തിരുവല്ല: കുടുംബം സമൂഹത്തിന്റെ അടിത്തറയാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പറഞ്ഞു. കുമ്പനാട് മാര്‍ത്തോമ്മാ വലിയപള്ളിയുടെ 250-ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
ദൈവികചിന്ത, ജീവിതവിശുദ്ധി എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ജനതയ്ക്ക് മാത്രമേ സാമൂഹിക ഉന്നമനത്തിന് സംഭാവനകള്‍ നല്കാന്‍ കഴിയൂ. ഇടവകാംഗങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിച്ച് വരണം. ദൈവം വസിക്കുന്ന സ്ഥലത്ത് വിശ്വാസികള്‍ സ്‌നേഹം പങ്കുവയ്ക്കുന്നവരാകണം. ഐക്യത്തിന്റെ പ്രവാചകരാകാന്‍ ക്രൈസ്തവര്‍ക്ക് കഴിയണം; മാര്‍ ക്രിസോസ്റ്റം പറഞ്ഞു. റവ.റ്റി.കെ ജോണ്‍ അധ്യക്ഷത വഹിച്ചു.
റവ. ഡോ. റ്റി.ജെ ജോഷ്വ ക്ലാസെടുത്തു. സമാപന സമ്മേളനത്തില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി കെ.സി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എം.പി മാരായ പി.ജെ കുര്യന്‍, ആന്റോ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Friday, 17 February 2012 15:02
കുടുംബം സമൂഹത്തിന്റെ അടിത്തറ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
Written by Shalom Editor
Read 90 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.