മീനങ്ങാടി: നേത്രദാനം മഹാദാനം എന്ന സന്ദേശം സമൂഹമധ്യത്തിലെത്തിക്കാന്‍ സെന്റ് ഫ്രാന്‍സിസ് അസീസ്സി സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ തീരുമാനമെടുത്തത് മാതൃകയാകുന്നു. സ്‌കൂളിലെ എല്ലാ അധ്യാപകരും നേത്രങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം എഴുതിനല്‍കി. പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ നേത്രദാനപ്രതിജ്ഞ എടുത്തു. ഇടവക കൈക്കാരന്‍ ജോസ് കല്ലറയ്ക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചെറുപുഷ്പ മിഷന്‍ ലീഗ് മീനങ്ങാടി ശാഖയുടെ നേതൃത്വത്തില്‍ ജനുവരി മാസത്തില്‍ ആരംഭിച്ച 'പുതുവര്‍ഷം പുതുവെളിച്ചം' പദ്ധതിയുടെ ഭാഗമായാണ് അധ്യാപകര്‍ മാതൃകാപരമായ തീരുമാനം എടുത്തത്. നേത്രദാന സന്ദേശപ്രചരണം, നേത്രദാന സമ്മതപത്രശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. ഇത് എക്യുമെനിക്കല്‍ സംരംഭം കൂടിയാണെന്നുള്ള പ്രത്യേകത കൂടി പദ്ധതിക്കുണ്ട്.
യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ മാനന്തവാടി മേഖല നടപ്പാക്കുന്ന 'ജ്യോതിര്‍ഗമയ' പദ്ധതിയുമായി സഹകരിച്ച് മുന്നേറാനാണ് ശാഖാ നേതൃത്വം തീരുമാനമെടുത്തിട്ടുള്ളത്.
ഡയറക്ടര്‍ ഫാ.ജോജോ ചക്കുംമൂടില്‍, ജോ.ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്റ്റി എസ്എബിഎസ്, ഷെബിന്‍ ചാലില്‍, റോബിന്‍ പുളിക്കല്‍, ഷാരോണ്‍ ചാലില്‍, ലിസ മാങ്ങന്‍, അനീഷ് മാലാങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.