ബത്തേരി: അനന്തമായ സ്‌നേഹമാണ് ദൈവമെന്നും ദൈവകൃപയുണ്ടെങ്കില്‍ മാത്രമേ ദൈവത്തിന്റെ നിഗൂഢമായ രഹസ്യങ്ങള്‍ വെളിപ്പെട്ടു കിട്ടൂ എന്നും താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വയനാട് ബൈബിള്‍ കണ്‍വന്‍ഷനില്‍ ആമുഖസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വചനം ഉള്‍ക്കൊണ്ട് വചനത്തിലൂടെ വളര്‍ന്നാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാനാകൂ, അദ്ദേഹം പറഞ്ഞു. ഷെവലിയാര്‍ പദവി ലഭി ച്ച ബെന്നി പുന്നത്തറയെ ചടങ്ങില്‍ ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് പൊന്നാട അണിയിച്ചു. ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് താന്നിക്കാക്കുഴി, ഫാ. ചാക്കോ ഫിലിപ്പ്, ഫാ. ടോണി കോപ്രമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.
Friday, 10 February 2012 15:51
ദൈവിക രഹസ്യങ്ങളുടെ വെളിപാട് കിട്ടാന്‍ ദൈവകൃപ വേണം
Written by Shalom Editor
Read 98 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.