കൊച്ചി: ചരിത്രത്തിലാദ്യമായി ലോഗോസ് ക്വിസിന്റെ ഫൈ നല്‍ റൗണ്ടുകള്‍ സംപ്രേഷണം ചെയ്യപ്പെടുന്നു. ഗുഡ്‌നസ് ടി.വിയില്‍ 25-ന് രാത്രി 9 മണി മുതല്‍ 9.30 വരെയാണ് എ വിഭാഗത്തിന്റെ ഫൈനല്‍ റൗണ്ട് ക്വിസ് സംപ്രേഷണം ചെയ്യുന്നത്. അഞ്ച് ഫൈനല്‍ റൗണ്ടുകളും ഒരു ഗ്രാന്റ് ഫിനാലെയുമുള്‍ക്കൊള്ളുന്ന 15 എപ്പിസോഡുകളാണ് ലോഗോസ് ക്വിസില്‍ ഉള്ളത്. പ്രശസ്ത ബൈബിള്‍ പണ്ഡിതനും സ്മാര്‍ട്ട് ഫാമിലി, കാരുണികന്‍, കംപാനിയന്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ റവ.ഡോ.ജേക്കബ് നാലുപറയില്‍ ആണ് ക്വിസ് മാസ്റ്റര്‍. ജിഷ നെല്ലിക്കല്‍ ആണ് അവതാരക. കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍, പി.ഒ.സിയിലെ പി.റ്റി.ഐ ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ജോളി വടക്കന്‍, ജീസസ് ഫ്രെട്ടേണിറ്റി സംസ്ഥാന ഡയറക്ടര്‍ ഫാ.യേശുദാസ് കൊടിവീട്ടില്‍, റെജിന്‍ ജോസഫ്, ബൈബിള്‍ സൊസൈറ്റി ഭാരവാഹികള്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ വര്‍ഷം ടെലിക്വിസ് സംഘടിപ്പിക്കപ്പെട്ടത്. കെ.സി.ബി.സി ബൈ ബിള്‍ കമ്മീഷനും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയും സംയുക്തമായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസില്‍ അഞ്ച് ലക്ഷത്തി മുപ്പത്തിയേഴായിരം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Read 95 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.