രാമപുരം: രാമപുരം സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂളില്‍ നിന്ന് ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇ.എസ്.എല്‍.സി പരീക്ഷ എഴുതി പിരിഞ്ഞവര്‍ ഈ വര്‍ഷവും അവരുടെ ഒത്തുചേരല്‍ വിജയകരമാക്കി. പൊതു സമ്മേളനത്തില്‍ റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേ ല്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാര്യ, മക്കള്‍, മരുമക്കള്‍, കൊച്ചു മക്കള്‍, അവരുടെ മക്കള്‍ ഇവര്‍ക്കു മുമ്പില്‍ പറയാന്‍ മടിക്കുന്ന തമാശകള്‍ ഈ സദസ്സില്‍ ഒരു മടിയും കൂടാതെ അവര്‍ വിളിച്ചു പറയുന്നു. ഒരുമിച്ച് ഭക്ഷണവും കഴിച്ച് ദിവസം മുഴുവന്‍ അവര്‍ പരമാവധി ആഹഌദകരമാക്കുന്നു.
തങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് വേര്‍പെട്ടുപോയവരെ അനുസ്മരിക്കാനും പ്രാര്‍ത്ഥിക്കാനും ഈ സമ്മേളനം അവര്‍ പ്രയോജനപ്പെടുത്തുന്നു. മരണത്തെക്കുറിച്ച് ചിന്തിക്കാനും ആ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനും അതിനായി ഒരുങ്ങാനും ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികളായിരുന്നപ്പോള്‍ വണ്ടി കാണാന്‍ കൊതിച്ചിരുന്നവര്‍ ഇന്ന് റോഡ് കുറുകെ കടക്കാന്‍ പ്രയാസപ്പെടുകയാണ്.
രാജഭരണവും ബ്രിട്ടീഷ് ആധിപത്യവും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയും ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ദിയുടെ ഊഷ്മളതയുമൊക്കെ നേരിട്ടറിഞ്ഞിട്ടുള്ള ഈ എണ്‍പതുകാര്‍ ആനുകാലിക സംഭവങ്ങളും വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളുമൊക്കെ പഴയ കൗമാരക്കാരെപ്പോലെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍ പ്രായാധിക്യത്തിന്റെ വൈഷമ്യങ്ങള്‍ ആഹഌദത്തിന് വഴിമാറുന്നത് കാണാമായിരുന്നു. ഒരുമിച്ചുള്ള ഫോട്ടോയ്ക്കും ഗാഡമായ യാത്രപറച്ചിലിനും ശേഷം 2013 ജനുവരിയില്‍ വീണ്ടും സമ്മേളിക്കാമെന്നുള്ള ഉറപ്പോടു കൂടി എല്ലാവരും യാത്രയായി.
Friday, 17 February 2012 15:04
വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് എണ്‍പതുകാര്‍ ഈ വര്‍ഷവും ഒത്തുചേര്‍ന്നു
Written by Shalom Editor
Read 90 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.