എറണാകുളം: സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരിഷ് ഫാമിലി യൂണിയന്റെ ആഭിമുഖ്യത്തില്‍ അഖില കേരള മദര്‍ തെരേസ ക്വിസ് 2012-ന് ഒരുക്കങ്ങളായി. ഏപ്രില്‍ 14-ന് ബസിലിക്ക പാരിഷ് ഹാളിലാണ് മത്സരം. ബൈബിളിലെ പുറപ്പാട് 25-40, വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 1-16, വിശുദ്ധ പത്രോസിന്റെ രണ്ടാം ലേഖനം (35 ശതമാനം) വാഴ്ത്തപ്പെട്ട മദര്‍ തെരേസ (നവീന്‍ ചൗള 25 ശതമാനം), സത്യത്തില്‍ സ്‌നേഹം (ചാക്രിക ലേഖനം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, 15 ശതമാനം), വിശുദ്ധ ഡോണ്‍ ബോസ്‌കോ - യുവ സുഹൃത്ത് (15 ശതമാനം), സഭാ സംബന്ധമായ പൊതു ചോദ്യങ്ങള്‍ (10 ശതമാനം) എന്നിവയാണ് മത്സര വിഷയം.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10001 രൂപയും എബി മാത്യു പുളിനില്‍ക്കുംതടത്തില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5001 രൂപയും, അഡ്വ. പി.ടി ജോസ് പാലാട്ടി എവറോളിംഗ് ട്രോഫിയും 3001 രൂപയും ടോണി ഹോര്‍മിസ് ഒല്ലൂക്കാരന്‍ എവറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും.
ഫൈനല്‍ റൗണ്ടില്‍ എത്തുന്ന ടീമുകള്‍ക്ക് 10001 രൂപ വീതം കാഷ് അവാര്‍ഡും എഴുത്തു പരീക്ഷയില്‍ 75 ശതമാനത്തിലധികം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കും.
കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലെ ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും രണ്ടു പേരടങ്ങുന്ന രണ്ട് ടീമിന് പങ്കെടുക്കാം. പ്രായപരിധിയോ സ്ത്രീപുരുഷ വ്യത്യാസമോ ഇല്ല. പങ്കെടുക്കാനെത്തുന്നവര്‍ വികാരിയുടെയോ സ്ഥാപന ഡയറക്ടറുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന എഴുത്തു പരീക്ഷയില്‍ വിജയിക്കുന്ന ടീമുകളെയാണ് ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്നത്. രജിസ്‌ട്രേഷന് സൗജന്യമാണ്. മത്സരാര്‍ത്ഥികള്‍ യാത്രാ ടിക്കറ്റ് ഹാജരാക്കിയാല്‍ യാത്രാക്കൂലി നല്കുമെന്ന് ബസിലിക്ക വികാരി റവ.ഡോ. ജോസ് ചിറമ്മേല്‍ അറിയിച്ചു.
ഏപ്രില്‍ ഏഴിനു മുമ്പ് ഫോണ്‍ വഴിയോ തപാലിലോ രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, ബ്രോഡ്‌വേ, എറണാകുളം - 682031 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0484-2351516 തങ്കച്ചന്‍ പേരയില്‍ (കണ്‍വീനര്‍) 9495430618, സാബു പുല്ലന്‍ (വൈസ് ചെയര്‍മാന്‍) 9847330905, ജോസഫ് പോളക്കുഴി (കമ്മറ്റി അംഗം) 9846336922.
Read 91 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.