മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഒരുമിച്ച് ചേരണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളിയിലെ ഇടവകദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥയിലെ മതസ്വാതന്ത്ര്യമെന്നത് വിശ്വാസം ഏറ്റുപറയുവാനും കൈമാറാനുമുള്ള അവകാശമാണ്. ഇത് സംരക്ഷിക്കുവാന്‍ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. സംഘടിത ശക്തികള്‍ ഈ കാലഘട്ടത്തില്‍ അസംഘടിതരുടെ മേല്‍ കയ്യേറ്റം നടത്താനും ആധിപത്യം സ്ഥാപിക്കാനും ശ്രമിക്കുന്നു. പാര്‍ലമെന്റിനെപ്പോലും വെല്ലുവിളിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സംഘടിതമായി ദൈവവിശ്വാസത്തെ ഇല്ലാതാക്കാനുള്ള തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ആസൂത്രിതമായുള്ള ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ വിശ്വാസികള്‍ ഒരുമിക്കണം. ക്രൈസ്തവര്‍ വിശ്വാസം സംരക്ഷിക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും ഒറ്റക്കെട്ടായി നില്ക്കുകയും സഭാ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണമെന്നും മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു.
ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. വി.സി ഫ്രാന്‍സീസ്, ചാക്കോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ വിവാഹജൂബിലി ആഘോഷിക്കുന്നവരെയും സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിച്ചവരെയും ആദരിച്ചു. അസി. വികാരി ഫാ. മാത്യു നടയ്ക്കല്‍, മാണി ഫിലിപ്പ്, അഡ്വ. കുര്യന്‍ ജയിംസ്, ജോസ് ജോസഫ്, ജോസുകുട്ടി കലവറ, ഫിലിപ്പ് ടി. പുതുവന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Friday, 17 February 2012 15:05
മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഒരുമിച്ച് ചേരണം: മാര്‍ ജോസഫ് പവ്വത്തില്‍
Written by Shalom Editor
Read 95 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.