ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു വര്‍ഷ കാലാവധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പട്ടയവിതരണം നടത്താത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വണ്ടന്മേട് എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന കര്‍മപദ്ധതി രൂപീകരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. മലനാട് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് സി.കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റിയന്‍ കൊച്ചുപുര, ജമാ അ ത്തെ കൗണ്‍സില്‍ പ്രസിഡന്റ് വി.എം സാലി ഹാ ജി, കെ.കെ ദേവസ്യ, ആര്‍ മണിക്കുട്ടന്‍, പി.പി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ലോക പൈതൃക മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മൂന്നു താലൂക്കുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിലുള്‍പ്പെടുത്താനുള്ള നടപടികളില്‍ പ്രതിഷേധിച്ച് മാര്‍ച്ചില്‍ നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും.
1964 ലെ കേരള ഭൂമി അളവ് ചട്ടങ്ങളില്‍, പതിച്ചു കിട്ടാവുന്ന ഭൂമിയുടെ അളവ് നാല് ഏക്കറായും കൈമാറ്റാവകാശം പുനഃസ്ഥാപിച്ചും ഭേദഗതി വരുത്തി ഏപ്രില്‍ മുപ്പതിനകം ഉത്തരവുണ്ടാകാത്ത പക്ഷം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനാഘോഷത്തില്‍ ശക്തമായ സമരപരിപാടികള്‍ ക്ക് തുടക്കം കുറിക്കും. പട്ടയ അപേക്ഷയില്‍ മാര്‍ ച്ച് 31-നകം ഭൂമി പതിച്ചുനല്കുന്നതിനാവശ്യമായ തുടര്‍ നടപടികളുണ്ടാകാത്ത പക്ഷം ജില്ലയിലെ ഭൂമിപതിവ് ഓഫീസുകളിലേക്ക് കര്‍ഷകമാര്‍ച്ച് സംഘടിപ്പിക്കും.
ജില്ലയിലെ ഭൂമിപ്രശ്‌നങ്ങളുടെമേല്‍ സര്‍ക്കാരിന്റെ നിസംഗതയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ദിനത്തില്‍ പ്രതിഷേധസൂചകമായി വായ് മൂടിക്കെട്ടി പ്രകടനം നടത്താനും യോഗം തീരുമാനിച്ചു.
Friday, 10 February 2012 15:54
ഉപാധിരഹിത പട്ടയവിതരണം വൈകിയാല്‍ സമരം ശക്തമാക്കും: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
Written by സ്വന്തം ലേഖകന്‍ വണ്ടന്മേട് (ഇടുക്കി)
Read 34 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.