ഒരു ജനതയുടെ ഇടയില്‍ സുവിശേഷവല്‍ക്കരണം കാര്യക്ഷമമായി നടത്തുന്നതിന് അവരുടെ ഭാഷ, സംസ്‌കാരം, ചരിത്രപശ്ചാത്തലം, ജീവിതപ്രശ്‌നങ്ങള്‍ തുടങ്ങി അവരെ സംബന്ധിക്കു ന്ന പല കാര്യങ്ങളെക്കുറിച്ചും
അറിവുണ്ടായിരിക്കേണ്ടതുണ്ട്. അതിനാല്‍ നേപ്പാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ നേപ്പാളി ഭാഷയും അവരുടെ സംസ്‌കാരവുമൊക്കെ അറിയാവുന്നവരെയാണ് ആദ്യം സഹായികളായി നിയമിച്ചത്.
ബിജ്‌നോര്‍ രൂപതയിലെ ആദ്യ നേപ്പാളി വി ശ്വാസി പോള്‍ ബഹദൂറിനെ (കുല്‍ദീപ്) നേപ്പാളികളുടെ പ്രേഷിതനായി തിരഞ്ഞെടുക്കുന്നത് അഭികാമ്യമെന്ന് എനിക്ക് തോന്നി. രൂപതയിലെമ്പാടുമുള്ള നേപ്പാളികളെ സന്ദര്‍ശിച്ച് അവരെ സുവിശേഷമറിയിക്കുക എന്നതായിരുന്നു പോ ളിന്റെ ജോലി. ഒരു ദിവസം പോള്‍ ബഹദൂര്‍ കോട്‌ദ്വാര്‍ അടുത്തുള്ള ഒരു ഗ്രാമത്തില്‍ പതിവ് സന്ദര്‍ശനത്തിന് പോയി. രണ്ടുമൂന്നു നേപ്പാളി കുടുംബങ്ങള്‍ അവിടെയുണ്ടായിരുന്നു. യേശുവിനെ വരവേറ്റ കുടുംബങ്ങളായിരുന്നു അത്. ആ കുടുംബാംഗങ്ങളില്‍നിന്നും നമ്മുടെ പ്രചാരകന് ഒരു സദ്‌വാര്‍ത്ത ലഭിച്ചു. കോട്‌ദ്വാരയി ല്‍നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള `ചോ ക്‌സേരയെന്ന' ഉള്‍ഗ്രാമത്തില്‍ ഒരു നേപ്പാളി രോഗിയായി കഴിയുന്നു. ഒരു `ഈസായി' വന്ന് അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അ യാള്‍ ആഗ്രഹിക്കുന്നു. ഇതാണ് സദ്‌വാര്‍ത്തയുടെ രത്‌നചുരുക്കം. കിട്ടിയ അവസരം പാഴാക്കരുതല്ലോ. ഏതാനും ദിവസങ്ങള്‍ക്കകം രോഗിയെത്തേടി, പോള്‍ ബഹദൂര്‍ സ്ഥലത്തെത്തി. മ ഹേന്ദര്‍ എന്നൊരു വ്യക്തിയായിരുന്നു ഒരു `ഈ സായി'യുടെ വരവും കാത്തിരുന്ന രോഗി. 1976 മുതല്‍ അയാള്‍ ചോക്‌സേരയില്‍ ഭാര്യയോടും നാലു മക്കളോടും കൂടെ താമസിക്കുന്നു. മഹേന്ദര്‍ നമ്മുടെ പ്രചാരകനോട് അയാളുടെ ജീവിതാനുഭവങ്ങള്‍ വിശദമായി പറഞ്ഞു. ശ്രീ ബുദ്ധന്റെ നാടായ നേപ്പാളിലെ `കപിലവസ്‌തുടുളി' എന്ന ജില്ലയിലാണ് മഹേന്ദര്‍ ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ മഹേന്ദര്‍ അനാഥനായി. 1975 ല്‍ മഹേന്ദര്‍ നേപ്പാള്‍ അതിര്‍ത്തി കടന്ന് ഭാരതത്തിലെത്തി. ഗഢ്‌വാള്‍ പ്രദേശത്ത് പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങി. 1976 ല്‍ ചോക്‌സേരയില്‍ വന്നെത്തി. തടി അറക്കുന്ന ജോലിയായിരുന്നു ആദ്യം അയാള്‍ ചെയ്‌തത്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ രജനിയെന്ന നേപ്പാളി പെണ്‍കുട്ടിയെ വിവാഹം ചെയ്‌തു.
21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മഹേന്ദറിന് സമ്മാനിച്ചത് കടുത്ത ദുഃഖങ്ങളായിരുന്നു. മഹേന്ദര്‍ തളര്‍വാതരോഗിയായി. വിദഗ്‌ധ ചികിത്സ നടത്തുന്നതിനുള്ള ചുറ്റുപാടൊന്നും മഹേന്ദറിനില്ലായിരുന്നു. രജനിയുടെ ശുശ്രൂഷയും നാട്ടുമരുന്നുകളുമായി കുറെ നാള്‍ കഴിച്ചുകൂട്ടി. അസുഖം ഒന്നിനൊന്നു വഷളായി. രജനി കഠിനാധ്വാനം ചെയ്‌ത് അയാളെ സംരക്ഷിച്ചു. നിസഹായനായി കട്ടിലില്‍ ഒന്നു തിരിയുവാന്‍പോലും ശക്തിയില്ലാതെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കഷ്‌ടപ്പാടുകള്‍ക്ക് അയാള്‍ ദൃക്‌സാക്ഷിയായി, ദുഃഖത്തിലും നിരാശതയിലും കഴിച്ചുകൂട്ടിയ കാലത്തെ അനുഭവങ്ങള്‍ പകര്‍ന്നപ്പോള്‍ മഹേന്ദറിന്റെ കണ്ണു നിറഞ്ഞൊഴുകി.
ഒരു ദിവസം ഭീം ബഹദൂര്‍ എന്നൊരാള്‍ മ ഹേന്ദറിന്റെ കുടിലിനടുത്തുകൂടി കടന്നുപോയി. മഹേന്ദറിന്റെയും കുടുംബത്തിന്റെയും സ്ഥിതി ഭീം ബഹദൂറിന്റെ കരളലിയിച്ചു.
ക്രിസ്‌തുവിനെപ്പറ്റിയും അവിടുത്തെ അനന്തശക്തിയും കാരുണ്യവും അയാള്‍ പങ്കുവച്ചു. ഉറച്ച ബോധ്യത്തില്‍ നിന്നും സരളമായ വിശ്വാസത്തില്‍നിന്നും ഉതിര്‍ന്നു വന്നവയായിരുന്നു അയാളുടെ വാക്കുകള്‍. 38 വര്‍ഷം കുളക്കരയില്‍ തളര്‍വാതം പിടിച്ചു കിടന്ന രോഗിയെ യേശു എഴുന്നേല്‌പിച്ച സംഭ വം അയാള്‍ വിവരിച്ചു. പ്രാര്‍ത്ഥനാസമയത്ത് തന്റെ ഹൃദയത്തില്‍ നിന്നും ദുഃഖം മാറി സന്തോഷവും സമാധാനവും നിറയുന്നതായും നീ മരിച്ചവനല്ല ജീവിക്കാനുള്ളവനാണ് എന്നൊരു സ്വരം മാറ്റൊലി കൊള്ളുന്നതായും അനുഭവപ്പെട്ടു. അന്നു രാത്രി ഉറക്കത്തില്‍ കര്‍ത്താവ് തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവം ഒരു ചിത്രത്തിലെന്നപോലെ കണ്ടു. പിറ്റേദിവസം രാവിലെ കട്ടിലില്‍ എഴുന്നേറ്റിരിക്കാന്‍ കഴിഞ്ഞു. ശരീരത്തിന് കൂടുതല്‍ ശക്തി കിട്ടുന്നതായി മഹേന്ദറിന് തോന്നി.
രണ്ടാഴ്‌ചക്കുശേഷം ഭീം ബഹദൂര്‍ മരണമടഞ്ഞു. ഇതിന്റെ 31-ാം നാളാണ് പോള്‍ ബഹദൂര്‍ മഹേന്ദറിന്റെ കുടിലന്വേഷിച്ച് വരുന്നത്. പോള്‍ ബഹദൂറിന്റെ സന്ദര്‍ശനം ആ കുടുംബത്തെ കത്തോലിക്കാ സഭയോട് അടുപ്പിച്ചു. കൂടെക്കൂടെ തങ്ങളെ സന്ദര്‍ശിച്ച് വിശ്വാസസംബന്ധമായ കാര്യങ്ങള്‍ പറഞ്ഞുതരണമെന്നും ജ്ഞാനസ്‌നാനത്തിനായി തയാറാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പോള്‍ ആത്മസംതൃപ്‌തിയോടുകൂടെ കോട്‌ദ്വാരയിലേക്ക് തിരിച്ചുപോന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രജനി അവസാനത്തെ കുഞ്ഞിനെ പ്രസവിച്ചു. അയാളുടെ ആഗ്രഹപ്രകാരം ഞങ്ങള്‍ അഞ്ചു കിലോമീറ്റര്‍ കാട്ടുവഴിയിലൂടെ നടന്ന് ചോക് സേരയിലെ മഹേന്ദറിന്റെ വീട്ടിലെത്തി. ഒരു പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും നടത്തി അമ്മയെയും കുഞ്ഞിനെയും ആശീര്‍വദിച്ചു. ആ കുടുംബത്തിലേക്ക് ഒരു ജീവന്‍ കൂടി സമ്മാനമായി നല്‍കിയ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് കുട്ടിക്ക് സൂസന്‍ എന്നു പേരു നല്‍കി. വിശുദ്ധജലം തളിച്ച് വീടും പരിസരവും ശുദ്ധീകരിച്ചു. അവര്‍ തന്ന ഭക്ഷണം സന്തോഷപൂര്‍വം സ്വീകരിച്ച് തിരിച്ചുപോന്നു. പ്രചാരകന്‍ കൂടെ സന്ദര്‍ശിച്ച് അവര്‍ക്ക് വേദപഠനം നല്‍കികൊണ്ടിരുന്നു. 2002 ല്‍ കുടുംബാംഗങ്ങള്‍ക്ക് ജ്ഞാനസ്‌നാനവും നല്‍കി. മഹേന്ദര്‍ വിക്‌ടര്‍ എന്ന പേരു സ്വീകരിച്ചു. രജനി മേരിയായി. മൂത്തമകള്‍ ലീല ജ്യോതി എന്നും മറ്റു രണ്ടുപേര്‍ക്കും ജോവാന്‍, ജാന്‍സി എന്നീ പേരുകളും സ്വീകരിച്ചു.
മഹേന്ദറും കുടുംബാംഗങ്ങളും യേശുവിന്റെ സ്‌നേഹവും കാരുണ്യവും വ്യക്തിപരമായി അനുഭവിച്ചവരാണ്. ജ്ഞാനസ്‌നാനശേഷം ദൈ വം ആത്മീയമായും ഭൗതികമായും അനുഗ്രഹിച്ചു. കുട്ടികളുടെ പഠനം രൂപതയുടെ ഉടമസ്ഥതയിലുള്ള നല്ല സ്‌കൂളിലേക്ക് മാറ്റി. അവരില്‍ ഒളിഞ്ഞു കിടന്നിരുന്ന കഴിവുകള്‍ തലയുണര്‍ത്തി.മൂത്തമകള്‍ ജ്യോതി വിക്‌ടര്‍ ഇന്ന് അലഹദാബാദില്‍ രണ്ടാം വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തവള്‍ തിരുക്കുടുംബ സഭയില്‍ അര്‍ത്ഥിനിയാണ്. മറ്റു കുട്ടികള്‍ പഠിക്കുന്നു. ഇളയ മകള്‍ സൂസന്‍ ഇപ്പോള്‍ ഏഴാം ക്ലാസില്‍. ആ കുടുംബത്തിന് ഒരു കാ ലത്തും പ്രതീക്ഷിക്കാനാവാത്ത ഒരു നിലയും വിലയും ദൈവം അവര്‍ക്ക് നല്‌കി.
രണ്ടാഴ്‌ചമുമ്പ് ഈ കുടുംബം സന്ദര്‍ശിക്കാന്‍ ഞാന്‍ പോയിരുന്നു. അവരെല്ലാവരും ഏക മനസോടെ ദൈവത്തിന് നന്ദി പറയുന്നത് കണ്ടപ്പോള്‍ നല്ല ദൈവത്തിന്റെ കാരുണ്യത്തിന് മുന്നില്‍ എന്റെ ഹൃദയം നിറഞ്ഞ് തുളുമ്പുകയായിരുന്നു.
Friday, 26 August 2011 14:17
വിടുതലിലൂടെ വിശ്വാസത്തിലേക്ക്
Written by ഫാ.മാത്യു വലിയകണ്ടത്തില്‍
Read 420 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.