Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 10 February 2012 15:50

ദൈവം കരങ്ങളില്‍ താങ്ങിയ ജീവിതം

Written by  ജോബ് സ്രായില്‍ കുന്നംകുളം
Rate this item
(1 Vote)

യാത്ര ചെയ്യുമ്പോള്‍ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് കോട്ടയം ജില്ലാ ആശുപത്രിയില്‍ ബോധമില്ലാതെ കിടന്ന പന്ത്രണ്ട് ദിവസങ്ങള്‍. ഈ ലോകത്തിലേക്കിനി അയാള്‍ തിരിച്ചുവരില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറ ഞ്ഞു. എന്നാല്‍ പന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രോഗി കണ്ണ് തുറന്നു. ചികിത്സിക്കുന്ന ഡോ. പി.എം പൗലോസും സുഹൃത്തുക്കളും അപ്പോള്‍ ആകാംക്ഷഭരിതരായി നോക്കി നില്‍ക്കുകയായിരുന്നു. ദൈവസ്‌നേഹത്തെയും പരിപാലനയെയും കുറിച്ചോര്‍ക്കുമ്പോള്‍ റവ.കെ.പി ജോസഫ് റമ്പാന്റെ മനസ്സിലേക്ക് ഓടിവരുന്നത് ഈ സംഭവമാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ വാത്സല്യ ശിഷ്യനായിരുന്ന മുന്‍ കാതോലിക്ക ബാവ ഗീവറുഗീസ് ദ്വിതീയന്‍ ബാവ ഉള്‍പ്പെടെ അനേകര്‍ റമ്പാച്ചനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാവുന്നതാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഗീവറുഗീസ് ദ്വിതീയന്‍ ബാവ തറപ്പിച്ചു പറഞ്ഞു. ഡോക്ടര്‍ക്ക് പറ്റുന്നതുപോലെ ചെയ്യൂ. നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ വാക്കുകളുടെ പിന്‍ബലത്തോടെയാണ് തുടര്‍ ചികിത്സ നടന്നിരുന്നത്. പ്രാര്‍ത്ഥനകളാണ് ജോസഫ് റമ്പാന്‍ വീണ്ടും ഈ ലോകജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കാരണമായത്.
കോട്ടയം പുതുപ്പള്ളി കളപ്പുരയില്‍ വീട്ടില്‍ ജോസഫ് വര്‍ഗ്ഗീസിന്റെയും അന്നമ്മ വര്‍ഗ്ഗീസിന്റെയും മകനായി 1935-ലാണ് ജോസഫ് റമ്പാന്‍ ജനിച്ചത്. രണ്ട് സഹോദരന്മാരില്‍ ഒരാള്‍ മരിച്ചു.

കോട്ടയം സി.എം.എസ് കോളജില്‍ നിന്ന് ബി.എ ഡിഗ്രി എടുത്ത ശേഷം പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കൂടെ രണ്ട് വര്‍ഷം ചിലവഴിച്ചു. പിന്നീട് പഴയ സെമിനാരിയുടെ അസിസ്റ്റന്റ് മാനേജരായി മൂന്ന് വര്‍ഷം സേവനം ചെയ്തു. പരിശുദ്ധ ഔഗേന്‍ ബാവയുടെ സെക്രട്ടറിയായി 10 വര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കോട്ടയം ദേവലോകം അരമനയുടെ മാനേജരായി. ഒരു വര്‍ഷത്തിനുശേഷം കോട്ടയം ഏലിയാ കത്തീഡ്രലിന്റെ വികാരിയായി 10 വര്‍ഷം സേവനം ചെയ്തു. പുതുപ്പള്ളിയിലായിരുന്നു സണ്‍ഡേ സ്‌കൂള്‍ പഠനം. അവിടെ തന്നെ അധ്യാപകനുമായി. പിന്നീട് ദേവലോകം അരമനയിലും സണ്‍ഡേ സ്‌കൂള്‍ കുട്ടികളെ പഠിപ്പിച്ചു. 1970-ല്‍ പുരോഹിതനായി. പരുമല പള്ളിയില്‍ വച്ച് പരിശുദ്ധ ദ്വിതിമോസ് കാതോലിക്ക ബാവ (ഇപ്പോഴത്തെ വലിയ ബാവ) നിയുക്ത കാതോലിക്കാ ബാവ (ഇപ്പോഴത്തെ പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ) എന്നിവര്‍ ചേര്‍ന്ന് റമ്പാന്‍ പട്ടം നല്കി.

തൊട്ടേക്കാട് മാര്‍ അപ്രേം, വെള്ളുക്കുട്ട സെന്റ് തോമസ്, കൊല്ലാട് സെന്റ് പോള്‍സ്, പാത്താമുട്ടം സെന്റ് മേരീസ് എന്നിവിടങ്ങളില്‍ വികാരിയായതിനുശേഷം പഴയ സെമിനാരിയില്‍ മാനേജരായി 11 വര്‍ഷം സേവനം ചെയ്തു. 2006-ല്‍ പരുമല പള്ളിയുടെയും സെമിനാരിയുടെയും അസി. മാനേജരായി നിയമിതനായി. ധ്യാനമന്ദിരത്തിന്റെ പൂര്‍ണ്ണ ചുമതലയും ഇദ്ദേഹത്തിന് നല്കി. സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ കോട്ടയം യൂണിറ്റിന്റെ സെക്രട്ടറിയായി 1960-ല്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കാഞ്ഞിരപ്പള്ളിയില്‍ വച്ച് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. തനിക്ക് ലഭിച്ച ദൈവാനുഭവം അനേകരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ജോസഫ് റമ്പാന്‍.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.