ബത്തേരി: ദുഃഖദുരിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിന്റെ നിശബ്ദതയുടെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനും പ്രതീക്ഷയോടെ വീണ്ടും കാത്തിരിക്കാനും കഴിയുമ്പോള്‍ മാത്രമേ ദൈവരക്ഷയുടെ പദ്ധതി കാണാന്‍ കഴിയൂ എന്ന് റവ. ഡോ. ജോസഫ് പാംബ്ലാനി. സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപന ദിവസം വചനം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
എത്ര സങ്കടകരമായ അവസ്ഥകളിലായിരിക്കുമ്പോഴും ഹൃദയത്തെ ദൈവത്തോട് അടുപ്പിക്കുന്നവര്‍ക്ക് ഇടിമുഴക്കം പോലെ ദൈവം അത്ഭുതം കാട്ടിക്കൊടുക്കുന്നു. പങ്കുവയ്ക്കപ്പെടുന്ന സമ്പത്ത് അനശ്വരവും പങ്കുവയ്ക്കപ്പെടാത്തത് നശ്വരവുമാണെന്നും ക്രൈസ്തവര്‍ പങ്കുവയ്ക്കപ്പെടുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ ആത്മീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുരോഗമനശക്തികളെ നാം തിരിച്ചറിയണം. എല്ലാ ആത്മീയ മുന്നേറ്റങ്ങളും ദൈവരക്ഷയ്ക്കായിട്ടുള്ള കൂദാകശകളിലേക്കുള്ള കാല്‍വയ്പുകളാണ്. അസംപ്ഷന്‍ ഫൊറോന വികാരി ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍, ഫാ. ടോണി കോഴിമണ്ണില്‍, ഫാ. ചാക്കോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
Friday, 10 February 2012 15:49
ദുഃഖ ദുരിതങ്ങളിലെ ദൈവത്തിന്റെ നിശബ്ദതയ്ക്ക് അര്‍ത്ഥം കണ്ടെത്താന്‍ കഴിയണം
Written by Shalom Editor
Read 48 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.