയിലെ വൈദികര്‍ സന്നദ്ധരായി. സാമ്പത്തിക സുസ്ഥിതി കൈവരിക്കുവാന്‍ ഇത്‌ അയാള്‍ക്ക്‌ സഹായകമായി. കല്‌പ്പണിക്കാരനായി നടന്ന ബല്‍വീറിനെ ദൈവം ഇന്ന്‌ ഉയര്‍ത്തി. കാറില്‍ സഞ്ചരിച്ച്‌ കെട്ടിട നിര്‍മ്മാണം നടത്തുന്ന ഒരു കോണ്‍ട്രാക്‌ടര്‍ ആയി അയാള്‍ മാറിയിരിക്കുന്നു. അയാളുടെ കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന നമ്മുടെ സ്‌കൂളുകളില്‍ ചേക്കേറി. പുതിയ സാഹചര്യങ്ങള്‍ ഈ കുഞ്ഞുങ്ങളുടെ മാനസിക-ബൗദ്ധിക വളര്‍ച്ചയെ താങ്ങി വളര്‍ത്തുന്നു. മൂത്തമകള്‍ ചമ്പ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌. നല്ല ഗായികയും നര്‍ത്തകിയും ആണവള്‍. അതുപോലെ രൂപതയിലെ പൊതു പരിപാടികളിലും ചമ്പ താരമാണ്‌. ഇവളെപ്പോലുള്ള എത്രയോ പ്രതിഭകള്‍ നല്ല സാഹചര്യത്തിന്റെയും പ്രോത്സാഹനത്തിന്റെയും അഭാവത്തില്‍ നമുക്ക്‌ നഷ്‌ടമാകുന്നു. ഇന്നത്തെ സഭാസമൂഹവും മിഷനറിമാരും സമൂഹത്തിന്റെ അടിത്തട്ടില്‍ അവഗണനയും അവഹേളനവും അനുഭവിച്ചു കഴിയുന്ന ദൈവമക്കളെ ഉദ്ധരിക്കുന്നത്‌ തങ്ങളുടെ സുപ്രധാന ദൗത്യമായി കണ്ടിരുന്നെങ്കില്‍ എത്രയോ കലാസുമങ്ങള്‍ വിരിയുമായിരുന്നു!

രണ്ടുമാസം മുമ്പ്‌ ഞാന്‍ പോളുമൊത്ത്‌ ഒരു ദിവസം അതിരാവിലെ ബല്‍വീറിന്റെ കുടുംബം സ ന്ദര്‍ശിച്ചു. ബല്‍വീറും അമ്മയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ജോലിത്തിരക്ക്‌ മൂലം പ്രാര്‍ത്ഥന പൂര്‍ ത്തിയായ ഉടന്‍ ബല്‍വീര്‍ ജോലി സ്ഥലത്തേക്ക്‌ പോയി. കുടുംബാംഗങ്ങള്‍ തുടര്‍ന്നും സജീവമായി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. അമ്മ വളരെ സന്തോഷവതിയായിരുന്നു. ഞാന്‍ കാരണമാരാഞ്ഞപ്പോള്‍ നിരക്ഷരയായ വൃദ്ധ ഒറ്റ വാക്യത്തില്‍ മറുപടി പറഞ്ഞു: ``യേശു ഹംകോ നയാ ജീവന്‍ ദിയാ (യേശു ഞങ്ങള്‍ക്ക്‌ പുതുജീവന്‍ നല്‍കി). അല്‌പവിരാമത്തിനുശേഷം അവര്‍ തുടര്‍ന്നു, `ഞങ്ങള്‍ മരിച്ചതിനു തുല്യമായിരുന്നു. എന്റെ മകനെ, ഒരു പുതിയ മനുഷ്യനാക്കി മാറ്റണമേ, ഇത്‌ മാത്രമായിരുന്നു എന്റെ പ്രാര്‍ത്ഥന. തകര്‍ന്നുപോയ എന്റെ ഹൃദയത്തില്‍ ഇന്ന്‌ യേശു ആനന്ദം നിറച്ചു. യേശു കി ജയ്‌ഹോ! ജയ്‌ഹോ! ആ സരള ഹൃദയത്തില്‍ നിന്നുയര്‍ന്ന ആ ആത്മാ ര്‍ത്ഥമായ നന്ദിപ്രകാശനം മറിയത്തിന്റെയും ഏലീശ്വായുടെയും ഓര്‍മകളാണ്‌ എന്റെ മനസിലുണര്‍ത്തിയത്‌.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.