Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 17 February 2012 14:12

അല്മായസംരംഭകര്‍ക്ക് യേശുവിന്റെ സാമൂഹ്യവീക്ഷണം വേണം മാര്‍ ജോര്‍ജ് ആലഞ്ചേരി

Written by  സ്വന്തം ലേഖകന്‍
Rate this item
(0 votes)

ബാംഗ്ലൂര്‍: യേശുവിന്റെ സാമൂഹ്യവീക്ഷണത്തോടെ സമൂഹത്തിന്റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരായിരിക്കണം സഭയിലെ അല്മായസംരംഭകരെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു.

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സഭയിലെ അല്മായ സംരംഭകരുടെയും പ്രൊഫഷണലുകളുടെയും വേദിയായ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ എന്‍ട്രപ്രണേഴ്‌സ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. യേശുവിന്റെ ഉപകളില്‍ നിന്ന് പാഠം പഠിച്ച് തിരുവചനങ്ങളും സഭയുടെ പ്രബോധനങ്ങളും പ്രവര്‍ത്തനമേഖലകളില്‍ പകര്‍ത്തുകയും പരസ്പരസഹകരണത്തോടെ സഭയുടെ കൂട്ടായ്മയില്‍ അല്മായ സംരംഭകര്‍ പങ്കുചേരുകയും വേണം.

പരസ്പരം സഹകരിച്ച് ശുശ്രൂഷകള്‍ ചെയ്യുമ്പോള്‍ മാത്രമേ സഭയാകുകയുള്ളൂ. ഭിന്നിപ്പിന്റെ പ്രലോഭനങ്ങളെ നാം ചെറുത്തുനില്‍ക്കണം. സംരംഭകമേഖലയില്‍ സത്യവും സ്‌നേഹവും നീതിയും പുലര്‍ത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സഭയിലെ അല്മായര്‍ക്ക് പുത്തന്‍ പ്രവര്‍ത്തനമേഖലകള്‍ കണ്ടെത്തുവാനും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വികസനപ്രക്രിയകളില്‍ പങ്കാളികളാകുവാനും പരസ്പരസഹകരണത്തിലൂടെ ഭൗതിക വളര്‍ച്ചയ്ക്ക് ആഗോളതലത്തില്‍ അവസരമൊരുക്കുകയാണ് അല്മായ സംരംഭകരുടെ ഈ ഫോറത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സൂചിപ്പിച്ചു.

ധര്‍മാരാം സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ ബാംഗ്ലൂര്‍ ലെയ്റ്റി സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന സഭയിലെ അല്മായ സംരംഭകരുടെയും വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി വിവിധ തലങ്ങളിലെ പ്രമുഖരുടെയും സമ്മേളനത്തില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ബാംഗ്ലൂര്‍ സീറോ മലബാര്‍ സഭാ കോ ഓഡിനേറ്റര്‍ റവ.ഡോ.മാത്യു കോയിക്കര, റവ. ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍, ബാംഗ്ലൂര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.