എറണാകുളം: സംഘര്‍ഷം കൊണ്ടും പ്രതിസന്ധികള്‍ കൊണ്ടും കലുഷിതമായ ലോകത്ത് സമൂഹത്തിന് മാറ്റം വരുത്താന്‍ അമ്മമാര്‍ക്ക് കഴിയുമെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. അലക്‌സ് വടക്കുംതല. അതിരൂപത മാതൃവേദി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ക്കും ആരെയും വിശ്വസിക്കാനാകാത്ത സ്വാര്‍ത്ഥതയും പ്രശ്‌നങ്ങളും നിറഞ്ഞുനില്‍ക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്.
മദ്യപാനം, സ്ത്രീപീഡനം, മൂല്യച്യുതി മുതലായ സാമൂഹിക തിന്മകള്‍ പെരുകി വരുന്നു. ഈ പശ്ചാത്തലത്തില്‍ സമൂഹത്തിന്റെ അടിത്തറയായ കുടുംബത്തിന്റെ വിളക്കായ അമ്മയ്ക്ക് സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ സാധിക്കും.
നല്ല തലമുറയെ ലോകത്തിന് സമാഹരിക്കുക എന്നതാണ് മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മയുടെ പരമപ്രധാനമായ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ജോണ്‍ പുളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
മാതൃവേദി അതിരൂപത പ്രസിഡന്റ് മിനി ആന്റണി, ജോബി തോമസ്, എഡ്വേര്‍ഡ് മണ്ണാപറമ്പില്‍, സിസ്റ്റര്‍ ലീനാ മേരി, അഡ്വ.ജിജി, ഡെല്‍സി എന്നിവര്‍ പ്രസംഗിച്ചു.
Friday, 17 February 2012 14:11
'സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് സാധിക്കും'
Written by Shalom Editor
Read 69 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.