എറണാകുളം: മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് സഭയുടെ ലക്ഷ്യമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ സിബിഎസ്ഇ അഫിലിയേഷന്‍ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ അറിവ് ആര്‍ജിക്കുന്നതോടൊപ്പം സാംസ്‌കാരികവും സാമൂഹികവും മാനസികവുമായ പക്വതയിലേക്ക് വളര്‍ന്നുവരണം. ആഗോളപൗരന്മാരായി വളരുന്നതോടൊപ്പം മലയാളഭാഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവരാകണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
വിദ്യാഭ്യാസംകുറഞ്ഞ മാതാപിതാക്കള്‍ പോലും തങ്ങളുടെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മലയാളി സമൂഹത്തില്‍ വളര്‍ന്നുവരുന്ന വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം കേരളത്തിന്റെ പുരോഗതിക്ക് നേട്ടമാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Friday, 10 February 2012 14:49
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സഭയുടെ ലക്ഷ്യം: മാര്‍ ജോര്‍ജ് ആലഞ്ചേരി
Written by Shalom Editor
Read 79 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.