കൊച്ചി: അല്മായ നേതാക്കള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടേണ്ടവരാണെന്ന് കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. സുവിശേഷദര്‍ശനങ്ങള്‍ രാഷ്ട്രീയരംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കാനും അങ്ങനെ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളാകാനും അല്മായര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി അല്മായ കമ്മീഷന്‍, കേരള കാത്തലിക് ഫെഡറേഷന്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ സഹകരണത്തോടെ പിഒസിയില്‍ സംഘടിപ്പിച്ച അല്മായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തെ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് നല്ല പ്രവണതയല്ല. അതില്‍ ശക്തമായ ഇടപെടല്‍ നടത്തി ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ അല്മായര്‍ ശ്രദ്ധിക്കണം. കക്ഷി രാഷ്ട്രീയത്തില്‍ സഭ ഇടപെടുന്നില്ല. എക്കാലത്തും നന്മയുടെ പക്ഷത്താണ് സഭ നിലയുറപ്പിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ അല്മായ സമൂഹത്തിന്റെ പങ്ക് വിലപ്പെട്ടതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നല്‍കുന്ന രാഷ്ട്രീയശൈലിയാവണം നാം പിന്തുടരേണ്ടത്. വോട്ടവകാശം ബോധപൂര്‍വം വിനിയോഗിക്കാതെ അതിനെക്കുറിച്ച് വാചാലരാകുന്നവര്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ബിഷപ് ഡോ.ചക്കാലക്കല്‍ കൂട്ടിച്ചേര്‍ത്തു.
കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫ.ജേക്കബ് എബ്രഹാം അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, റവ.ഡോ.ജോസ് കോട്ടയില്‍, ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ഫാ. റൊമാന്‍സ് ആന്റണി, സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, അല്മായ നേതാക്കളായ അഡ്വ.തോമസ് എം. മാത്തുണ്ണി, വി.വി.അഗസ്റ്റിന്‍, റജി മാത്യു, സൈബി അക്കര, അഡ്വ.ഡി.രാജു, ജോളി പവേലില്‍, സ്മിത ബിജോയ് എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്കാ അല്മായര്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് എന്നതായിരുന്നു മുഖ്യചര്‍ച്ചാവിഷയം. വിവിധ വിഷയങ്ങളില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജോയ് ഗോതുരുത്ത്, അഡ്വ.വി. സി.സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ.കൊച്ചുറാണി ജോസ്, അഡ്വ.അഞ്ജലി സൈറസ്, സിജോ പൈനാടത്ത്, അലക്‌സ് ആട്ടുള്ളില്‍, ആനി റോഡ്‌നി, മാഗി മേനാംപറമ്പില്‍, സെബാസ്റ്റ്യന്‍ വടശേരി, സാബു ജോസ്, അഡ്വ.വി.എ.ജെറോം, ജോമോന്‍ വെള്ളാപ്പിള്ളി, സിറിയക് ചാഴിക്കാടന്‍, ഐ.എം. ആന്റണി എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.
Friday, 10 February 2012 14:48
അല്മായര്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടണം:ബിഷപ് ഡോ.ചക്കാലക്കല്‍
Written by Shalom Editor
Read 99 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.