കോട്ടയം അതിരൂപതയിലെ അഞ്ചാമത്തെ ദേവാലയമായ കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊ റോനാപള്ളി ദ്വിശതാബ്ദി ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഉദ്ഘാടനം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. ധനകാര്യ വകുപ്പുമന്ത്രി കെ.എം മാണി സന്ദേശം നല്കി. ഉദ്ഘാടനത്തിനു മു ന്നോടിയായി ഇടവകാംഗങ്ങളായിരുന്ന ദൈവദാസന്‍ മാര്‍ മത്തായി മാക്കീലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട്ട് പള്ളിയില്‍ നിന്നും ദീപശിഖാ പ്രയാണവും ദൈവദാസന്‍ പൂതത്തി ല്‍ തൊമ്മിയച്ചന്‍, മാര്‍ തോമസ് തറയില്‍ എന്നിവരുടെ ഛായാചിത്ര പ്രയാണവും മാതൃഇടവകയായ അതിരമ്പുഴ പള്ളിയില്‍നിന്ന് പതാക വഹിച്ചുകൊണ്ടുള്ള യാത്രയും നടത്തി. മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. മുന്‍ വികാരിമാര്‍, ഫൊറോനാ ഇടവകകളിലെ വികാരിമാര്‍, ഇടവകാംഗങ്ങളായ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ജൂബിലി സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും ബിഷപ് നിര്‍വഹിച്ചു.
ക്‌നാനായ സമൂഹത്തിന്റെയും കോട്ടയം അതിരൂപതയുടെയും വളര്‍ച്ചയില്‍ ഏറെ സ്വാധീനവും സംഭാവനകളും നല്കാന്‍ കൈപ്പുഴ പള്ളിക്ക് രണ്ട് നൂറ്റാണ്ടുകളായി കഴിഞ്ഞിട്ടുണ്ട്. കൈപ്പുഴയുടെയും സമീപ പ്രദേശങ്ങളുടെയും ആത്മീയ-സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതിയില്‍ നേതൃത്വം നല്കാനും ഈ പള്ളിയിലൂടെയും അനുബന്ധ സ്ഥാപനങ്ങളിലൂടെയും സാധിച്ചിട്ടുണ്ട്.
അതിരമ്പുഴ, കടുത്തുരുത്തി ഇടവകകളിലെ അംഗങ്ങളായിരുന്ന ഏതാനും കുടുംബക്കാരുടെ പ്രത്യേക പരിശ്രമത്താലാണ് 1813-ല്‍ ബഹു. പ്രോസ്പര്‍ പാതിരി ശിലാസ്ഥാപനം നടത്തി, തറയില്‍ കൊച്ചോക്കന്റെ നേതൃത്വത്തില്‍ കൈ പ്പുഴ കുറ്റിക്കല്‍ പള്ളി യാഥാര്‍ത്ഥ്യമായത്. തെ ക്കുംകൂറിന്റെയും വടക്കുംകൂറിന്റെയും അ തിര്‍ത്തി കോട്ടയില്‍, കൈപ്പുഴ നീണ്ടൂര്‍ പ്രദേശങ്ങളുടെ മധ്യഭാഗത്ത് കുറ്റി അടിച്ച് പണിത പള്ളി എന്ന നിലയിലാണ് കുറ്റിക്കല്‍ പള്ളി എന്ന പേര് ഉണ്ടായത്.
കോട്ടയം അതിരൂപതയിലെ പല പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടക്കം കുറിച്ചത് കൈപ്പുഴയിലാണ്. രൂപതയിലെ ആദ്യ സ്‌കൂള്‍ സെന്റ് മാത്യൂസ് എല്‍.പി.എസ് 1890 ലും, മധ്യതിരുവിതാംകൂറിലെ ആദ്യ പെണ്‍പള്ളിക്കൂടം സെന്റ് മാര്‍ഗരറ്റ് യു.പി.എസ് 1892 ലും ആരംഭിച്ചു. 1900-ല്‍ സ്ഥാപിച്ച ലിയോ പതിമൂന്നാമന്‍ വായനശാല ഈ ഗ്രാമത്തിന്റെ സാംസ്‌കാരിക യശസുയര്‍ത്തുന്ന സ്ഥാപനമാണ്. മാര്‍ മാക്കീല്‍് 1892-ല്‍ വിസിറ്റേഷന്‍ സന്യാസസമൂഹം കൈപ്പുഴയില്‍ തുടങ്ങി. ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ കേരളത്തിലെ ആദ്യത്തെ അ സലെം 1925 ലും സെന്റ് ജോസഫ് സന്യാസസമൂഹം 1928ലും ഇവിടെ ആരംഭിച്ചു. രൂപതയിലെ ആദ്യത്തെ ആതുരാലയം - എച്ച്.ഡി.പി ആശുപത്രി (1945) ഇവിടെയാണ് ആരംഭിച്ചത്. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (1937), കെ.സി.വൈ.എല്‍ (1969), കെ.എസ് വനിതാ സ്വ യം സഹായസംഘം (1993) എന്നിവയും കൈപ്പുഴയിലാണ് തുടക്കം കുറിച്ചത്. 1926-ല്‍ സ്ഥാപിച്ച സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസും 2005-ല്‍ സ്ഥാപിച്ച മാര്‍ മാക്കീല്‍ പബ്ലിക് സ്‌കൂളും കൈപ്പുഴയെ ഒരു വിദ്യാഭ്യാസകേന്ദ്രമാക്കി മാറ്റി. 1919-ല്‍ പള്ളിമുറ്റത്തു സ്ഥാപിച്ച ഒറ്റക്കരിങ്കല്‍ വിളക്കുമരം ഈ നാടിന് ആത്മീയ വെളിച്ചം പകര്‍ന്നുനല്കുന്ന പ്രതീകമാണ്. പള്ളിമുറ്റത്തു ള്ള വലിയ കരിങ്കല്‍ കുരിശുകളും ശില്പചാതുരിയുള്ള കുരിശടികളും പള്ളിയുടെ പാരമ്പര്യ പ്രൗഢി വെളിപ്പെടുത്തുന്നു. വ്യാപാരകേന്ദ്രമായിരുന്ന കൈപ്പുഴയില്‍ പുരാതന കാലംമുതല് ക്കേ ഉണ്ടായിരുന്ന കാളച്ചന്തയും മത്സ്യച്ചന്തയും ഈ പ്രദേശത്തിന്റെ കാര്‍ഷികപാരമ്പര്യവും സമൃദ്ധിയും അടയാളപ്പെടുത്തുന്നവയാണ്.
1868-ല്‍ ഒമ്പതാം പിയൂസ് മാര്‍പാപ്പയും മലയാളത്തിന്റെ വികാരി അപ്പസ്‌തോലിക്ക ആയിരുന്ന ലെയനാര്‍ഡ് സി.എസ് ലൂയിസ് മെ ത്രാന്റെയും തിരുവെഴുത്തുപ്രകാരം 1874-ല്‍ ഇ വിടെ ഒരു കൊമ്പ്രിയം തുടങ്ങി. ഫെബ്രുവരി ആദ്യ ഞായറാഴ്ച പരിശുദ്ധ കര്‍മലമാതാവിന്റെ ദര്‍ശനത്തിരുനാള്‍ ആഘോഷമായി നടത്തുന്നു. തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അംശവസ്ത്രങ്ങളണിഞ്ഞ് തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്ന തിരുനാളാണ് കൈപ്പുഴയിലേത്. പൗരസ്ത്യ-പാശ്ചാത്യ ആരാധനക്രമ പാരമ്പര്യങ്ങളുടെ സമന്വയവും സൗന്ദര്യവും തിരുനാള്‍ കര്‍മങ്ങളിലെ അപൂര്‍വാനുഭവമാണ്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ഇതോടനുബന്ധിച്ച് നടത്തിവരുന്നു. മെയ് ആദ്യഞായറാഴ്ച നടത്തുന്ന ഇടവകമധ്യസ്ഥന്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അപ്പപ്പെരുന്നാളും പാരമ്പര്യവിശ്വാസംകൊണ്ട് പ്രസിദ്ധമാണ്.
ലോകത്തെമ്പാടുമുള്ള ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുവര്‍ഷം നീണ്ടുനില്ക്കു ന്ന വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കുന്നത്. ഇരുന്നൂറു പേരടങ്ങുന്ന വിവിധ കമ്മറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സാസ്‌കാരിക സമ്മേളനം, പ്രവാസി സംഗമം, പുത്രിസംഗമം, മിഷനറി സംഗമം തുടങ്ങിയവയും ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.
Friday, 10 February 2012 15:52
കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി ദ്വിശതാബ്ദിയില്‍
Written by ഫാ. ലൂക്ക് പൂതൃക്കയില്‍
Read 37 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.